മൂത്രം പുറത്തു വരുന്ന ഭാഗവും, മൂത്രം ആയ ഭാഗങ്ങളും മാത്രമാണ് കഴുകേണ്ടത്. ഉദാഹരണത്തിന് ലിംഗാഗ്ര ഭാഗങ്ങളിലോ, തുടയിലോ മറ്റോ മൂത്രമായിട്ടുണ്ടെങ്കിൽ മൂത്രം പുറത്തു വരുന്ന സ്ഥലത്തിനൊപ്പം അതു കൂടി കഴുകണം. മൂത്രം ആയിട്ടില്ലെങ്കിൽ ലിംഗഗ്രന്ഥിയോ, ലിംഗം തന്നെ മുഴുവനായോ കഴുകുക എന്നത് നിർബന്ധമില്ല. കാരണം മലമൂത്ര വിസർജനം ശുദ്ധീകരിക്കുക എന്നത് നിർബന്ധമാക്കപ്പെട്ടത് നജസ് ശുദ്ധീകരിക്കുന്നതിനാണ്. അതിനാൽ നജസായ മൂത്രം ബാധിക്കാത്ത സ്ഥലം ശുദ്ധീകരിക്കുക എന്നത് നിർബന്ധമാവില്ല. നാല് മദ്ഹബുകളും പൊതുവെ യോജിച്ച അഭിപ്രായമാണിത്. [1]
[1] الحنفية: البحر الرائق لابن نجيم: 1/255، حاشية ابن عابدين: 1/338.
المالكية: القوانين الفقهية لابن جزي: ص: 29، الذخيرة للقرافي: 1/208.
الشافعية: روضة الطالبين للنووي: 1/68، المجموع للنووي: 2/125.
الحنابلة: شرح عمدة الفقه لابن تيميَّة -من كتاب الطهارة والحج-: 728، 1/102، المبدع لابن مفلح الحفيد: 1/59.