17
ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ ﴿١٧﴾

പുറമെ, (അല്ലാഹുവിൽ) വിശ്വസിക്കുകയും, ക്ഷമ കൊണ്ടും കാരുണ്യം കൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ അവൻ ഉൾപ്പെടുകയും ചെയ്തിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

ثُمَّ كَانَ مِنَ الذِّينَ آمَنُوا بِاللَّهِ، وَأَوْصَى بَعْضُهُمْ بَعْضًا بِالصَّبْرِ عَلَى الطَّاعَاتِ وَعَنِ المَعَاصِي وَعَلَى البَلَاءِ، وَأَوْصَى بَعْضُهُمْ بَعْضًا بِالرَّحْمَةِ بِعِبَادِ اللَّهِ.

അതോടൊപ്പം അല്ലാഹുവിൽ വിശ്വസിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും തിന്മകൾ വെടിയുന്നതിലും പ്രയാസങ്ങളിലും ക്ഷമ കൈക്കൊള്ളാൻ വേണ്ടി പരസ്പരം ഉപദേശിക്കുകയും, അല്ലാഹുവിന്റെ ദാസന്മാരോട് കാരുണ്യത്തിൽ വർത്തിക്കാൻ പരസ്പരം ഉപദേശിക്കുകയും ചെയ്യുന്നവരിൽ അവൻ ഉൾപ്പെടുകയും ചെയ്തിരിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: