5
أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ ﴿٥﴾

അവനെ പിടികൂടാൻ ആർക്കും സാധിക്കുകയേ ഇല്ലെന്ന് അവൻ വിചാരിക്കുന്നുണ്ടോ?

തഫ്സീർ മുഖ്തസ്വർ :

أَيَظُنُّ الإِنْسَانُ أَنَّهُ إِذَا اقْتَرَفَ المَعَاصِي لَا يَقْدِرُ عَلَيْهِ أَحَدٌ، وَلَا يَنْتَقِمُ مِنْهُ، وَلَوْ كَانَ رَبَّهُ الذِّي خَلَقَهُ؟!

എത്രയെല്ലാം തിന്മകൾ ചെയ്തു കൂട്ടിയാലും അവനെ പിടികൂടാൻ ആർക്കും കഴിയില്ലെന്നും, ആരും അവനോട് പകരം ചോദിക്കില്ലെന്നുമാണോ അവൻ ധരിക്കുന്നത്? അത് അവനെ സൃഷ്ടിച്ച രക്ഷിതാവാണെങ്കിൽ പോലും!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: