14
وَهُوَ الْغَفُورُ الْوَدُودُ ﴿١٤﴾

അവൻ ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), ഏറെ സ്നേഹമുള്ളവനും (വദൂദ്) ആകുന്നു.

തഫ്സീർ മുഖ്തസ്വർ :

وَهُوَ الغَفُورُ لِذُنُوبِ مَنْ تَابَ مِنْ عِبَادِهِ، وَإِنَّهُ يُحِبُّ أَوْلِيَاءَهُ مِنَ المُتَّقِينَ.

തൻ്റെ ദാസന്മാരിൽ നിന്ന് ഖേദത്തോടെ പശ്ചാത്തപിച്ചു മടങ്ങുന്നവരുടെ തിന്മകൾ ധാരാളമായി പൊറുത്തു കൊടുക്കുന്നവനും (ഗഫൂർ), സൂക്ഷ്മത പുലർത്തി ജീവിക്കുന്ന തൻ്റെ ഇഷ്ടദാസന്മാരെ (ഔലിയാ) വളരെ സ്നേഹിക്കുന്നവനുമാകുന്നു അല്ലാഹു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: