11
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ جَنَّاتٌ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ ذَٰلِكَ الْفَوْزُ الْكَبِيرُ ﴿١١﴾

തീർച്ചയായും (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ; അവർക്ക് താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളുണ്ട്; തീർച്ച. അതത്രെ വലിയ വിജയം.

തഫ്സീർ മുഖ്തസ്വർ :

إِنَّ الذِّينَ آمَنُوا بِاللَّهِ، وَعَمِلُوا الأَعْمَالَ الصَّالِحَاتِ، لَهُمْ جَنَّاتٌ تَجْرِي الأَنْهَارُ مِنْ تَحْتِ قُصُورِهَا وَأَشْجَارِهَا، ذَلِكَ الجَزَاءُ الذِّي أُعِدَّ لَهُمْ هُوَ الفَوْزُ العَظِيمُ الذِّي لَا يُدَانِيهِ فَوْزٌ.

തീർച്ചയായും അല്ലാഹുവിൽ വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് സ്വർഗത്തോപ്പുകളുണ്ട്. അതിലെ കൊട്ടാരങ്ങളുടെയും വൃക്ഷങ്ങളുടെയും താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നുണ്ടായിരിക്കും. അവർക്കായി അല്ലാഹു ഒരുക്കി വെച്ച ഈ പ്രതിഫലമാണ് മഹത്തരമായ വിജയം. മറ്റൊരു വിജയവും അതിനോട് അടുത്ത് പോലുമെത്തുകയില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: