copy

മത് ന്‍

وَأَوَّلُ مَا فَرَضَ اللَّهُ عَلَى عِبَادِهِ: الكُفْرُ بِالطَّاغُوتِ، وَالإِيمَانُ بِاللَّهِ.

قَالَ -تَعَالَى-: «وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ»

وَالطَّاغُوتُ: مَا عُبِدَ مِنْ دُونِ اللَّهِ، أَوِ الشَّيْطَانُ، وَالكِهَانَةُ، وَمُنَجِّمٌ، وَمَنْ يَحْكُمُ بِغَيْرِ مَا أَنْزَلَ اللَّهُ، وَكُلُّ مَتْبُوعٍ مُطَاعٍ عَلَى غَيْرِ الحَقِّ.

قَالَ العَلَّامَةُ ابْنُ القَيِّمِ -رَحِمَهُ اللَّهُ تَعَالَى-: «الطَّاغُوتُ: مَا تَجَاوَزَ بِهِ العَبْدُ حَدَّهُ مِنْ مَعْبُودٍ، أَوْ مَتْبُوعٍ، أَوْ مُطَاعٍ»

അര്‍ഥം

തന്റെ അടിമകളുടെ മേല്‍ അല്ലാഹു ആദ്യം നിര്‍ബന്ധമാക്കിയ കാര്യം ത്വാഗൂത്തുകളെ നിഷേധിക്കുക എന്നതും, അല്ലാഹുവില്‍ മാത്രം വിശ്വസിക്കുക എന്നതുമാണ്.

അല്ലാഹു -تغالى- പറഞ്ഞു:

«وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ»

“ത്വാഗൂത്തുകളെ വെടിയണമെന്നും, അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യണമെന്നും (പറയുന്നതിന് വേണ്ടി) എല്ലാ സമൂഹത്തിലേക്കും നാം റസൂലുകളെ നിയോഗിച്ചിട്ടുണ്ട്.” (അന്നഹ്ല്‍: 36)

അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയാണ് ത്വാഗൂത്തുകള്‍. ശ്വൈത്വാന്‍; കാഹിന്‍; ജോത്സ്യന്‍; അല്ലാഹു അവതരിപ്പിച്ച നിയമം കൊണ്ടല്ലാതെ വിധിക്കുന്നവര്‍; സത്യത്തിനെതിരായി അനുസരിക്കപ്പെടുകയും പിന്‍പറ്റപ്പെടുകയും ചെയ്യുന്നവര്‍; ഇവരെല്ലാം ത്വാഗൂത്തുകളാണ്.

അല്‍-അല്ലാമ ഇബ്‌നുല്‍ ഖയ്യിം -رحمه الله- പറഞ്ഞു: “ഇബാദത്ത് ചെയ്യപ്പെടുന്നവയുടെയോ, ഇത്തിബാഅ് (പിന്‍പറ്റല്‍) ചെയ്യപ്പെടുന്നവയുടെയോ, ത്വാഅത്ത് (അനുസരണം) നല്‍കപ്പെടുന്നുവയുടെയോ കാര്യത്തില്‍ അടിമ പരിധി ലംഘിച്ചവയാണ് ത്വാഗൂത്ത്.”

ശര്‍ഹ്

ഇബാദത്തുകളുടെ കൂട്ടത്തില്‍ വളരെ മഹത്തരമായ ഒരു ഇനമാണ് ‘ദുആ’. വ്യത്യസ്ത അര്‍ഥങ്ങളില്‍ ഈ പദം ഖുര്‍ആനിലും ഹദീഥിലും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. തേട്ടം, ചോദ്യം, പ്രാര്‍ഥന, ഇബാദത്, സഹായതേട്ടം, വിളി, സംസാരം, പേര് വിളിക്കല്‍, പ്രേരണ നല്‍കല്‍ എന്നീ അര്‍ഥങ്ങള്‍ അവയില്‍ ചിലതാണ്. (അദ്ദുആ വ മന്‍സിലതുഹു ഫില്‍ അഖീദതില്‍ ഇസ്‌ലാമിയ്യ: 26-36)

അല്ലാഹു -ത- നമ്മോട് കല്‍പ്പിച്ച കാര്യങ്ങളില്‍ ഏറ്റവും ഗൗരവമുള്ളത് തൗഹീദാണെന്ന് നാം മനസ്സിലാക്കുകയുണ്ടായി. തൗഹീദിന്റെ പൂര്‍ത്തീകരണം ഉണ്ടാകുന്നത് ശിര്‍ക്കിനെയും അതിന്റെ വക്താക്കളെയും അകറ്റി നിര്‍ത്തുന്ന സന്ദര്‍ഭത്തിലാണെന്നും നമുക്ക് അറിയാം. ചുരുക്കത്തില്‍, മനുഷ്യനോട് കല്‍പ്പിക്കപ്പെട്ടിരിക്കുന്ന ആദ്യത്തെ കല്‍പ്പന തൗഹീദ് പാലിക്കണമെന്നതും, ആദ്യത്തെ വിലക്ക് ശിര്‍ക്ക് ചെയ്യരുതെന്നുമാണ്.

വിശുദ്ധ ഖുര്‍ആന്‍ തുറന്നു നോക്കുന്ന ഏതൊരു വ്യക്തിക്കും ഖുര്‍ആനില്‍ ആദ്യമായി പറയപ്പെട്ട കല്‍പ്പന തൗഹീദും, വിലക്ക് ശിര്‍ക്കുമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. സൂറ. ബഖറയിലെ 21, 22 ആയത്തുകളിലാണ് അക്കാര്യമുള്ളത്.

ഈ രണ്ടു കാര്യങ്ങള്‍ -തൗഹീദും ശിര്‍ക്കും- ആദ്യത്തെ കല്‍പ്പനയാണ്. അതിനെ കുറിച്ചു തന്നെയാണ് ശൈഖ് മുഹമ്മദും ഇവിടെ ഓര്‍മ്മപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞു: “തന്റെ അടിമകളുടെ മേല്‍ അല്ലാഹു ആദ്യം നിര്‍ബന്ധമാക്കിയ കാര്യം ത്വാഗൂത്തുകളെ നിഷേധിക്കുക എന്നതും, അല്ലാഹുവില്‍ മാത്രം വിശ്വസിക്കുക എന്നതുമാണ്.”

ആരാണ് ത്വാഗൂതുകള്‍?

അല്ലാഹുവിലുള്ള വിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നതെന്താണെന്ന് കഴിഞ്ഞ അദ്ധ്യായങ്ങളില്‍ നാം മനസ്സിലാക്കിയിട്ടുണ്ട്. എന്നാല്‍ ആരാണ് ത്വാഗൂതുകള്‍? ത്വാഗൂതുകളില്‍ അവിശ്വസിക്കുക എന്നതിന്റെ ഉദ്ദേശമെന്താണ്?

ശൈഖ് മുഹമ്മദ് തന്നെ പറഞ്ഞു: “അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയാണ് ത്വാഗൂത്തുകള്‍.”

ഇത് ഇമാം മാലിക് -رَحِمَهُ اللَّهُ- ത്വാഗൂതുകള്‍ക്ക് നല്‍കിയ നിര്‍വചനമാണ്. അദ്ദേഹം പറഞ്ഞു:

قَالَ الإِمَامُ مَالِكُ بْنُ أَنَسٍ: «الطَّاغُوتُ كُلُّ مَا عُبِدَ مِنْ دُونِ اللَّهِ»

ഇമാം മാലിക് -:- പറഞ്ഞു: ‘അല്ലാഹുവിന് പുറമേ ഇബാദത്ത് നല്‍കപ്പെട്ട എല്ലാം ത്വാഗൂത്താണ്.’ (ഇബ്‌നു അബീ ഹാതിം ‘അദ്ദുററുല്‍ മന്‍ഥൂറില്‍: 2/22)

ഇബാദത് അല്ലാഹുവിന് മാത്രമാണ് നല്‍കപ്പെടേണ്ടത്; അവന് മാത്രമാണ് അതിനുള്ള അവകാശമുള്ളത്. എന്നാല്‍ മനുഷ്യരില്‍ പലരും അല്ലാഹുവിന്റെ അടിമകള്‍ക്ക് ഇബാദതുകള്‍ സമര്‍പ്പിക്കുന്നു. ആള്‍ദൈവങ്ങളും, മഖ്ബറകളുടെ പിന്നിലുള്ളവരും, കള്ള’ഔലിയാക്കന്മാരും’, സ്വാമിമാരും, ബീവിമാരും, തങ്ങന്മാരും അവരെയും -സര്‍വ്വരെയും- പടച്ചവനായ അല്ലാഹുവിന് മാത്രം അര്‍ഹതയുള്ള ഇബാദതുകള്‍ ജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്നു. ഈ കൊടിയ അപരാധം ചെയ്യുന്നവരാണ് ത്വാഗൂതുകള്‍.

അവര്‍ അല്ലാഹുവിനോട് പ്രകടമായ ശത്രുത പ്രഖ്യാപിച്ചവരാണെന്നതില്‍ സംശയമില്ല. അവന്‍ നിഷിദ്ധമാക്കിയവയില്‍ വെച്ച് ഏറ്റവും ഗുരുതരമായ ശിര്‍ക്കിന് സഹായം ചെയ്യുന്നവരാണ് ഇക്കൂട്ടര്‍. ഇവരെക്കാള്‍ അതിക്രമകാരികളായ മറ്റാരുണ്ട്?!

‘ത്വഗാ’ (طَغَى) എന്ന അറബി പദത്തില്‍ നിന്നാണ് ‘ത്വാഗൂത്’ നിഷ്പന്നമായിരിക്കുന്നത്. അതിരു കവിഞ്ഞു എന്നാണ് അതിന്റെ അര്‍ഥം. ഐഹികജീവിതത്തില്‍ മനുഷ്യ ജീവിതത്തെ ബാധിക്കുന്ന ഏതൊരു കാര്യത്തിലും അല്ലാഹു -ത- വ്യക്തമായ അതിരുകള്‍ നിശ്ചയിച്ചിട്ടുണ്ട്.

ഇബാദതിന്റെ കാര്യത്തില്‍ അല്ലാഹു -ത- നിശ്ചയിച്ചിട്ടുള്ള അതിര്‍വരമ്പ് അത് അവന് മാത്രമായിരിക്കുക എന്നതാണ്. ഈ അതിരുകളെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന, അല്ലാഹുവിന്റെ അതിര്‍വരമ്പുകളെ മുന്‍കടന്ന, അവനോട് ശത്രുത പ്രഖ്യാപിച്ച വിഭാഗമാണ് ‘ത്വാഗൂതുകള്‍’.

മേല്‍ പറഞ്ഞ വിശദീകരണത്തില്‍ നിന്ന് ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- ത്വാഗൂതുകള്‍ക്ക് നല്‍കിയ നിര്‍വചനവും -ചിന്തിച്ചാല്‍- മനസ്സിലാക്കാന്‍ കഴിയും. ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- തന്നെ അത് ഇവിടെ എടുത്തു കൊടുത്തിട്ടുണ്ട്.

قَالَ العَلَّامَةُ ابْنُ القَيِّمِ -رَحِمَهُ اللَّهُ تَعَالَى-: «الطَّاغُوتُ: مَا تَجَاوَزَ بِهِ العَبْدُ حَدَّهُ مِنْ مَعْبُودٍ، أَوْ مَتْبُوعٍ، أَوْ مُطَاعٍ»

ഇബ്‌നുല്‍ ഖയ്യിം പറഞ്ഞു: “ആരാധിക്കപ്പെടുന്ന (ആരാധ്യന്മാര്‍), പിന്‍പറ്റപ്പെടുന്ന (നേതാക്കന്മാര്‍), അനുസരിക്കപ്പെടുന്ന (ഭരണാധികാരികള്‍) എന്നിവയില്‍ അടിമ അതിരു ലംഘിച്ചവയാണ് ത്വാഗൂത്.” (ഇഅ്ലാമുല്‍ മുവഖിഈന്‍: 1/50)

ആരാധിക്കപ്പെടുന്നവയുടെ കാര്യത്തില്‍ ഒരു മനുഷ്യന് നിര്‍ണയിക്കപ്പെട്ട അതിര്‍വരമ്പ് ഏതാണ്? സംശയമില്ല! അവന്‍ അല്ലാഹുവിന് മാത്രമേ ആരാധന സമര്‍പ്പിക്കാവൂ എന്നതാണത്. ഈ അതിര്‍വരമ്പ് ആരെങ്കിലും ലംഘിച്ചാല്‍ അവന്‍ ആരുടെ വിഷയത്തിലാണോ ഈ അതിര്‍ലംഘനം നടത്തിയിട്ടുള്ളത് അയാള്‍ അവനെ സംബന്ധിച്ചിടത്തോളം ത്വാഗൂതാകും.

ഉദാഹരണത്തിന്; ഒരാള്‍ അല്ലാഹുവിന് മാത്രം സമര്‍പ്പിക്കേണ്ടതായിട്ടുള്ള ഇബാദതുകളില്‍ ഏതെങ്കിലും ഒന്ന് സൃഷ്ടികളില്‍ പെട്ട വിഗ്രഹത്തിനോ മനുഷ്യര്‍ക്കോ നല്‍കിയെങ്കില്‍ അത് അവന്റെ കാര്യത്തില്‍ ത്വാഗൂതാണെന്ന് വിധിക്കപ്പെടും.

ചിലര്‍ ചോദിച്ചേക്കാം; മനുഷ്യരില്‍ ഈസ -عَلَيْهِ السَّلَامُ- യെയും, മുഹമ്മദ് നബി -ﷺ- യെയും ആരാധിക്കുന്നവരുണ്ടല്ലോ. അവരും ഈ അഭിപ്രായപ്രകാരം താഗൂതാകുകയില്ലേ?!

ഇല്ലയെന്നാണ് ഉത്തരം. അവരെ ത്വാഗൂതുകള്‍ എന്ന് വിശേഷിപ്പിക്കാന്‍ പാടില്ല. കാരണം അല്ലാഹുവിന് മാത്രമേ ഇബാദത് ചെയ്യാവൂ എന്ന് ജനങ്ങളെ പഠിപ്പിക്കുകയും, അക്കാര്യം പ്രചരിപ്പിക്കുന്നതിനായി വേണ്ടി അങ്ങേയറ്റം പ്രയാസങ്ങള്‍ നേരിടുകയും ചെയ്തവരാണ് അവര്‍. അവരൊരിക്കലും തങ്ങള്‍ക്ക് ഇബാദത് ചെയ്യണമെന്ന് ആരോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങനെ ആരാധിക്കപ്പെട്ടേക്കാന്‍ സാധ്യതയുള്ള വിഷയങ്ങളെല്ലാം ശക്തമായി അവര്‍ താക്കീത് ചെയ്യുകയും ചെയ്തു. അതിനാല്‍ അവരെ ത്വാഗൂത് എന്ന് വിശേഷിപ്പിക്കുക പാടില്ല.

എന്നാല്‍ അവരെ ആരാധിക്കുന്ന വിഡ്ഢികളാകട്ടെ, അവര്‍ അല്ലാഹു നിശ്ചയിച്ച അതിര്‍വരമ്പ് ഇവരുടെ കാര്യത്തില്‍ ലംഘിച്ചു എന്നതിനാല്‍ അവരുടെ വിഷയത്തില്‍ ഇവര്‍ ത്വാഗൂതുകളാണ് എന്ന് പറയാം. ഇവരെ ആരാധിക്കുന്ന ഈ വിഡ്ഢികളുടെ കാര്യത്തില്‍ മാത്രമാണ് അത് ബാധകമാവുക.

ഇക്കാര്യം കൂടുതല്‍ വ്യക്തമാകുന്നതിന് വേണ്ടിയായിരിക്കാം ഇമാം മാലിക് -رَحِمَهُ اللَّهُ- ത്വാഗൂതിന്റെ നിര്‍വചനമായി പറഞ്ഞ വാക്കുകളില്‍ ചിലര്‍ ഇപ്രകാരം കൂട്ടിച്ചേര്‍ത്തത്.

قَالَ بَعْضُهُمْ: «الطَّاغُوتُ: كُلُّ مَا عُبِدَ مِنْ دُونِ اللَّهِ وَهُوَ رَاضٍ عَنْهُ»

അവര്‍ പറഞ്ഞു: “അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുകയും, അതില്‍ സ്വയം തൃപ്തിയുള്ളവരായിരിക്കുകയും ചെയ്യുന്ന എല്ലാവരും ത്വാഗൂതുകളാണ്.”

ഇതോടെ കാര്യം കൂടുതല്‍ വ്യക്തമാകും. അല്ലാഹുവിന് പുറമെ ഇബാദത് ചെയ്യപ്പെടുന്ന പലരുമുണ്ട്. അതില്‍ ചിലര്‍ക്ക് അപ്രകാരം ഇബാദത് ചെയ്യപ്പെടുന്നതിനോട് ശക്തമായ അമര്‍ഷവും വെറുപ്പുമുണ്ട്. അവര്‍ അല്ലാഹുവിന് മാത്രം ഇബാദത് ചെയ്യണമെന്ന് കല്‍പ്പിക്കുന്നവരാണ്. അത്തരക്കാര്‍ ത്വാഗൂതുകളെന്ന് വിശേഷിപ്പിക്കപ്പെടാവതല്ല. നബിമാരും ഔലിയാക്കളും സ്വാലിഹീങ്ങളും ശുഹദാക്കളുമെല്ലാം ഈ പറഞ്ഞതില്‍ പെടും.

എന്നാല്‍ മറ്റു ചിലര്‍ അല്ലാഹുവിന് പുറമെ തങ്ങളെ ആരാധിക്കണമെന്ന് വ്യക്തമായി ആവശ്യപ്പെടുന്നവരോ  , വ്യംഗമായി സൂചിപ്പിക്കുന്നവരോ, അപ്രകാരം ആരാധിക്കപ്പെടുമ്പോള്‍ നിശബ്ദരായി അതിന് നിന്നു കൊടുക്കുന്നവരോ, അത്തരം സാഹചര്യം നാളെ ഉണ്ടാകുമെന്ന് ഭയക്കുന്നെങ്കില്‍ അതിനെ തടയാത്തവരോ, താന്‍ ആരാധിക്കപ്പെടണമെന്ന് മനസ്സില്‍ ആഗ്രഹിക്കുന്നവരോ ആയേക്കാം. ഇത്തരക്കാര്‍ തനിച്ച ത്വാഗൂതുകളാണ്.

ആരാധിക്കപ്പെടുന്നവയില്‍ അതിര്‍കവിഞ്ഞവ ത്വാഗൂതുകളാണെന്ന് പറഞ്ഞു. ഇതു പോലെ തന്നെയാണ് അനുസരണത്തിന്റെയും പിന്‍പറ്റലിന്റെയും കാര്യവും. അതും ഇബ്‌നുല്‍ ഖയ്യിം തന്റെ നിര്‍വചനത്തില്‍ എടുത്തു കൊടുത്തിട്ടുണ്ട്.

ആരെയാണ് പിന്‍പറ്റേണ്ടതെന്നും, ആരെയെല്ലാം ഏതെല്ലാം കാര്യങ്ങളില്‍ അനുസരിക്കണമെന്നും അല്ലാഹു -ത- അവന്റെ ഖുര്‍ആനില്‍ വിശദീകരിച്ചിരിക്കുന്നു. ഈ അതിര്‍വരമ്പുകള്‍ ആരെങ്കിലും മറികടന്നാല്‍, ആരുടെ കാര്യത്തിലാണോ ആ അതിര്‍കവിച്ചിലുണ്ടായത് അവര്‍ ഇയാളെ സംബന്ധിച്ചിടത്തോളം ത്വാഗൂതാണ്.

ഉദാഹരണത്തിന് അനുസരണത്തിന്റെ കാര്യം തന്നെ എടുക്കാം. അല്ലാഹുവിനെയും റസൂലിനെയും മാത്രമാണ് ഒരു മുസ്‌ലിം നിരുപാധികമായി അനുസരിക്കേണ്ടത്. മറ്റാരാണെങ്കിലും അവരെല്ലാം പറയുന്നതില്‍ കൊള്ളേണ്ടതും തള്ളേണ്ടതുമെല്ലാം ഉണ്ടാകും. മറ്റാരുടെയും വാക്കുകള്‍ പൂര്‍ണമായി ശരി മാത്രം ഉള്‍ക്കൊള്ളുന്നതാകില്ല. അതില്‍ തെറ്റുകളും ശരികളും കൂടിക്കലര്‍ന്നിരിക്കും.

അല്ലാഹു -ത- പറഞ്ഞു:

«وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَنْ يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُبِينًا»

“അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.” (അഹ്സാബ്: 36)

അല്ലാഹു -ത- പറഞ്ഞു:

«قُلْ أَطِيعُوا اللَّهَ وَالرَّسُولَ فَإِنْ تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ»

“പറയുക: നിങ്ങള്‍ അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ തിരിഞ്ഞു കളയുകയാണെങ്കില്‍ അല്ലാഹു കാഫിറുകളെ ഇഷ്ടപ്പെടുന്നില്ല.” (ആലു ഇംറാന്‍: 32)

അല്ലാഹു -ത- പറഞ്ഞു:

«فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا»

“ഇല്ല, നിന്റെ റബ്ബിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല.” (നിസാഅ്: 65)

അനുസരണത്തിന്റെ കാര്യത്തില്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്ന ഈ പരിധി ആരെങ്കിലും ലംഘിച്ചു കഴിഞ്ഞാല്‍ അയാള്‍ അവന്റെ കാര്യത്തില്‍ ത്വാഗൂതായി മാറും. ഉദാഹരണത്തിന് അല്ലാഹുവിന്റെയും റസൂലിന്റെയും വിധിയെ മാനിക്കാതെ, അവരുടെ വിധികള്‍ക്ക് വിരുദ്ധമായി വിധിക്കുന്ന പണ്ഡിതന്മാരെയും പുരോഹിതന്മാരെയും ഒരാള്‍ അന്ധമായി അനുസരിച്ചു കഴിഞ്ഞാല്‍ -ഈ പണ്ഡിതന്മാര്‍ ഇയാളുടെ കാര്യത്തില്‍- ത്വാഗൂതുകളായി മാറും. യഹൂദ-നസ്വ്റാനികളുടെ കാര്യത്തില്‍ അവരുടെ പുരോഹിതന്മാര്‍ റബ്ബുകളായ പോലെ തന്നെയാണ് ഇതും.

«اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ وَالْمَسِيحَ ابْنَ مَرْيَمَ وَمَا أُمِرُوا إِلَّا لِيَعْبُدُوا إِلَهًا وَاحِدًا لَا إِلَهَ إِلَّا هُوَ سُبْحَانَهُ عَمَّا يُشْرِكُونَ»

“അവരുടെ പണ്ഡിതന്‍മാരെയും പുരോഹിതന്‍മാരെയും മര്‍യമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവര്‍ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാല്‍ ഏകദൈവത്തെ ആരാധിക്കാന്‍ മാത്രമായിരുന്നു അവര്‍ കല്‍പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവര്‍ പങ്കുചേര്‍ക്കുന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധന്‍!” (തൗബ: 31)

عَنْ عَدِيِّ بْنِ حَاتِمٍ، قَالَ: أَتَيْتُ النَّبِيَّ -ﷺ- وَفِي عُنُقِي صَلِيبٌ مِنْ ذَهَبٍ، فَقَالَ: يَا عَدِيُّ اطْرَحْ عَنْكَ هَذَا الوَثَنَ، وَسَمِعْتُهُ يَقْرَأُ فِي سُورَةِ بَرَاءَةٌ: «اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَابًا مِنْ دُونِ اللَّهِ»، قَالَ: أَمَا إِنَّهُمْ لَمْ يَكُونُوا يَعْبُدُونَهُمْ، وَلَكِنَّهُمْ كَانُوا إِذَا أَحَلُّوا لَهُمْ شَيْئًا اسْتَحَلُّوهُ، وَإِذَا حَرَّمُوا عَلَيْهِمْ شَيْئًا حَرَّمُوهُ.

അദിയ്യു ബ്നു ഹാതിം -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ഞാന്‍ ഒരിക്കല്‍ നബി -ﷺ- യുടെ അരികില്‍ ചെന്നു. എന്റെ കഴുത്തില്‍ ഒരു കുരിശ് ഞാന്‍ ധരിച്ചിരുന്നു. നബി -ﷺ- പറഞ്ഞു: “ഹേ അദിയ്യ്! ഈ വിഗ്രഹം നീ വലിച്ചെറിയുക.” അവിടുന്ന് ഒരിക്കല്‍ സൂറ. തൗബയിലെ (31 ാം) ആയത് പാരായണം ചെയ്യുന്നത് ഞാന്‍ കേട്ടു. “അവര്‍ അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും അല്ലാഹുവിന് പുറമെയുള്ള റബ്ബുകളായി സ്വീകരിച്ചു” എന്ന (അര്‍ഥമുള്ള) ആയത്ത്.

നബി -ﷺ- പറഞ്ഞു: “അവര്‍ (യഹൂദ നസ്വ്റാനികള്‍) അവരെ (പണ്ഡിത-പുരോഹിതന്മാരെ) ആരാധിച്ചിരുന്നില്ല. എന്നാല്‍ (പണ്ഡിതന്മാര്‍) ഒരു കാര്യം ഹലാലാണെന്ന് (അനുവദനീയമെന്ന്) വിധിച്ചാല്‍ അവര്‍ അതിനെ അനുവദനീയമാക്കുകയും, അവര്‍ എന്തെങ്കിലും ഹറാമാക്കിയാല്‍ (നിഷിദ്ധമാക്കിയാല്‍) അവരതിനെ ഹറാമാക്കുകയും ചെയ്തിരുന്നു.” (തിര്‍മിദി: 3095)

ചുരുക്കത്തില്‍, ഏതൊരാള്‍ക്കുമുള്ള അനുസരണത്തിന്റെ കാര്യത്തിലും പ്രാധാനപ്പെട്ട ഒരു നിബന്ധനയുണ്ട്. അല്ലാഹുവിന്റെയും റസൂലിന്റെയും വിധിക്ക് അനുകൂലമാണെങ്കില്‍ മാത്രമാണ് അവരുടെ തീരുമാനങ്ങള്‍ പരിഗണിക്കപ്പെടുക എന്നതാണത്. മാതാപിതാക്കള്‍ക്കുള്ള അനുസരണത്തിന്റെ കാര്യം ഓര്‍മ്മപ്പെടുത്തിയപ്പോള്‍ അല്ലാഹു -ത- ഇക്കാര്യം എടുത്തു പറഞ്ഞു.

«وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حُسْنًا وَإِنْ جَاهَدَاكَ لِتُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ»

“തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു. നിനക്ക് യാതൊരു അറിവുമില്ലാത്ത ഒന്നിനെ എന്നോട് പങ്കുചേര്‍ക്കുവാന്‍ അവര്‍ (മാതാപിതാക്കള്‍) നിന്നോട് നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടാല്‍ അവരെ നീ അനുസരിച്ച് പോകരുത്. എന്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്.” (അന്‍കബൂത്: 8)

«وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَى وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ * وَإِنْ جَاهَدَاكَ عَلَى أَنْ تُشْرِكَ بِي مَا لَيْسَ لَكَ بِهِ عِلْمٌ فَلَا تُطِعْهُمَا وَصَاحِبْهُمَا فِي الدُّنْيَا مَعْرُوفًا وَاتَّبِعْ سَبِيلَ مَنْ أَنَابَ إِلَيَّ ثُمَّ إِلَيَّ مَرْجِعُكُمْ فَأُنَبِّئُكُمْ بِمَا كُنْتُمْ تَعْمَلُونَ»

“മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു- ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം.

നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേര്‍ക്കുന്ന കാര്യത്തില്‍ അവര്‍ ഇരുവരും നിന്റെ മേല്‍ നിര്‍ബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാര്‍ഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എന്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി ഞാന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്.” (ലുഖ്മാന്‍: 14-15)

عَنْ عَلِىٍّ أَنَّ رَسُولَ اللَّهِ -ﷺ- بَعَثَ جَيْشًا وَأَمَّرَ عَلَيْهِمْ رَجُلاً وَأَمَرَهُمْ أَنْ يَسْمَعُوا لَهُ وَيُطِيعُوا فَأَجَّجَ نَارًا وَأَمَرَهُمْ أَنْ يَقْتَحِمُوا فِيهَا فَأَبَى قَوْمٌ أَنْ يَدْخُلُوهَا وَقَالُوا إِنَّمَا فَرَرْنَا مِنَ النَّارِ وَأَرَادَ قَوْمٌ أَنْ يَدْخُلُوهَا فَبَلَغَ ذَلِكَ النَّبِىَّ -ﷺ- فَقَالَ: «لَوْ دَخَلُوهَا لَمْ يَزَالُوا فِيهَا» وَقَالَ: «لاَ طَاعَةَ فِى مَعْصِيَةِ اللَّهِ إِنَّمَا الطَّاعَةُ فِى الْمَعْرُوفِ»

അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കല്‍ നബി -ﷺ- ഒരു സൈന്യത്തെ നിയോഗിച്ചു. അവര്‍ക്ക് ഒരു നേതാവിനെയും നിശ്ചയിച്ചു നല്‍കി. അയാള്‍ പറയുന്നത് കേള്‍ക്കാനും അനുസരിക്കാനും അവരോട് കല്‍പ്പിക്കുകയും ചെയ്തു.

ഇദ്ദേഹമാകട്ടെ ഒരു തീകുണ്ഡം ഒരുക്കുകയും, അതില്‍ വീണെരിയാനും കല്‍പ്പിച്ചു. അപ്പോള്‍ ഒരു വിഭാഗം അതിന് സമ്മതിച്ചില്ല. അവര്‍ പറഞ്ഞു: “അഗ്നിയില്‍ (നരകത്തില്‍) നിന്നാണ് നാം ഓടിരക്ഷപ്പെട്ടത്. (ഇനിയും ഇതില്‍ തന്നെ ചാടാനോ?)” മറ്റൊരു വിഭാഗം അതില്‍ പ്രവേശിക്കാന്‍ തയ്യാറായി.

സംഭവം നബി -ﷺ- അറിഞ്ഞു. അവിടുന്ന് പറഞ്ഞു: “അവരെങ്ങാനും അതില്‍ പ്രവേശിച്ചിരുന്നെങ്കില്‍ അതില്‍ തന്നെയാകുമായിരുന്നു. അല്ലാഹുവിനെ ധിക്കരിക്കുന്നതില്‍ അനുസരണമില്ല. അനുസരണം നന്മയില്‍ മാത്രമാണ്.” (അബൂദാവൂദ്: 2627, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ആരാധന, പിന്‍പറ്റല്‍, അനുസരണം എന്നീ മൂന്ന് വിഷയങ്ങളില്‍ അല്ലാഹു നിശ്ചയിച്ച പരിധികള്‍ ഏതൊരാളുടെ കാര്യത്തില്‍ ഒരടിമ ലംഘിച്ചാലും അത് അവന്റെ കാര്യത്തിലുള്ള ത്വാഗൂതായി മാറും എന്ന് ഈ പറഞ്ഞതില്‍ നിന്നെല്ലാം മനസ്സിലാകും. ഇബ്‌നുല്‍ ഖയ്യിമിന്റെ വാക്കുകള്‍ ഇക്കാര്യമാണ് സൂചിപ്പിക്കുന്നത്.

ത്വാഗൂതിന്റെ നേതാക്കള്‍:

ആരെല്ലാമാണ് ത്വാഗൂതുകളെന്ന് വിശദീകരിക്കുന്ന ഇമാം ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- യുടെ നിര്‍വ്വചനം നല്‍കുന്നതിന് മുന്‍പായി ശൈഖ് മുഹമ്മദ് -رَحِمَهُ اللَّهُ- ത്വാഗൂതുകളില്‍ പെട്ട ചിലരെ എണ്ണിയിട്ടുണ്ട്. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവ, ശ്വയ്ത്വാന്‍, ജോത്സ്യന്‍, ഭാവി പ്രവചിക്കുന്നവന്‍, അല്ലാഹുവിന് പുറമെയുള്ളത് കൊണ്ട് വിധിക്കുന്നവന്‍; ഇവരാണവര്‍. ഇവയെല്ലാം തന്നെ ത്വാഗൂതുകളില്‍ പെട്ടവയാണെന്ന് മുന്‍ഗാമികളായ പണ്ഡിതന്മാര്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണങ്ങളിലൂടെ കാര്യം വ്യക്തമാക്കുന്നതിനാണ് അദ്ദേഹം ഇപ്രകാരം ചിലത് എടുത്തു പറഞ്ഞത്.

ശൈഖുല്‍ ഇസ്‌ലാം പ്രത്യേകം എണ്ണിപ്പറഞ്ഞ ഈ അഞ്ചു വിഭാഗം ത്വാഗൂതുകളുടെ നേതാക്കന്മാരാണ്. അവയോരോന്നും പ്രത്യേകം വിശദീകരണം അര്‍ഹിക്കുന്നതുമാണ്. ചെറിയ ചില വിശദീകരണങ്ങള്‍ താഴെ നല്‍കാം.

ഒന്ന്: ശ്വൈത്വാന്‍.

മനുഷ്യരെ വഴികേടിലേക്കെത്തിക്കുകയും, അല്ലാഹുവിനെ ധിക്കരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നതിന് സ്വയം തീരുമാനിച്ചിറങ്ങിയ ധിക്കാരിയാണ് ശ്വൈത്വാന്‍. എല്ലാ ത്വാഗൂതുകളുടെയും നേതാവാണവന്‍. ഇതിനാല്‍ തന്നെ സലഫുകളില്‍ പലരും ത്വാഗൂതെന്നാല്‍ ശ്വൈത്വാനാണെന്ന് വിശദീകരിച്ചിട്ടുണ്ട്.

قَالَ عُمَرُ بْنُ الخَطَّابِ -رَضِيَ اللَّهُ عَنْهُ-: «الطَّاغُوتُ الشَّيْطَانُ»

ഉമറു ബ്നുല്‍ ഖത്താബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: ‘ത്വാഗൂത്ത് ശൈത്വാനാണ്.’ (ബുഖാരി: 8/100)

قَالَ مُجَاهِدٌ: «الطَّاغُوتُ: شَيْطَانٌ فِي صُورَةِ إِنْسَانٍ يَتَحَاكَمُونَ إِلَيْهِ»

മുജാഹിദ് -رَحِمَهُ اللَّهُ- പറഞ്ഞു: “ത്വാഗൂത് എന്നാല്‍ മനുഷ്യന്റെ രൂപത്തിലുള്ള ശൈത്വാനാണ്. ജനങ്ങള്‍ അവരുടെ അടുക്കലേക്ക് വിധി തേടി പോയിരുന്നു.” (ത്വബരി: 4/83)

قَالَ ابْنُ تَيْمِيَّةَ: «الطَّاغُوتُ الشَّيْطَانُ وَالوَثَنُ»

ഇബ്‌നു തൈമിയ്യ -:- പറഞ്ഞു: “ശ്വൈത്വാനും വിഗ്രഹവുമാണ് ത്വാഗൂത്ത്.” (മജ്മൂഉല്‍ ഫതാവ: 27/179)

ശ്വൈത്വാന് ഇബാദത്ത് ചെയ്യരുത് എന്ന് അല്ലാഹു -?- ഖുര്‍ആനില്‍ പലയിടങ്ങളിലും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

«أَلَمْ أَعْهَدْ إِلَيْكُمْ يَابَنِي آدَمَ أَنْ لَا تَعْبُدُوا الشَّيْطَانَ إِنَّهُ لَكُمْ عَدُوٌّ مُبِينٌ»

“ആദം സന്തതികളേ! നിങ്ങള്‍ പിശാചിന് ഇബാദത്ത് നല്‍കരുതെന്ന് ഞാന്‍ നിങ്ങളോട് കരാര്‍ ചെയ്തിട്ടില്ലയോ? അവന്‍ നിങ്ങള്‍ക്ക് വ്യക്തമായ ശത്രുവാണ്. നിങ്ങള്‍ എനിക്ക് ഇബാദത്തെടുക്കുവിന്‍; ഇതാണ് സ്വിറാത്തുല്‍ മുസ്തഖീം (എന്നും കരാര്‍ ചെയ്തിട്ടില്ലയോ?)” (യാസീന്‍: 60)

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- തന്റെ പിതാവിനോട് പറഞ്ഞതായി അല്ലാഹു -تَعَالَى- പറഞ്ഞു:

«يَاأَبَتِ لَا تَعْبُدِ الشَّيْطَانَ إِنَّ الشَّيْطَانَ كَانَ لِلرَّحْمَنِ عَصِيًّا»

“എന്റെ പിതാവേ! നിങ്ങള്‍ പിശാചിന് ഇബാദത്ത് നല്‍കാതിരിക്കുക.” (മര്‍യം: 44)

قَالَ شَيْخُ الإِسْلَامِ: «وَإِنَّمَا كَانَتْ عِبَادَتُهُمْ الشَّيْطَانَ أَنَّهُمْ أَطَاعُوهُ فِي دِينِهِمْ»

ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു: “ശ്വൈതാനുള്ള അവരുടെ ഇബാദത്ത് എന്നാല്‍ തങ്ങളുടെ ദീനിന്റെ കാര്യത്തില്‍ ശ്വൈത്വാനെ അവര്‍ അനുസരിച്ചു എന്നതാണ്.” (മജ്മൂഉല്‍ ഫതാവ: 7/295)

രണ്ട്: കാഹിന്‍ (ജോത്സ്യന്‍)

ശൈഖുല്‍ ഇസ്‌ലാം പറഞ്ഞു: “കാഹിന്‍ (الكَاهِنُ), അര്‍റാഫ് (العَرَّافِ), മുനജ്ജിം (المُنَجِّمُ), റമ്മാല്‍ (الرَّمَّالُ) എന്നിവയെല്ലാം (പൈശാചിക സഹായത്തോടെ ഭാവി-ഭൂത-വര്‍ത്തമാന വിവരങ്ങള്‍) പറയുന്നവര്‍ക്കുള്ള പേരുകളാണ്.” (തയ്സീറുല്‍ അസീസ് അല്‍-ഹമീദ്: 351)

ത്വാഗൂതുകളുടെ കൂട്ടത്തില്‍ പ്രമുഖരാണ് ജോത്സ്യന്മാര്‍. സമൂഹത്തില്‍ ഇവരുണ്ടാക്കുന്ന കുഴപ്പം ചെറുതല്ല. താഗൂതിനെ വിശദീകരിച്ച മുന്‍ഗാമികളായ ചില പണ്ഡിതന്മാര്‍ അത് ജോത്സ്യന്മാരാണെന്ന് പറഞ്ഞിട്ടുണ്ട്.

قَالَ عِكْرِمَةُ: «الطَّاغُوتُ الكَاهِنُ»

ഇക്രിമ പറഞ്ഞു: “ത്വാഗൂത്ത് എന്നാല്‍ ജോത്സ്യനാണ്.” (ബുഖാരി: 8/100)

وَقَالَ جَابِرٌ: «كَانَتِ الطَّوَاغِيتُ الَّتِي يَتَحَاكَمُونَ إِلَيْهَا، فِي جُهَيْنَةَ وَاحِدٌ، وَفِي أَسْلَمَ وَاحِدٌ، وَفِي كُلِّ حَيٍّ وَاحِدٌ، كُهَّانٌ يَنْزِلُ عَلَيْهِمُ الشَّيْطَانُ»

ജാബിര്‍ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “ജനങ്ങള്‍ വിധിതേടിച്ചെന്നിരുന്ന ത്വാഗൂതുകള്‍ ജോത്സ്യന്മാരായിരുന്നു. അവരുടെ മേല്‍ പിശാചുക്കള്‍ ഇറങ്ങുകയും ചെയ്തിരുന്നു. ജുഹൈന, അസ്ലം എന്നീ ഗോത്രങ്ങളിലും മറ്റെല്ലാ ഗോത്രങ്ങളിലും ഓരോരുത്തര്‍ ഉണ്ടായിരുന്നു.” (ബുഖാരി: 8/100)

ഇത്തരക്കാരുടെ അരികില്‍ ചെല്ലുന്നതും, അവര്‍ പറയുന്നത് വിശ്വസിക്കുന്നതും നബി -ﷺ- ശക്തമായി വിലക്കിയിട്ടുണ്ട്.

عَنْ أَبِي هُرَيْرَةَ، عَنِ النَّبِيِّ -ﷺ- قَالَ: «مَنْ أَتَى كَاهِنًا، أَوْ عَرَّافًا، فَصَدَّقَهُ بِمَا يَقُولُ، فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -?- പറഞ്ഞു: “ആരെങ്കിലും ഒരു അര്‍റാഫിന്റെയോ കാഹിന്റെയോ അടുക്കല്‍ പോവുകയും അവന്‍ പറയുന്നത് സത്യപ്പെടുത്തുകയും ചെയ്താല്‍ മുഹമ്മദ് (നബി -?- യുടെ) മേല്‍ അവതരിപ്പിക്കപ്പെട്ട (ഇസ്‌ലാമിനെ) അവന്‍ നിഷേധിച്ചിരിക്കുന്നു.” (അഹ്മദ്: 9536, അല്‍ബാനി സ്വഹീഹ് എന്ന് വിലയിരുത്തി)

ജോത്സ്യനെ സമീപിച്ച് വല്ലതും ചോദിക്കുന്നതിനെ പോലും ശക്തമായ ഭാഷയില്‍ ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അപ്പോള്‍ ഇത്തരക്കാരുടെ അടുക്കല്‍ ചെല്ലുകയും, കാണിക്കകള്‍ സമര്‍പ്പിക്കുകയും, അവരെ ബഹുമാനിക്കുകയും, അവര്‍ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുകയും ചെയ്യുന്നവര്‍ പരലോകത്ത് നേരിടേണ്ടി വരുന്ന നഷ്ടം എന്തു മാത്രം വലുതായിരിക്കും?!

عَنْ بَعْضِ أَزْوَاجِ النَّبِيِّ -ﷺ- عَنِ النَّبِيِّ -ﷺ- قَالَ: «مَنْ أَتَى عَرَّافًا فَسَأَلَهُ عَنْ شَيْءٍ، لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ لَيْلَةً»

നബി-?-യുടെ ഭാര്യമാരില്‍ ചിലര്‍ നിവേദനം: നബി-?- പറഞ്ഞു: “ആരെങ്കിലും ഒരു ജോത്സ്യനെ കാണുകയും അവനോട് വല്ലതും ചോദിക്കുകയും ചെയ്താല്‍ അവന്റെ നാല്‍പ്പത് ദിവസത്തെ സ്വലാത് (നിസ്കാരം) സ്വീകരിക്കപ്പെടുകയില്ല.” (മുസ്‌ലിം: 2230)

മൂന്ന്: അല്ലാഹു അവതരിപ്പിച്ചത് കൊണ്ടല്ലാതെ വിധിക്കുന്നവര്‍:

അല്ലാഹു അവതരിപ്പിച്ച നിയമം കൊണ്ടാണ് വ്യക്തി-സാമൂഹിക നിയമങ്ങളില്‍ വിധികള്‍ കല്‍പ്പിക്കേണ്ടത്. അല്ലാഹുവിന്റെ നിയമം ഖുര്‍ആനിലും സുന്നത്തിലുമാണ് വിശദീകരിക്കപ്പെട്ടിരിക്കുന്നത്.

«فَاحْكُمْ بَيْنَهُمْ بِمَا أَنْزَلَ اللَّهُ وَلَا تَتَّبِعْ أَهْوَاءَهُمْ عَمَّا جَاءَكَ مِنَ الْحَقِّ»

“അതിനാല്‍ നീ അവര്‍ക്കിടയില്‍ അല്ലാഹു അവതരിപ്പിച്ച (നിയമങ്ങള്‍) കൊണ്ട് വിധിക്കുക. നിനക്ക് വന്നു കിട്ടിയ സത്യത്തിനെതിരായി അവരുടെ ദേഹേഛകളെ നീ പിന്തുടരരുത്.” (അല്‍-മാഇദ: 48)

അല്ലാഹുവിന്റെ നിയമം അല്ലാത്തവ കൊണ്ട് വിധിക്കുന്നവരെ അല്ലാഹു -?- വളരെ ശക്തമായി ആക്ഷേപിച്ചിരിക്കുന്നു.

«وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ»

“ആര്‍ അല്ലാഹുവിന്റെ നിയമം കൊണ്ട് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് കാഫിറുകള്‍ (അമുസ്‌ലിംകള്‍).” (മാഇദ: 44)

«وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الظَّالِمُونَ»

“ആര്‍ അല്ലാഹുവിന്റെ നിയമം കൊണ്ട് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് ദ്വാലിമുകള്‍ (അതിക്രമികള്‍).” (മാഇദ: 45)

«وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْفَاسِقُونَ»

“ആര്‍ അല്ലാഹുവിന്റെ നിയമം കൊണ്ട് വിധിക്കുന്നില്ലയോ അവര്‍ തന്നെയാണ് ഫാസിഖുകള്‍ (തെമ്മാടികള്‍).” (മാഇദ: 44)

ഈ പറഞ്ഞ നിയമം ഭരണാധികാരികള്‍ക്ക് മാത്രം ബാധകമല്ല. കാരണം, ഓരോരുത്തരും അവരവരുടെ പരിധിക്കുള്ളില്‍ ഭരണാധികാരികള്‍ തന്നെ. അവിടെയെല്ലാം അല്ലാഹുവിന്റെ വിധിയെ തള്ളിപ്പറഞ്ഞു കൊണ്ടും, അവയെക്കാള്‍ നല്ലത് തന്റെയോ തന്നെ പോലുള്ള മറ്റു മനുഷ്യരുടെയോ വിധികളാണ് എന്ന് വിശ്വസിച്ചു കൊണ്ട് ഭരിക്കുന്നവനും ഈ പരിധിയില്‍ ഉള്‍പ്പെടും.

عَنِ ابْنِ عُمَرَ، عَنِ النَّبِيِّ -ﷺ- أَنَّهُ قَالَ: «أَلَا كُلُّكُمْ رَاعٍ، وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ، فَالْأَمِيرُ الَّذِي عَلَى النَّاسِ رَاعٍ، وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ، وَالرَّجُلُ رَاعٍ عَلَى أَهْلِ بَيْتِهِ، وَهُوَ مَسْئُولٌ عَنْهُمْ، وَالْمَرْأَةُ رَاعِيَةٌ عَلَى بَيْتِ بَعْلِهَا وَوَلَدِهِ، وَهِيَ مَسْئُولَةٌ عَنْهُمْ، وَالْعَبْدُ رَاعٍ عَلَى مَالِ سَيِّدِهِ وَهُوَ مَسْئُولٌ عَنْهُ، أَلَا فَكُلُّكُمْ رَاعٍ، وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ»

നബി -ﷺ- പറഞ്ഞു: “അറയുക! നിങ്ങളെല്ലാം നയിക്കുന്നവരാണ്; നിങ്ങളുടെ കീഴിലുള്ളവരെ കുറിച്ച് നിങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടുന്നതുമാണ്. ജനങ്ങളുടെ മേല്‍ ഭരണം കയ്യാളുന്ന ഭരണാധികാരി അയാളുടെ കീഴിലുള്ളവരെ കുറിച്ച് ചോദ്യം ചെയ്യപ്പെടും. പുരുഷന്‍ അവന്റെ കുടുംബത്തെ ഭരിക്കുന്നവനാണ്; അവരെ കുറിച്ച് അവനും ചോദ്യം ചെയ്യപ്പെടും. സ്ത്രീകള്‍ അവരുടെ ഭര്‍ത്താവിന്റെ വീട്ടിലെയും അയാളുടെ മക്കളുടെയും ഭരണാധികാരിയാണ്; അവരെ കുറിച്ച് അവളും ചോദ്യം ചെയ്യപ്പെടും. അടിമ തന്റെ ഉടമസ്ഥന്റെ സമ്പാദ്യം നോക്കിനടത്തുന്നവനാണ്; അവന്‍ അതിനെ കുറിച്ചും ചോദ്യം ചെയ്യപ്പെടും. അറിയുക! നിങ്ങളെല്ലാവരും അധികാരികളാണ്; നിങ്ങളുടെ അധീനതയിലുള്ളവരെ കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടും.” (മുസ്‌ലിം: 1829)

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رَحِمَهُ اللَّهُ- പറഞ്ഞു: “രണ്ടു പേര്‍ക്കിടയില്‍ വിധി കല്‍പ്പിക്കുന്ന ആരും വിധികര്‍ത്താവാണ്. അത് സേനാനായകനോ, ഒരു നാട്ടിലെ മുതവല്ലിയോ, നന്മ കല്‍പ്പിക്കുന്നതിനും തിന്മ വിരോധിക്കുന്നതിനും ഏല്‍പ്പിക്കപ്പെട്ടവരോ ആകട്ടെ. എന്തിനധികം! കുട്ടികളുടെ എഴുത്തിന്റെ കാര്യത്തില്‍ വിധി പറയുന്നവരെ വരെ സ്വഹാബികള്‍ വിധികര്‍ത്താക്കള്‍ (ഹാകിം) ആയി പരിഗണിക്കാറുണ്ടായിരുന്നു.” (മജ്മൂഉല്‍ ഫതാവ: 18/170)

ചുരുക്കത്തില്‍, ഈ നിയമം ഓരോരുത്തര്‍ക്കും ബാധകമാണ്. സാധാരണക്കാരെന്നോ, ഭരണാധികാരികളെന്നോ അവിടെ വ്യത്യാസമില്ല. ഇത് ഭരണാധികാരികള്‍ക്ക് മാത്രം ബാധകമാക്കുകയും, അവരുടെ പക്കല്‍ സംഭവിക്കുന്ന തിന്മകളുടെ പേരില്‍ അവരെ കാഫിറുകളായി മുദ്ര കുത്തുകയും ചെയ്യുന്നവര്‍ യഥാര്‍ഥത്തില്‍ വിഷയം മനസ്സിലാക്കുകയും പഠിക്കുകയും ചെയ്തിട്ടില്ല എന്നു വേണം വിലയിരുത്താന്‍.

അല്ലാഹുവിന്റെ നിയമം കൊണ്ടല്ലാതെ വിധിക്കുന്നവരുടെ അടുക്കല്‍ വിധി തേടിപ്പോകുക എന്നതും വലിയ അപരാധം തന്നെ.

«أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلَالًا بَعِيدًا»

“നിന്റെ മേല്‍ ഇറക്കപ്പെട്ട (ഇസ്‌ലാമിലും), നിനക്ക് മുന്‍പ് അവതരിപ്പിക്കട്ടെ (ഗ്രന്ഥങ്ങളിലും) വിശ്വസിക്കുന്നവരാണ് തങ്ങള്‍ എന്ന് ജല്‍പ്പിക്കുന്ന (കളവ് പറയുന്ന) ഒരു വിഭാഗത്തെ നീ കണ്ടില്ലേ? ത്വാഗൂത്തുകളുടെ അടുക്കലേക്ക് വിധി തേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ത്വാഗൂത്തുകളെ നിഷേധിക്കാനാണ് അവര്‍ കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്. ടശ്വെത്വാന്‍ വളരെ വഴിദൂരം അവരെ വഴിപിഴപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.” (അന്നിസാഅ്: 60)

നബി-?-യുടെ അടുക്കലേക്ക് വിധി തേടിപ്പോകേണ്ടതിന് പകരം ഒരു യഹൂദ നേതാവിന്റെ അടുക്കലേക്ക് അന്‍സ്വാറുകളില്‍ പെട്ട ഒരാള്‍ വിധി തേടിപ്പോകാന്‍ തീരുമാനിച്ച വിഷയത്തിലാണ് അല്ലാഹു ഈ ആയത് ഇറക്കിയത്.

നമ്മുടെ കാലഘട്ടത്തില്‍ അല്ലാഹുവിന്റെയും റസൂലിന്റെയും വിധിക്കെതിരായി പണ്ഡിതന്മാരുടെയും, രാഷ്ട്രീയ നേതാക്കന്മാരുടെയും, സത്യനിഷേധത്തില്‍ പടുത്തുയര്‍ത്തപ്പെട്ട നിയമവ്യവസ്ഥകളുടെയും അടുക്കല്‍ വിധി തേടിപ്പോകുന്നവര്‍ക്കും ഈ ആയത് ബാധകം തന്നെ.

നാലും അഞ്ചും ഇനങ്ങള്‍ അല്ലാഹുവിന്റെ വിധി മാറ്റിമറിക്കുന്ന അതിക്രമിയായ ഭരണാധികാരിയും, അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുകയും അതില്‍ തൃപ്തിയടയുകയും ചെയ്യുന്നവരുമാണ്. ഇവരെ കുറിച്ച് മുന്‍പ് പറഞ്ഞതില്‍ തന്നെ വിശദീകരണമുള്ളതിനാല്‍ ഇനിയും ആവര്‍ത്തിക്കുന്നില്ല.

ഈ പറഞ്ഞതല്ലാതെയും ത്വാഗൂതുകള്‍ അനേകമുണ്ട്. വിഗ്രഹങ്ങളും, ശ്വൈത്വാനും, ആള്‍ദൈവങ്ങളും, മഖ്ബറകളും, കല്ലു മുതല്‍ മരം വരെയും ത്വാഗൂതുകളായി ഉണ്ട്. ത്വാഗൂതുകളെ വിശദീകരിക്കുന്നതില്‍ പണ്ഡിതന്മാരുടെ വാക്കുകള്‍ വ്യത്യസ്തമായതും ഇത് കൊണ്ടു തന്നെയാണ്.

അല്ലാഹുവിന് പുറമെ ഇബാദത്ത് നല്‍കപ്പെടുകയും, അതില്‍ സ്വയം തൃപ്തിയടയുകയും ചെയ്യുന്ന എല്ലാവരും ത്വാഗൂത്ത് എന്നതിന്റെ പരിധിയില്‍ പെടും. അല്ലാഹുവിന് മാത്രം നല്‍കേണ്ട ദുആഅ്, നേര്‍ച്ചകള്‍, ബലികര്‍മ്മങ്ങള്‍ പോലുള്ളവ തങ്ങള്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഔലിയാക്കന്മാര്‍ എന്ന പേരില്‍ അറിയപ്പെടുന്നവരും, പല പേരുകളിലും വിശേഷണങ്ങളിലും അറിയപ്പെടുന്ന ആള്‍ദൈവങ്ങളും, സിഹ്ര്‍ ചെയ്യുന്നവരുമെല്ലാം ത്വാഗൂത്തുകള്‍ തന്നെ.

ത്വാഗൂതുകളെ അകറ്റി നിര്‍ത്തേണ്ടത് എങ്ങനെ?

ത്വാഗൂതുകളില്‍ അവിശ്വസിക്കണമെന്നും, അല്ലാഹുവില്‍ മാത്രം വിശ്വസിക്കണമെന്നുമായിരുന്നു എല്ലാ നബിമാരുടെയും കല്‍പ്പനയെന്ന് ശൈഖ് മുഹമ്മദ് നല്‍കിയ ആയത്തില്‍ നിന്ന് വ്യക്തമാണ്.

ത്വാഗൂത്തുകളെ നിഷേധിക്കേണ്ടത് എങ്ങനെയാണെന്ന് വിശദീകരിച്ചു കൊണ്ട് ശൈഖ് മുഹമ്മദ് -:- പറഞ്ഞു:

“ത്വാഗൂത്തുകളെ നിഷേധിക്കേണ്ട രൂപം ഇപ്രകാരമാണ്:

1. അല്ലാഹുവല്ലാത്ത ആര്‍ക്ക് നല്‍കപ്പെടുന്ന ഇബാദത്തും നിഷ്ഫലമാണെന്ന് വിശ്വസിക്കുകയും;

2. (അങ്ങനെ ഇബാദത്ത് നല്‍കപ്പെടുന്ന ആരാധ്യന്മാരെ) നീ ഉപേക്ഷിക്കുകയും

3. അവയെ വെറുക്കുകയും

4. അതിന്റെ വക്താക്കള്‍ കാഫിറാണെന്ന് വിശ്വസിക്കുകയും

5. അവരോട് ശത്രുത കാണിക്കലുമാണ്.” (ശര്‍ഹു മഅ്നത്ത്വാഗൂതി – ശൈഖ് സ്വാലിഫ് അല്‍-ഫൗസാന്‍: 17)

അഞ്ചു കാര്യങ്ങളാണ് ശൈഖ് മുഹമ്മദ് പറഞ്ഞിരിക്കുന്നത്. അവയോരോന്നും വളരെ ചുരുക്കി വിശദീകരിക്കാം.

