1
وَالسَّمَاءِ ذَاتِ الْبُرُوجِ ﴿١﴾
നക്ഷത്രമണ്ഡലങ്ങളുള്ള ആകാശം തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
أَقْسَمَ اللَّهُ بِالسَّمَاءِ المُشْتَمِلَةِ عَلَى مَنَازِلِ الشَّمْسِ وَالقَمَرِ وَغَيْرِهِمَا.
സൂര്യൻ്റെയും ചന്ദ്രൻ്റെയും മറ്റു നക്ഷത്രഗ്രഹാദികളുടെയും മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ആകാശത്തെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു.