(അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിച്ച പുരുഷന്മാരെയും സ്ത്രീകളെയും മർദ്ദിക്കുകയും, പിന്നീട് പശ്ചാത്തപിക്കാതിരിക്കുകയും ചെയ്തവരാരോ അവർക്ക് നരകശിക്ഷയുണ്ട്. തീർച്ച. അവർക്ക് ചുട്ടുകരിക്കുന്ന ശിക്ഷയുണ്ട്.
إِنَّ الذِّينَ عَذَّبُوا المُؤْمِنِينَ وَالمُؤْمِنَاتِ بِالنَّارِ لِيَصْرِفُوهُمْ عَنِ الإِيمَانِ بِاللَّهِ وَحْدَهُ، ثُمَّ لَمْ يَتُوبُوا إِلَى اللَّهِ مِنْ ذُنُوبِهِمْ، فَلَهُمْ يَوْمَ القِيَامَةِ عَذَابُ جَهَنَّمَ، وَلَهُمْ عَذَابُ النَّارِ التِّي تُحَرِّقُهُمْ؛ جَزَاءً عَلَى مَا فَعَلُوهُ بِالمُؤْمِنِينَ مِنَ الإِحْرَاقِ بِالنَّارِ.
അല്ലാഹുവിൽ മാത്രം വിശ്വസിക്കുക എന്നതിൽ നിന്ന് വിശ്വാസികളായ പുരുഷന്മാരെയും സ്ത്രീകളെയും പിന്തിരിപ്പിക്കുന്നതിനായി അവരെ കടുത്ത പീഢനങ്ങൾക്ക് വിധേയരാക്കുകയും, പിന്നീട് തങ്ങളുടെ തിന്മകളിൽ നിന്ന് അല്ലാഹുവിലേക്ക് പശ്ചാത്താപിച്ച് മടങ്ങാതിരിക്കുകയും ചെയ്തവർക്ക് അന്ത്യനാളിൽ നരകശിക്ഷയുണ്ട്; തീർച്ച. അവരെ ചുട്ടുകരിക്കുന്ന നരകാഗ്നി കൊണ്ടുള്ള ശിക്ഷ അവർക്കുണ്ട്; (അല്ലാഹുവിൽ) വിശ്വസിച്ചവരെ അഗ്നിക്കിരയാക്കിയതിനുള്ള പ്രതിഫലമാണത്.