1
إِذَا الشَّمْسُ كُوِّرَتْ ﴿١﴾

സൂര്യൻ ചുറ്റിപ്പൊതിയപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

إِذَا الشَّمْسُ جُمِعَ جِرْمُهَا، وَذَهَبَ ضَوْؤُهَا.

സൂര്യൻ്റെ പിണ്ഡം കൂടിച്ചേരുകയും, അതിൻ്റെ പ്രകാശം ഇല്ലാതാവുകയും ചെയ്താൽ.

2
وَإِذَا النُّجُومُ انكَدَرَتْ ﴿٢﴾

നക്ഷത്രങ്ങൾ ഉതിർന്നു വീഴുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا الكَوَاكِبُ تَسَاقَطَتْ وَمُحِيَ ضَوْؤُهَا.

നക്ഷത്രങ്ങൾ ഉതിർന്നു വീഴുകയും, അതിൻ്റെ പ്രകാശം തുടച്ചു നീക്കപ്പെടുകയും ചെയ്താൽ.

3
وَإِذَا الْجِبَالُ سُيِّرَتْ ﴿٣﴾

പർവ്വതങ്ങൾ സഞ്ചരിപ്പിക്കപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا الجِبَالُ حُرِّكَتْ مِنْ مَكَانِهَا.

പർവ്വതങ്ങൾ അതിൻ്റെ സ്ഥാനങ്ങളിൽ നിന്ന് ഇളക്കപ്പെട്ടാൽ.

4
وَإِذَا الْعِشَارُ عُطِّلَتْ ﴿٤﴾

പൂർണ്ണഗർഭിണികളായ ഒട്ടകങ്ങൾ അവഗണിക്കപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا النُّوقُ الحَوَامِلُ التِّي هِيَ أَنْفَسُ أَمْوَالِهِمْ أُهْمِلَتْ بِتَرْكِ أَهْلِهَا لَهَا.

അറബികളുടെ സമ്പത്തിൽ ഏറ്റവും വിലപിടിപ്പുള്ള ഗർഭിണികളായ ഒട്ടകങ്ങളെ അതിൻ്റെ ഉടമകൾ ഉപേക്ഷിക്കുകയും അവഗണിക്കുകയും ചെയ്താൽ;

5
وَإِذَا الْوُحُوشُ حُشِرَتْ ﴿٥﴾

വന്യമൃഗങ്ങൾ ഒരുമിച്ചു കൂട്ടപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا الوُحُوشُ جُمِعَتْ مَعَ البَشَرِ فِي صَعِيدٍ وَاحِدٍ.

വന്യമൃഗങ്ങൾ മനുഷ്യരോടൊപ്പം ഒരേ സ്ഥലത്ത് ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താൽ.

6
وَإِذَا الْبِحَارُ سُجِّرَتْ ﴿٦﴾

സമുദ്രങ്ങൾ ആളിക്കത്തിക്കപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا البِحَارُ أُوقِدَتْ حَتَّى تَصِيرَ نَارًا.

സമുദ്രങ്ങൾ ആളിക്കത്തിക്കപ്പെടുകയും, അവ അഗ്നിയായി മാറുകയും ചെയ്താൽ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: