8
وَمَا نَقَمُوا مِنْهُمْ إِلَّا أَن يُؤْمِنُوا بِاللَّـهِ الْعَزِيزِ الْحَمِيدِ ﴿٨﴾

മഹാപ്രതാപിയും (അസീസ്), സ്തുത്യർഹനുമായ (ഹമീദ്) അല്ലാഹുവിൽ മാത്രം അവർ വിശ്വസിക്കുന്നു എന്നതല്ലാതെ മറ്റൊന്നും അവർക്കൊരു കുറ്റമായി അക്കൂട്ടർ കണ്ടിരുന്നില്ല.

തഫ്സീർ മുഖ്തസ്വർ :

وَمَا عَابَ هَؤُلَاءِ الكُفَّارُ عَلَى المُؤْمِنِينَ شَيْئًا إِلَّا أَنَّهُمْ آمَنُوا بِاللَّهِ العَزِيزِ الذِّي لَا يَغْلِبُهُ أَحَدٌ، المَحْمُودِ فِي كُلِّ شَيْءٍ.

ആർക്കും പരാജയപ്പെടുത്താൻ സാധ്യമല്ലാത്തവനും (അസീസ്), എല്ലാ നിലക്കും സ്തുത്യർഹനുമായ (ഹമീദ്) അല്ലാഹുവിൽ മാത്രം വിശ്വസിച്ചു എന്നതല്ലാതെ ആ വിശ്വാസികളെ കുറിച്ച് നിഷേധികൾക്ക് ഒരു ആക്ഷേപവുമുണ്ടായിരുന്നില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: