ചോദ്യം: വെള്ളം അടുത്തുണ്ടെങ്കില്‍ ‘ഇസ്തിജ്മാര്‍’ (കല്ലു കൊണ്ടോ മറ്റോ ശുദ്ധീകരിക്കല്‍) അനുവദനീയമാകുമോ?
ഉത്തരം: അതെ. ‘ഇസ്തിജ്മാര്‍’ ചെയ്താലും മതിയാകും. കല്ലോ, മരക്കഷ്ണമോ, ടവ്വലോ പോലുള്ളത് കൊണ്ട് മൂന്ന് തവണയോ, ‘നജസ്’ നീങ്ങുന്നത് വരെ ‘ഇസ്തിജ്മാര്‍’ ചെയ്താലും മതിയാകും.
«إِذَا ذَهَبَ أَحَدُكُمْ إِلَى الغَائِطِ فَلْيَسْتَطِبْ بِثَلَاثَةِ أَحْجَارٍ، فَإِنَّهَا تُجْزِئُ عَنْهُ»
നബി -ﷺ- പറഞ്ഞു: “നിങ്ങള്‍ വിസര്‍ജനസ്ഥലത്ത് പോയാല്‍ മൂന്ന് കല്ലുകള്‍ കൊണ്ട് വൃത്തിയാക്കുക. അതവന് മതിയാകും.” (അബൂദാവൂദ്: 40, നസാഈ: 44)
ചുരുക്കത്തില്‍, ഒരാള്‍ മൂന്നോ അതില്‍ കൂടുതലോ തവണ ‘ഇസ്തിജ്മാര്‍’ ചെയ്യുകയും, ‘നജസ്’ നീക്കുകയും, അതുള്ള സ്ഥലം വൃത്തിയാവുകയും ചെയ്താല്‍ അത് മതിയാകും. അതിനോടൊപ്പം അവന്‍ വെള്ളം കൂടി ഉപയോഗിച്ചാല്‍ അത് കൂടുതല്‍ നല്ലതും ശ്രേഷ്ഠവും പൂര്‍ണവുമാണ്.
(നൂറുന്‍ അലദ്ദര്‍ബ് – ഇബ്‌നു ബാസ്: 5/20)