3
وَشَاهِدٍ وَمَشْهُودٍ ﴿٣﴾
സാക്ഷിയും സാക്ഷ്യം വഹിക്കപ്പെടുന്ന കാര്യവും തന്നെയാണ് സത്യം.
തഫ്സീർ മുഖ്തസ്വർ :
وَأَقْسَمَ بِكُلِّ شَاهِدٍ كَالنَّبِيِّ يَشْهَدُ عَلَى أُمَّتِهِ وَكُلِّ مَشْهُودٍ كَالأُمَّةِ تَشْهَدُ عَلَى نَبِيِّهَا.
സാക്ഷ്യം വഹിക്കുന്നവരും വഹിക്കപ്പെടുന്നവരുമായ എല്ലാവരെക്കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു. തങ്ങളുടെ സമൂഹത്തിൻ്റെ കാര്യത്തിൽ സാക്ഷ്യം വഹിക്കുന്ന നബിമാരും, നബിമാരാൽ സാക്ഷ്യം വഹിക്കപ്പെടുന്ന സമൂഹങ്ങളും ഉദാഹരണം.