9
الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ ۚ وَاللَّـهُ عَلَىٰ كُلِّ شَيْءٍ شَهِيدٌ ﴿٩﴾
ആകാശങ്ങളുടെയും ഭൂമിയുടെയും മേൽ ആധിപത്യം ഉള്ളവനുമായ (അല്ലാഹുവിൽ). അല്ലാഹു എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
തഫ്സീർ മുഖ്തസ്വർ :
الذِّي لَهُ وَحْدَهُ مُلْكُ السَّمَاوَاتِ وَمُلْكُ الأَرْضِ، وَهُوَ مُطَّلِعٌ عَلَى كُلِّ شَيْءٍ، لَا يَخْفَى عَلَيْهِ شَيْءٌ مِنْ أَمْرِ عِبَادِهِ.
ആകാശങ്ങളുടെയും ഭൂമിയുടെയും അധികാരം ഉള്ള ഒരേയൊരുവനായ അല്ലാഹുവിൽ. അവൻ എല്ലാം കാണുന്നവനാണ്; തൻ്റെ ദാസന്മാരുടെ ഒരു കാര്യവും അവന് അവ്യക്തമാവുകയില്ല.