7
وَإِذَا النُّفُوسُ زُوِّجَتْ ﴿٧﴾

ആത്മാവുകൾ കൂട്ടിയിണക്കപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا النُّفُوسُ قُرِنَتْ بِمَنْ يُمَاثِلُهَا، فَيُقْرَنُ الفَاجِرُ بِالفَاجِرِ، وَالتَّقِيُّ بِالتَّقِيِّ.

ആത്മാവുകൾ സമാനമായവയോട് ചേർക്കപ്പെട്ടാൽ; അങ്ങനെ തെമ്മാടികൾ തെമ്മാടികളോടും, സൽകർമ്മികൾ സൽകർമ്മികളോടും ചേർക്കപ്പെടും.

8
وَإِذَا الْمَوْءُودَةُ سُئِلَتْ ﴿٨﴾

(ജീവനോടെ) കുഴിച്ചു മൂടപ്പെട്ട പെൺകുട്ടിയോട് ചോദിക്കപ്പെടുമ്പോൾ.

തഫ്സീർ മുഖ്തസ്വർ :

وَإِذَا الطِّفْلَةُ المَدْفُونَةُ وَهِيَ حَيَّةٌ سَأَلَهَا اللَّهُ.

ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുട്ടിയോട് അല്ലാഹു ചോദിച്ചാൽ.

9
بِأَيِّ ذَنبٍ قُتِلَتْ ﴿٩﴾

അവൾ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന്.

തഫ്സീർ മുഖ്തസ്വർ :

بِأَيِّ جَرِيمَةٍ قَتَلَكِ مَنْ قَتَلَكِ؟!

നിന്നെ കൊലപ്പെടുത്തിയവർ എന്തു തെറ്റിൻ്റെ പേരിലാണ് നിന്നെ കൊലപ്പെടുത്തിയത്?!

10
وَإِذَا الصُّحُفُ نُشِرَتْ ﴿١٠﴾

(കർമ്മങ്ങൾ രേഖപ്പെടുത്തിയ) ഏടുകൾ തുറന്നുവെക്കപ്പെടുമ്പോൾ;

തഫ്സീർ മുഖ്തസ്വർ :

وَإِذَا صُحُفُ أَعْمَالِ العِبَادِ نُشِرَتْ؛ لِيَقْرَأَ كُلُّ وَاحِدٍ صَحِيفَةَ أَعْمَالِهِ.

ഓരോരുത്തർക്കും തങ്ങള്‍ ചെയ്തു വെച്ചത് വായിക്കാൻ കഴിയും വിധം അവരുടെ പ്രവർത്തനങ്ങളുടെ ഏടുകൾ തുറന്നു വെക്കപ്പെടുകയും ചെയ്താൽ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: