14
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ ﴿١٤﴾

അല്ല! എന്നാൽ, അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളിൽ കറയുണ്ടാക്കിയിരിക്കുന്നു.

തഫ്സീർ മുഖ്തസ്വർ :

لَيْسَ الأَمْرُ كَمَا تَصَوَّرَ هَؤُلَاءِ المُكَذِّبُونَ، بَلْ غَلَبَ عَلَى عُقُولِهِمْ وَغَطَّاهَا مَا كَانُوا يَكْسِبُونَ مِنَ المَعَاصِي، فَلَمْ يُبْصِرُوا الحَقَّ بِقُلُوبِهِمْ.

(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും) നിഷേധിച്ച ഇക്കൂട്ടർ ധരിച്ചു വെച്ചതു പോലെയല്ല കാര്യം! മറിച്ച്, അവർ ചെയ്തുകൂട്ടിയ തിന്മകൾ അവരുടെ ബുദ്ധിയെ കീഴടക്കുകയും, അതിന് മറയിടുകയും ചെയ്തിരിക്കുന്നു. അതിനാൽ തങ്ങളുടെ ഹൃദയങ്ങൾ കൊണ്ട് അവർ സത്യം കാണുന്നില്ല.

14
كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ﴿١٥﴾

അല്ല! തീർച്ചയായും അവർ അന്നേ ദിവസം അവരുടെ റബ്ബിൽ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.

തഫ്സീർ മുഖ്തസ്വർ :

حَقًّا إِنَّهُمْ عَنْ رُؤْيَةِ رَبِّهِمْ يَوْمَ القِيَامَةِ لَمَمْنُوعُونَ.

സംശയമില്ല! അവർ തങ്ങളുടെ രക്ഷിതാവായ അല്ലാഹുവിനെ കാണുന്നതിൽ നിന്ന് അന്ത്യനാളിൽ തടയപ്പെടുന്നതാണ്.

16
ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ ﴿١٦﴾

പിന്നീടവർ ജ്വലിക്കുന്ന നരകാഗ്നിയിൽ കടന്നെരിയുന്നവരാകുന്നു.

തഫ്സീർ മുഖ്തസ്വർ :

ثُمَّ إِنَّهُمْ لَدَاخِلُو النَّارِ، يُعَانُونَ حَرَّهَا.

പിന്നെ അവർ നരകത്തിൽ പ്രവേശിക്കുകയും, അതിൻ്റെ ചൂടിൽ വെന്തുരുകുകയും ചെയ്യുന്നതാണ്.

17
ثُمَّ يُقَالُ هَـٰذَا الَّذِي كُنتُم بِهِ تُكَذِّبُونَ ﴿١٧﴾

പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങൾ നിഷേധിച്ചു തള്ളിക്കൊണ്ടിരുന്ന കാര്യം.

തഫ്സീർ മുഖ്തസ്വർ :

ثُمَّ يُقَالُ لَهُمْ يَوْمَ القِيَامَةِ تَقْرِيعًا لَهُمْ: هَذَا العَذَابُ الذِّي لَقِيتُمُوهُ هُوَ مَا كُنْتُمْ تُكَذِّبُونَ بِهِ فِي الدُّنْيَا عِنْدَمَا يُخْبِرُكُمْ بِهِ رَسُولُكُمْ.

പിന്നീട് അവരെ ഭയചകിതരാക്കി കൊണ്ട് ഇങ്ങനെ പറയപ്പെടും: ഇഹലോകത്തായിരിക്കെ, നിങ്ങളുടെ ദൂതൻ (ഈ ദിവസത്തെ കുറിച്ച്) അറിയിച്ചു തന്നപ്പോൾ നിങ്ങൾ നിഷേധിച്ചു തള്ളിയ അതേ ശിക്ഷയാണ് നിങ്ങൾ ഇപ്പോൾ കണ്ടുമുട്ടിയിരിക്കുന്നത്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: