വെളിച്ചം തേടുന്നവനേ…!

عَنِ ابْنِ عَبَّاسٍ، قَالَ: بَيْنَمَا جِبْرِيلُ قَاعِدٌ عِنْدَ النَّبِيِّ -ﷺ- ، سَمِعَ نَقِيضًا مِنْ فَوْقِهِ، فَرَفَعَ رَأْسَهُ، فَقَالَ: « هَذَا بَابٌ مِنَ السَّمَاءِ فُتِحَ الْيَوْمَ لَمْ يُفْتَحْ قَطُّ إِلَّا الْيَوْمَ، فَنَزَلَ مِنْهُ مَلَكٌ، فَقَالَ: هَذَا مَلَكٌ نَزَلَ إِلَى الْأَرْضِ لَمْ يَنْزِلْ قَطُّ إِلَّا الْيَوْمَ » فَسَلَّمَ، وَقَالَ: أَبْشِرْ بِنُورَيْنِ أُوتِيتَهُمَا، لَمْ يُؤْتَهُمَا نَبِيٌّ قَبْلَكَ: فَاتِحَةُ الْكِتَابِ، وَخَوَاتِيمُ سُورَةِ الْبَقَرَةِ، لَنْ تَقْرَأَ بِحَرْفٍ مِنْهُمَا إِلَّا أُعْطِيتَهُ»

ഇബ്‌നു അബ്ബാസ് -ِرَضِيَ اللَّهُ عَنْهُ- പറയുന്നു: “ഒരിക്കല്‍ ജിബ്രീല്‍ -عَلَيْهِ السَّلَامُ- നബി -ﷺ- യോടൊപ്പം ഉള്ള വേളയില്‍ അദ്ദേഹം (ജിബ്രീല്‍) തന്റെ മുകളില്‍ നിന്ന് (വാതില്‍ തുറക്കുമ്പോള്‍ ഉണ്ടാകുന്നത് പോലുള്ള) ഒരു ശബ്ദം കേട്ടു. അപ്പോള്‍ അദ്ദേഹം തലയുയര്‍ത്തി (നോക്കി).

എന്നിട്ട് ജിബ്രീല്‍ പറഞ്ഞു: “ആകാശത്തിലെ ഒരു വാതിലാണ് ഇത്. ഇന്നു വരെ തുറക്കപ്പെടാത്ത ആ വാതില്‍ ഇന്ന് തുറന്നിരിക്കുന്നു.”

അപ്പോള്‍ ആ വാതിലില്‍ നിന്ന് ഒരു മലക് ഇറങ്ങി വന്നു. അപ്പോള്‍ ജിബ്രീല്‍ പറഞ്ഞു: “ഭൂമിയിലേക്ക് ഇറങ്ങി വന്ന ഒരു മലകാണ് ഇത്. ഇതു വരെ ഭൂമിയിലേക്ക് ഇറങ്ങിയിട്ടില്ലാത്ത ഒരു മലകാണ് ഇത്.”

മലക് (അവരുടെ അടുക്കല്‍ വന്നു) സലാം ചൊല്ലി. ശേഷം പറഞ്ഞു: “നിനക്ക് മുന്‍പ് ഒരു നബിക്കും നല്‍കപ്പെട്ടിട്ടില്ലാത്ത രണ്ടു പ്രകാശങ്ങള്‍ കൊണ്ട് സന്തോഷിക്കുക. ഫാതിഹയും, സൂറതുല്‍ ബഖറയിലെ അവസാനത്തെ (രണ്ട്) ആയതുകളും ആണ് അവ. അവയിലെ ഓരോ അക്ഷരവും വായിക്കുമ്പോള്‍ (അതില്‍ ചോദിക്കപ്പെടുന്ന കാര്യങ്ങള്‍) നിനക്ക് നല്‍കപ്പെടാതിരിക്കില്ല.” (മുസ്‌ലിം: 806)

അല്ലാഹു അക്ബര്‍!

ഫാതിഹയെ കുറിച്ചും, സൂറ. ബഖറയിലെ അവസാനത്തെ ആയതിനെ കുറിച്ചുമുള്ള ഒരു സന്തോഷ വാര്‍ത്ത സര്‍വ്വ ലോകങ്ങളുടെയും രക്ഷിതാവായ അല്ലാഹു -تَعَالَى- അറിയിച്ച രൂപം നോക്കൂ!

ആകാശത്ത് ഒരിക്കല്‍ പോലും തുറക്കപ്പെടാത്ത വാതില്‍ -ഈയൊരു വാര്‍ത്തക്ക് വേണ്ടി മാത്രമായി- തുറക്കപ്പെടുന്നു.

ആകാശ ലോകത്ത് നിന്ന് ഒരിക്കല്‍ പോലും ഭൂമിയിലേക്ക് ഇറങ്ങിയിട്ടില്ലാത്ത ഒരു മലക് ഭൂമിയിലേക്ക് ഇറങ്ങി വരുന്നു.

എന്താണ് ഈ വരവിന്റെ പിന്നിലെ ഉദ്ദേശം?!

ഇന്നു വരെ ഒരു നബിക്കും നല്‍കപ്പെടാത്ത രണ്ടു പ്രകാശങ്ങള്‍ നബി -ﷺ- ക്ക് നല്‍കപ്പെട്ടിരിക്കുന്നു എന്ന സന്തോഷ വാര്‍ത്ത അറിയിക്കാന്‍..!

അതിലെ ഓരോ അക്ഷരങ്ങള്‍ പാരായണം ചെയ്യുമ്പോഴും അവയില്‍ ചോദിക്കപ്പെട്ട കാര്യങ്ങള്‍ നിനക്ക് ലഭിക്കുമെന്നറിയിക്കാന്‍!

യാ സുബ്ഹാനല്ലാഹ്!

ഒരു മുസ്‌ലിമിന്റെ മനസ്സില്‍ എത്ര വലിയ സന്തോഷം നിറക്കുന്ന വാര്‍ത്തയാണിത്‌. അവന് എത്ര ആശ്വാസം നല്‍കുന്ന വാക്കുകളാണിവ.

ഇവ കേട്ടതിന് ശേഷവും എങ്ങനെയാണ് അവന് ഈ പ്രാര്‍ത്ഥനകളില്‍ നിന്ന് തന്റെ നാവിനെ മാറ്റി നിര്‍ത്താന്‍ കഴിയുക?

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • وعليكم السلام ورحمة الله وبركاته

    بين الحمد والثناءِ فرقٌ، ولهذا يقولُ الله عزَّ وجلَّ: (حمدني عَبدي) ثم يقول: (أَثنَى عليَّ عَبدي) فالثناءُ تكريرُ الحمد وتثنيتُه – قاله ابن القيم وابن رجب وأقره الكثيرون

    ഹംദ്: സ്തുതി. ഹംദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിന് ഥനാ എന്നു പറയും.

    വല്ലാഹു അഅലം.

    വ ഫീകും ബാറകല്ലാഹ്.

  • السلام عليكم ورحمة الله
    Is the meaning for اثنى علي عبدي given in this true? Please clarify

    بارك الله فيكم

Leave a Comment