19
بَلِ الَّذِينَ كَفَرُوا فِي تَكْذِيبٍ ﴿١٩﴾
അല്ല! (ഇസ്ലാമിനെ) നിഷേധിച്ചവർ കളവാക്കുന്നതിലാണ് ഏർപ്പെട്ടിട്ടുള്ളത്.
തഫ്സീർ മുഖ്തസ്വർ :
لَيْسَ المَانِعُ مِنْ إِيمَانِ هَؤُلَاءِ أَنَّهُمْ لَمْ تَأْتِهِمْ أَخْبَارُ الأُمَمِ المُكَذِّبَةِ وَمَا حَصَلَ مِنْ إِهْلَاكِهِمْ، بَلْ هُمْ يُكَذِّبُونَ بِمَا جَاءَهُمْ بِهِ رَسُولُهُمْ اتِّبَاعًا لِأَهْوَائِهِمْ.
മുൻകഴിഞ്ഞ നിഷേധികളായ സമൂഹങ്ങളെ കുറിച്ചോ, അവർക്ക് സംഭവിച്ച നാശത്തെ കുറിച്ചോ ഉള്ള വൃത്താന്തങ്ങൾ അറിയില്ലെന്നതല്ല (അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുന്നതിൽ നിന്ന് ഇവരെ തടയുന്നത്. മറിച്ച്, തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട ദൂതൻ കൊണ്ടു വന്നതിനെ അവർ നിഷേധിക്കുന്നത് അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിക്കൊണ്ട് മാത്രമാണ്.