4
لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ ﴿٤﴾
തീർച്ചയായും ക്ലേശം സഹിക്കേണ്ട നിലയിലാകുന്നു മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത്.
തഫ്സീർ മുഖ്തസ്വർ :
لَقَدْ خَلَقْنَا الإِنْسَانَ فِي تَعَبٍ وَمَشَقَّةٍ؛ لِمَا يُعَانِيهِ مِنَ الشَّدَائِدِ فِي الدُّنْيَا.
മനുഷ്യനെ നാം സൃഷ്ടിച്ചിട്ടുള്ളത് പ്രയാസവും ക്ഷീണവും സഹിക്കേണ്ട നിലയിലാകുന്നു; കാരണം ഇഹലോകത്ത് അവൻ കഠിനതകൾ നേരിടേണ്ടതുണ്ട്.