ജനാബതുകാരനായിരിക്കെ -കുളിക്കാതെ- വീണ്ടും ഭാര്യയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത് അനുവദനീയമാണ്. എന്നാൽ -കുളിക്കുന്നതിന് മുൻപ്- വീണ്ടും ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ ഉദ്ദേശിച്ചാൽ അതിന് മുൻപ് വുദൂഅ് എടുക്കുന്നത് സുന്നത്താണ്. ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം ഇപ്രകാരമാണ്. ഹനഫീ, ശാഫിഈ, ഹമ്പലീ മദ്‌ഹബുകളുടെ വീക്ഷണവും ഇതു തന്നെ. [1]
عَنْ أَبِي سَعِيدٍ الْخُدْرِيِّ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِذَا أَتَى أَحَدُكُمْ أَهْلَهُ، ثُمَّ أَرَادَ أَنْ يَعُودَ، فَلْيَتَوَضَّأْ»، وَفِي رِوَايَةِ ابْنِ حِبَّانَ: «فَإِنَّهُ أَنْشَطُ لِلْعَوْدِ»
അബൂ സഈദ് അൽ ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നിങ്ങളിലാരെങ്കിലും തന്റെ ഇണയെ സമീപിക്കുകയും, വീണ്ടും ആവർത്തിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നെങ്കിൽ അവൻ വുദൂഅ് എടുക്കട്ടെ.” (മുസ്‌ലിം: 308) മറ്റൊരു നിവേദനത്തിൽ ഇത്ര കൂടിയുണ്ട്: “(വുദൂഅ് എടുക്കുന്നത് ലൈംഗികബന്ധം) ആവർത്തിക്കുന്നതിന് കൂടുതൽ ഊർജസ്വലത നൽകുന്നതാണ്.” (ഇബ്‌നു ഹിബ്ബാൻ: 1211)
[1] الحنفية: حاشية ابن عابدين (1/89)، وينظر: حاشية الطحطاوي على مراقي الفلاح (ص: 55).
الشافعية: المجموع للنووي (2/156)، مغني المحتاج للشربيني (1/63).
الحنابلة: الإنصاف للمرداوي (1/260)، كشاف القناع للبهوتي (1/157).