ഒന്ന്: അല്ലാഹുവല്ലാത്തവര്‍ക്ക് നല്‍കപ്പെടുന്ന ഇബാദതുകള്‍ നിഷ്ഫലമാണെന്ന് വിശ്വസിക്കല്‍. കാരണം അത് അങ്ങേയറ്റത്തെ അനീതിയും അതിക്രമവുമാണ്. ഈ ലോകത്ത് ആരാധിക്കപ്പെടുന്ന -അല്ലാഹുവിന് പുറമെയുള്ള- എല്ലാം തന്നെ ആ ആരാധന അര്‍ഹിക്കാത്ത, അവന്റെ കേവല സൃഷ്ടികള്‍ മാത്രമാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

«لَهُ دَعْوَةُ الْحَقِّ وَالَّذِينَ يَدْعُونَ مِنْ دُونِهِ لَا يَسْتَجِيبُونَ لَهُمْ بِشَيْءٍ إِلَّا كَبَاسِطِ كَفَّيْهِ إِلَى الْمَاءِ لِيَبْلُغَ فَاهُ وَمَا هُوَ بِبَالِغِهِ وَمَا دُعَاءُ الْكَافِرِينَ إِلَّا فِي ضَلَالٍ»

“അവനോട് (അല്ലാഹു) മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നു പുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ച് കൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരുകൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് ( വെള്ളം ) വായില്‍ വന്നെത്തുകയില്ലല്ലോ. കാഫിറുകളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു.” (റഅ്ദ്: 14)

«ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ الْبَاطِلُ»

“അതെന്തു കൊണ്ടെന്നാല്‍ അല്ലാഹുവാണ് ഹഖ്ഖായുള്ളവന്‍ (ഇബാദത് സമര്‍പ്പിക്കപ്പെടാന്‍ അര്‍ഹതയുള്ളവന്‍). അവന്നു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതെല്ലാം വ്യര്‍ഥമാകുന്നു.” (ലുഖ്മാന്‍: 30)

«قُلْ إِنِّي نُهِيتُ أَنْ أَعْبُدَ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ قُلْ لَا أَتَّبِعُ أَهْوَاءَكُمْ قَدْ ضَلَلْتُ إِذًا وَمَا أَنَا مِنَ الْمُهْتَدِينَ»

“(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവരെ ആരാധിക്കുന്നതില്‍ നിന്ന് തീര്‍ച്ചയായും ഞാന്‍ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: നിങ്ങളുടെ തന്നിഷ്ടങ്ങളെ ഞാന്‍ പിന്തുടരുകയില്ല. അങ്ങനെ ചെയ്യുന്ന പക്ഷം ഞാന്‍ പിഴച്ചു കഴിഞ്ഞു; സന്‍മാര്‍ഗം പ്രാപിച്ചവരുടെ കൂട്ടത്തില്‍ ഞാന്‍ ആയിരിക്കുകയുമില്ല.” (അന്‍ആം: 56)

ഖുര്‍ആനിലെ ചെറിയ സൂറതുകളിലൊന്നായ സൂറ. കാഫിറൂന്‍ ഈ പ്രഖ്യാപനമാണ് ഉള്‍ക്കൊള്ളുന്നത്.

«قُلْ يَاأَيُّهَا الْكَافِرُونَ * لَا أَعْبُدُ مَا تَعْبُدُونَ»

“പറയുക: ഹേ കാഫിറുകളേ! നിങ്ങള്‍ ഇബാദത് ചെയ്യുന്നവയെ ഞാന്‍ ഇബാദത് ചെയ്യുകയില്ല.” (കാഫിറൂന്‍: 1,2)

രണ്ട്: താഗൂത്വുകളെ ഉപേക്ഷിക്കണം. അതായത് അവയെ ഒരിക്കലും സ്വീകരിക്കുകയോ, അവരുടെ വാദങ്ങള്‍ക്ക് ചെവി കൊടുക്കുകയോ ചെയ്യരുത്. അവരുമായി അകന്ന് നില്‍ക്കുകയും അങ്ങേയറ്റം വിദൂരത്താക്കുകയും വേണം. നീ കിഴക്കും അവര്‍ പടിഞ്ഞാറുമാകട്ടെ. ത്വാഗൂതുമായി ബന്ധപ്പെട്ട് ശൈഖുല്‍ ഇസ്‌ലാം നല്‍കിയ ആയതില്‍ തന്നെ ഇതിന് സൂചനയുണ്ട്.

«وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَسُولًا أَنِ اعْبُدُوا اللَّهَ وَاجْتَنِبُوا الطَّاغُوتَ»

“തീര്‍ച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ അല്ലാഹു വിന് ഇബാദത് ചെയ്യുകയും, ത്വാഗൂതുകളെ വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.)” (നഹ്ല്‍: 36)

«وَأَعْتَزِلُكُمْ وَمَا تَدْعُونَ مِنْ دُونِ اللَّهِ وَأَدْعُو رَبِّي عَسَى أَلَّا أَكُونَ بِدُعَاءِ رَبِّي شَقِيًّا»

“നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ഥിച്ചു വരുന്നവയെയും ഞാന്‍ വെടിയുന്നു. എന്റെ റബ്ബിനോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. എന്റെ റബ്ബിനോട് പ്രാര്‍ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം.” (മര്‍യം: 48)

മാത്രമല്ല, ത്വാഗൂതുകളെ ഉപേക്ഷിച്ചവര്‍ക്കാണ് അല്ലാഹു -تَعَالَى- സ്വര്‍ഗം കൊണ്ട് സന്തോഷവാര്‍ത്ത അറിയിച്ചിട്ടുള്ളത്.

«وَالَّذِينَ اجْتَنَبُوا الطَّاغُوتَ أَنْ يَعْبُدُوهَا وَأَنَابُوا إِلَى اللَّهِ لَهُمُ الْبُشْرَى فَبَشِّرْ عِبَادِ»

“ത്വാഗൂതുകളെ വര്‍ജ്ജിക്കുകയും, അല്ലാഹുവിലേക്ക് വിനയത്തോടെ മടങ്ങുകയും ചെയ്തവരാരോ അവര്‍ക്കാണ് സന്തോഷവാര്‍ത്ത. അതിനാല്‍ എന്റെ ദാസന്‍മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുക.” (സുമര്‍: 17)

ശുഐബ് നബി -عَلَيْهِ السَّلَامُ- യുടെ സമൂഹം അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യം നോക്കൂ.

«قَالُوا يَاشُعَيْبُ أَصَلَاتُكَ تَأْمُرُكَ أَنْ نَتْرُكَ مَا يَعْبُدُ آبَاؤُنَا أَوْ أَنْ نَفْعَلَ فِي أَمْوَالِنَا مَا نَشَاءُ»

“അവര്‍ പറഞ്ഞു: ശുഐബേ, ഞങ്ങളുടെ പിതാക്കന്‍മാര്‍ ഇബാദത് ചെയ്തു വരുന്നതിനെ ഞങ്ങള്‍ ഉപേക്ഷിക്കണമെന്നോ, ഞങ്ങളുടെ സ്വത്തുക്കളില്‍ ഞങ്ങള്‍ക്ക് ഇഷ്ടമുള്ള പ്രകാരം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നോ നിനക്ക് കല്‍പന നല്‍കുന്നത് നിന്റെ ഈ നമസ്കാരമാണോ?” (ഹൂദ്: 87)

തങ്ങളുടെ ആരാധ്യന്മാരെ ഉപേക്ഷിക്കാനാണ് ശുഐബ് നബി -عَلَيْهِ السَّلَامُ- പറയുന്നതെന്ന് അവര്‍ക്ക് മനസ്സിലായിരുന്നു. അതു കൊണ്ടാണല്ലോ അവര്‍ ഇപ്രകാരം ചോദിച്ചത്.

മൂന്ന്: അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്നവയെ വെറുക്കണം. കാരണം, അവ നിരര്‍ഥകങ്ങളാണ്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ടത് സ്വീകരിക്കുന്നവരും അതിലേക്ക് ക്ഷണിക്കുന്നവരുമാണ് അവര്‍. അല്ലാഹുവിന്റെ ശത്രുക്കള്‍! എങ്ങനെ ഒരു മുസ്‌ലിമിന് അവരെ സ്നേഹിക്കാന്‍ കഴിയും?!

ഇത് കൊണ്ടാണ് മുഅ്മിനീങ്ങളുടെ നേതാക്കന്മാരായ നബിമാരും റസൂലുകളും കാഫിറുകളുടെ ആരാധ്യവസ്തുക്കളോടുള്ള വെറുപ്പും ശത്രുതയും പ്രകടിപ്പിച്ചു വന്നത്.

ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ വാക്കുകള്‍ നോക്കൂ:

«أُفٍّ لَكُمْ وَلِمَا تَعْبُدُونَ مِنْ دُونِ اللَّهِ أَفَلَا تَعْقِلُونَ»

“നിങ്ങളുടെയും, അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവരുടെയും കാര്യം അപഹാസ്യം തന്നെ. നിങ്ങള്‍ ചിന്തിക്കുന്നില്ലേ?” (അന്‍ബിയാഅ്: 67-68)

«قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَآءُ مِنْكُمْ وَمِمَّا تَعْبُدُونَ مِنْ دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاءُ أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَهُ»

“നിങ്ങള്‍ക്ക് ഇബ്രാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവര്‍ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങള്‍ ആരാധിക്കുന്നവയുമായുള്ള ബന്ധത്തില്‍ നിന്നു തീര്‍ച്ചയായും ഞങ്ങള്‍ ഒഴിവായവരാകുന്നു. നിങ്ങളില്‍ ഞങ്ങള്‍ അവിശ്വസിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവില്‍ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മില്‍ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു.” (മുംതഹന: 4)

«قَالَ أَفَرَأَيْتُمْ مَا كُنْتُمْ تَعْبُدُونَ * أَنْتُمْ وَآبَاؤُكُمُ الْأَقْدَمُونَ * فَإِنَّهُمْ عَدُوٌّ لِي إِلَّا رَبَّ الْعَالَمِينَ»

“അദ്ദേഹം പറഞ്ഞു: അപ്പോള്‍ നിങ്ങള്‍ ഇബാദത് ചെയ്യുന്നത് എന്തിനെയാണെന്ന് നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളും നിങ്ങളുടെ പൂര്‍വ്വപിതാക്കളും. എന്നാല്‍ അവര്‍ (ആരാധ്യവസ്തുക്കള്‍) എന്റെ ശത്രുക്കളാകുന്നു. ലോകങ്ങളുടെ റബ്ബായ (അല്ലാഹു) ഒഴികെ.” (ശുഅറാഅ്: 75-77)

ഇത്തരക്കാരില്‍ നിന്ന് അകന്നു നില്‍ക്കുകയും, അവയെ വെടിയുകയും ചെയ്യണമെന്നാണ് അല്ലാഹു ഓരോ മനുഷ്യനോടും കല്‍പ്പിച്ചിരിക്കുന്നത്. അവരോട് ബന്ധം സ്ഥാപിക്കുന്നതോ, സഹായം ചോദിക്കുന്നതോ പോലും അനുവദനീയമല്ലെങ്കില്‍ പിന്നെങ്ങനെയാണ് ഒരു മുസ്‌ലിമിന് അവരെ സ്നേഹിക്കാനും ബഹുമാനിക്കാനും അവര്‍ക്ക് നേര്‍ച്ച വഴിപാടുകള്‍ സമര്‍പ്പിക്കാനും സാധിക്കുക?!

നാല്: ത്വാഗൂതിനെ പിന്‍പറ്റിയവര്‍ കാഫിറുകളാണെന്ന് വിശ്വസിക്കണം. അതായത് അവയെ ആരാധിക്കുകയും ബഹുമാനിക്കുകയുമൊക്കെ ചെയ്യുന്നവര്‍ ഇസ്‌ലാമില്‍ നിന്ന് പുറത്തു പോവുകയും, കാഫിറുകളാവുകയും ചെയ്തെന്ന് നീ വിശ്വസിക്കണം.

കാരണം അല്ലാഹു -تَعَالَى- അവരെ കാഫിറുകള്‍ എന്നാണ് ഖുര്‍ആനില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. നബി -ﷺ- യുടെ ഹദീഥുകളും അപ്രകാരം തന്നെ.

ത്വാഗൂതുകളെ കൂട്ടാളികളാക്കിയവരെ കാഫിറുകള്‍ എന്നാണ് അല്ലാഹു -تَعَالَى- വിശേഷിപ്പിച്ചത്.

«اللَّهُ وَلِيُّ الَّذِينَ آمَنُوا يُخْرِجُهُمْ مِنَ الظُّلُمَاتِ إِلَى النُّورِ وَالَّذِينَ كَفَرُوا أَوْلِيَاؤُهُمُ الطَّاغُوتُ يُخْرِجُونَهُمْ مِنَ النُّورِ إِلَى الظُّلُمَاتِ أُولَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ»

“മുഅ്മിനീങ്ങളുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവന്‍ അവരെ ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാല്‍ കാഫിറുകളുടെ രക്ഷാധികാരികള്‍ ത്വാഗൂതുകളാകുന്നു. വെളിച്ചത്തില്‍ നിന്ന് ഇരുട്ടുകളിലേക്കാണ് അവരെ ഇവര്‍ നയിക്കുന്നത്. അവരത്രെ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളാകുന്നു.” (ബഖറ: 257)

ത്വാഗൂതുകളിലേക്ക് വിധി തേടിപ്പോവുകയും, ഞങ്ങള്‍ മുസ്‌ലിംകളാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നവരെ മുനാഫിഖുകള്‍ -കപടവിശ്വാസികള്‍- എന്നാണ് അല്ലാഹു -تَعَالَى- വിശേഷിപ്പിച്ചത്.

«أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنْزِلَ إِلَيْكَ وَمَا أُنْزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلَالًا بَعِيدًا»

“നിനക്ക് അവതരിപ്പിക്കപ്പെട്ടതിലും നിനക്ക് മുമ്പ് അവതരിപ്പിക്കപ്പെട്ടതിലും തങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് ജല്‍പിക്കുന്ന ഒരു കൂട്ടരെ നീ കണ്ടില്ലേ? ത്വാഗൂതുകളുടെ അടുത്തേക്ക് വിധിതേടിപ്പോകാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. വാസ്തവത്തില്‍ ത്വാഗൂതുകളുടെ അവിശ്വസിക്കുവാനാണ് അവര്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. പിശാച് അവരെ ബഹുദൂരം വഴിതെറ്റിക്കുവാന്‍ ഉദ്ദേശിക്കുന്നു.” (നിസാഅ്: 60)

അഞ്ച്: ത്വാഗൂതുകളെ പിന്തുണക്കുന്നവരെ വെറുക്കുകയും അവരോട് ദേഷ്യം പ്രകടിപ്പിക്കുകയും വേണം. അത് ഈമാനിന്റെ അടയാളങ്ങളില്‍ പെട്ടതാണ്. കാരണം, മുഅ്മിന്‍ അല്ലാഹുവിനെ സ്നേഹിക്കുന്നവനും അവനില്‍ വിശ്വസിക്കുന്നവനാണ്. അല്ലാഹുവിന്റെ ശത്രുക്കള്‍ അവന്റെയും ശത്രുക്കളാണ്.

ഇത്തരക്കാരോട് പോരാട്ടത്തിലേര്‍പ്പെടാനാണ് അല്ലാഹു -تَعَالَى- നമ്മോട് കല്‍പ്പിച്ചിരിക്കുന്നത്. അവന്‍ പറഞ്ഞു:

«الَّذِينَ آمَنُوا يُقَاتِلُونَ فِي سَبِيلِ اللَّهِ وَالَّذِينَ كَفَرُوا يُقَاتِلُونَ فِي سَبِيلِ الطَّاغُوتِ فَقَاتِلُوا أَوْلِيَاءَ الشَّيْطَانِ إِنَّ كَيْدَ الشَّيْطَانِ كَانَ ضَعِيفًا»

“മുഅ്മിനീങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. കാഫിറുകളാകട്ടെ, ത്വാഗൂതുകളുടെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നു. അതിനാല്‍ പിശാചിന്റെ മിത്രങ്ങളുമായി നിങ്ങള്‍ യുദ്ധത്തില്‍ ഏര്‍പെടുക. തീര്‍ച്ചയായും പിശാചിന്റെ കുതന്ത്രം ദുര്‍ബലമാകുന്നു.” (നിസാഅ്: 76)

അല്ലാഹു ഇത്തരക്കാരെ ശപിക്കുകയും,അവരോട് കോപിക്കുകയും ചെയ്തിരിക്കുന്നു എന്ന് ഖുര്‍ആനിലൂടെ അറിയിച്ചിട്ടുണ്ട്. അല്ലാഹു കോപിച്ചവരോട് മുഅ്മിനിനും കോപമുണ്ടായിരിക്കും.

«قُلْ هَلْ أُنَبِّئُكُمْ بِشَرٍّ مِنْ ذَلِكَ مَثُوبَةً عِنْدَ اللَّهِ مَنْ لَعَنَهُ اللَّهُ وَغَضِبَ عَلَيْهِ وَجَعَلَ مِنْهُمُ الْقِرَدَةَ وَالْخَنَازِيرَ وَعَبَدَ الطَّاغُوتَ أُولَئِكَ شَرٌّ مَكَانًا وَأَضَلُّ عَنْ سَوَاءِ السَّبِيلِ»

“പറയുക: എന്നാല്‍ അല്ലാഹുവിന്റെ അടുക്കല്‍ അതിനെക്കാള്‍ മോശമായ പ്രതിഫലമുള്ളവരെ പറ്റി ഞാന്‍ നിങ്ങള്‍ക്ക് അറിയിച്ചുതരട്ടെയോ? ഏതൊരു വിഭാഗത്തെ അല്ലാഹു ശപിക്കുകയും അവരോടവന്‍ കോപിക്കുകയും ചെയ്തുവോ, ഏത് വിഭാഗത്തില്‍ പെട്ടവരെ അല്ലാഹു കുരങ്ങുകളും പന്നികളുമാക്കിത്തീര്‍ത്തുവോ, ഏതൊരു വിഭാഗം ത്വാഗൂതുകളെ ആരാധിച്ചുവോ അവരത്രെ ഏറ്റവും മോശമായ സ്ഥാനമുള്ളവരും നേര്‍മാര്‍ഗത്തില്‍ നിന്ന് ഏറെ പിഴച്ച് പോയവരും. ” (മാഇദ: 60)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment