7
أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ ﴿٧﴾

അവൻ വിചാരിക്കുന്നുണ്ടോ; അവനെ ആരും കണ്ടിട്ടില്ലെന്ന്?

തഫ്സീർ മുഖ്തസ്വർ :

أَيَظُنُّ هَذَا المُتَبَاهِي بِمَا يُنْفِقُهُ أَنَّ اللَّهَ لَا يَرَاهُ؟! وَأَنَّهُ لَا يُحَاسِبُهُ فِي مَالِهِ؛ مِنْ أَيْنَ اكْتَسَبَهُ؟ وَفِيمَ أَنْفَقَهُ؟!

പണം മേൽക്കുമേൽ ചെലവഴിക്കുന്ന പൊങ്ങച്ചക്കാരനായ ഈ മനുഷ്യനെ അല്ലാഹു കാണുന്നില്ലെന്നാണോ അവൻ വിചാരിക്കുന്നത്? തൻ്റെ സമ്പാദ്യത്തിന്റെ കാര്യത്തിൽ -ഇതെല്ലാം എവിടെ നിന്ന് സമ്പാദിച്ചുവെന്നും, ഏതിലെല്ലാം ചെലവഴിച്ചുവെന്നുമുള്ള- അല്ലാഹു ഒരു വിചാരണയും നടത്തുന്നതല്ല എന്നാണോ അവൻ്റെ ധാരണ?!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: