11
وَإِذَا السَّمَاءُ كُشِطَتْ ﴿١١﴾

ഉപരിലോകം മറനീക്കി കാണിക്കപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا السَّمَاءُ نُزِعَتْ كَمَا يُنْزَعُ الجِلْدُ عَنِ الشَّاةِ.

ആടിൻ്റെ തൊലി ഉരിഞ്ഞു നീക്കപ്പെടുന്നത് പോലെ ആകാശം എടുത്തു മാറ്റപ്പെട്ടാൽ.

12
وَإِذَا الْجَحِيمُ سُعِّرَتْ ﴿١٢﴾

ജ്വലിക്കുന്ന നരകാഗ്നി ആളിക്കത്തിക്കപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا النَّارُ أُوقِدَتْ.

നരകം ആളിക്കത്തിക്കപ്പെട്ടാൽ.

13
وَإِذَا الْجَنَّةُ أُزْلِفَتْ ﴿١٣﴾

സ്വർഗം അടുത്തു കൊണ്ടുവരപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا الجَنَّةُ قُرِّبَتْ لِلْمُتَّقِينَ.

സൂക്ഷ്മത പാലിച്ചവർക്കായി സ്വർഗം അടുത്തു കൊണ്ടു വരപ്പെട്ടാൽ.

14
عَلِمَتْ نَفْسٌ مَّا أَحْضَرَتْ ﴿١٤﴾

ഓരോ വ്യക്തിയും താൻ തയ്യാറാക്കി കൊണ്ടുവന്നിട്ടുള്ളത് എന്തെന്ന് അറിയുന്നതാണ്.

തഫ്സീർ മുഖ്തസ്വർ :

عِنْدَمَا يَحْصُلُ ذَلِكَ تَعْلَمُ كُلُّ نَفْسٍ مَا قَدَّمَتْ مِنَ الأَعْمَالِ لِذَلِكَ اليَوْمِ.

ഇതെല്ലാം സംഭവിച്ചാൽ ഓരോ വ്യക്തിയും താൻ അന്നേ ദിവസത്തിനായി ചെയ്തു വെച്ച പ്രവർത്തനങ്ങൾ എന്താണെന്ന് അറിയുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: