7
كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ ﴿٧﴾

നിസ്സംശയം; ദുർമാർഗികളുടെ രേഖ ‘സിജ്ജീനിൽ’ തന്നെയായിരിക്കും.

തഫ്സീർ മുഖ്തസ്വർ :

لَيْسَ الأَمْرُ كَمَا تَصَوَّرْتُمْ مِنْ أَنَّهُ لَا بَعْثَ بَعْدَ المَوْتِ، إِنَّ كِتَابَ أَهْلِ الفُجُورِ مِنَ الكُفَّارِ وَالمُنَافِقِينَ لَفِي خَسَارٍ فِي الأَرْضِ السُّفْلَى.

മരണ ശേഷം ഒരു പുനരുജ്ജീവനമുണ്ടാകുകയില്ലെന്ന നിങ്ങളുടെ ധാരണ പോലെയല്ല കാര്യം! (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവരും, കപടവിശ്വാസികളുമാകുന്ന അധർമ്മികളുടെ രേഖ ഭൂമിക്കടിയിൽ അങ്ങേയറ്റം അധമമായാണുള്ളത്.

8
وَمَا أَدْرَاكَ مَا سِجِّينٌ ﴿٨﴾

‘സിജ്ജീൻ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

തഫ്സീർ മുഖ്തസ്വർ :

وَمَا أَعْلَمَكَ -أَيُّهَا الرَّسُولُ- مَا سِجِّينُ؟!

അല്ലാഹുവിൻ്റെ റസൂലേ! ‘സിജ്ജീൻ’ എന്നാൽ എന്താണെന്ന് നിനക്കറിയുമോ?

9
كِتَابٌ مَّرْقُومٌ ﴿٩﴾

രേഖപ്പെടുത്തപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്.

തഫ്സീർ മുഖ്തസ്വർ :

إِنَّ كِتَابَهُمْ مَكْتُوبٌ لَا يَزُولُ، وَلَا يُزَادُ فِيهِ وَلَا يُنْقَصُ.

അവരുടെ ആ രേഖയിലെ എഴുത്ത് ഒരിക്കലും മാഞ്ഞു പോവുകയില്ല. അതിൽ എന്തെങ്കിലും കൂടുകയോ കുറയുകയോ ചെയ്യുകയുമില്ല.

10
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ﴿١٠﴾

അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവർക്കാകുന്നു നാശം.

തഫ്സീർ മുഖ്തസ്വർ :

هَلَاكٌ وَخَسَارٌ فِي ذَلِكَ اليَوْمِ لِلْمُكَذِّبِينَ.

കളവാക്കിയവർക്ക് അന്നേ ദിവസം നാശവും നഷ്ടവുമുണ്ടാകട്ടെ.

11
الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ ﴿١١﴾

പ്രതിഫലദിവസത്തെ നിഷേധിച്ചു തള്ളുന്നവർക്ക്.

തഫ്സീർ മുഖ്തസ്വർ :

الذِّينَ يُكَذِّبُونَ بِيَوْمِ الجَزَاءِ الذِّي يُجَازِي فِيهِ اللَّهُ عِبَادَهُ عَلَى أَعْمَالِهِمْ فِي الدُّنْيَا.

അല്ലാഹു അവൻ്റെ അടിമകൾ ഇഹലോകത്ത് ചെയ്ത അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്ന പ്രതിഫലദിനത്തെ നിഷേധിക്കുന്നവർക്ക്.

12
وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ ﴿١٢﴾

(അല്ലാഹു നിശ്ചയിച്ച) അതിർവരമ്പുകൾ ലംഘിച്ചവനും മഹാപാപിയും ആയിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.

തഫ്സീർ മുഖ്തസ്വർ :

وَمَا يُكَذِّبُ بِذَلِكَ اليَوْمِ إِلَّا كُلُّ مُتَجَاوِزٍ لِحُدُودِ اللَّهِ، كَثِيرِ الآثَامِ.

അല്ലാഹുവിൻ്റെ വിധിവിലക്കുകളെ ലംഘിച്ചവനും, ധാരാളമായി തിന്മകൾ പ്രവർത്തിച്ചവനുമല്ലാതെ ആ ദിവസത്തെ നിഷേധിക്കുകയില്ല.

13
إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ ﴿١٣﴾

നമ്മുടെ ദൃഷ്ടാന്തങ്ങൾ അവന് ഓതികേൾപ്പിക്കപ്പെടുകയാണെങ്കിൽ അവൻ പറയും; (ഇതെല്ലാം) പൂർവ്വികരുടെ ഐതിഹ്യങ്ങളാണെന്ന്.

തഫ്സീർ മുഖ്തസ്വർ :

إِذَا تُقْرَأُ عَلَيْهِ آيَاتُنَا المُنَزَّلَةُ عَلَى رَسُولِنَا قَالَ: هِيَ أَقَاصِيصُ الأُمَمِ الأُولَى، وَلَيْسَتْ مِنْ عِنْدِ اللَّهِ.

നമ്മുടെ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ മേൽ അവതരിപ്പിക്കപ്പെട്ട ഖുർആനിലെ ആയതുകൾ പാരായണം ചെയ്ത് കേൾപ്പിക്കപ്പെട്ടാൽ അവൻ പറയും: ഇത് പഴമക്കാരുടെ പുരാണകഥകളാണ്. ഇതൊന്നും അല്ലാഹുവിൽ നിന്നുള്ളതല്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: