ചോദ്യം: ഇമാം നിസ്കരിക്കുന്നതിന് ഇടയില്‍ വുദു പോയാല്‍ എന്തു ചെയ്യണം?


ഉത്തരം: നിസ്കാരത്തിന് ഇടയില്‍ ഇമാമിന്റെ വുദു പോയാല്‍ അയാള്‍ നിസ്കാരം മുറിക്കുകയും, മഅ്മൂമീങ്ങളില്‍ ആരെയെങ്കിലും മുന്നോട്ടു നിര്‍ത്തുകയും ചെയ്യണം. അയാള്‍ അവര്‍ക്ക് വേണ്ടി നിസ്കാരം ബാക്കി പൂര്‍ത്തീകരിച്ചു നല്‍കുകയും ചെയ്യണം.

കാരണം, മഅ്മൂമീങ്ങളുടെ നിസ്കാരം അതു വരെ ശരിയായിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് അതിന്റെ ബാക്കി നിസ്കരിച്ചാല്‍ മതിയാകും. ഇനി ആരും ഇമാമായി നിന്നില്ലെങ്കില്‍ അവര്‍ക്ക് ഒരുമിച്ചോ ഒറ്റക്കോ നിസ്കാരം പൂര്‍ത്തീകരിക്കുകയും ചെയ്യാം.

എന്നാല്‍ ഇമാമിന്റെ വുദു നഷ്ടപ്പെട്ടത് കാരണത്താല്‍ അദ്ദേഹം ഇതു വരെയുള്ള നിസ്കാരവും സ്വീകാര്യമല്ല. അതിനാല്‍ അയാള്‍ നിസ്കാരം മുറിക്കുകയും, പിന്നീട് വുദു എടുത്തതിന് ശേഷം വീണ്ടും നിസ്കരിക്കുകയും വേണം.

(ലജ്നതുദ്ദാഇമ: 2/19626)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment