34
فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ ﴿٣٤﴾

എന്നാൽ അന്ന് (അല്ലാഹുവിൽ) വിശ്വസിച്ചവർ നിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്.

തഫ്സീർ മുഖ്തസ്വർ :

فَيَوْمَ القِيَامَةِ الذِّينَ آمَنُوا بِاللَّهِ يَضْحَكُونَ مِنَ الكُفَّارِ كَمَا كَانَ الكُفَّارُ يَضْحَكُونَ مِنْهُمْ فِي الدُّنْيَا.

അല്ലാഹുവിൽ വിശ്വസിച്ചവർ നിഷേധികളെ നോക്കി അന്ത്യനാളിൽ ചിരിക്കുന്നതാണ്; ഇഹലോകത്ത് അവർ ഇവരെ നോക്കി ചിരിച്ചിരുന്നത് പോലെ.

35
عَلَى الْأَرَائِكِ يَنظُرُونَ ﴿٣٥﴾

സോഫകളിൽ അവർ നോക്കിക്കൊണ്ടിരിക്കും.

തഫ്സീർ മുഖ്തസ്വർ :

عَلَى الأَسِرَّةِ المُزَيَّنَةِ يَنْظُرُونَ إِلَى مَا أَعَدَّ اللَّهُ لَهُمْ مِنَ النَّعِيمِ الدَّائِمِ.

അലങ്കരിക്കപ്പെട്ട സോഫകളിൽ ഇരുന്ന് അല്ലാഹു തങ്ങൾക്കായി ഒരുക്കി വെച്ച ശാശ്വതമായ അനുഗ്രഹങ്ങൾ അവർ നോക്കിക്കൊണ്ടിരിക്കും.

36
هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ

(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിച്ചവർ ചെയ്തു കൊണ്ടിരുന്നതിന് അവർക്ക് പ്രതിഫലം നൽകപ്പെട്ടുവോ?

തഫ്സീർ മുഖ്തസ്വർ :

لَقَدْ جُوزِي الكُفَّارُ عَلَى أَعْمَالِهِمْ التِّي عَمِلُوهَا فِي الدُّنْيَا بِالعَذَابِ المُهِينِ.

(അല്ലാഹുവിനെ) നിഷേധിച്ചവർ ഇഹലോകത്ത് ചെയ്തു കൊണ്ടിരുന്ന പ്രവർത്തനങ്ങൾക്ക് നിന്ദ്യമായ ശിക്ഷ തന്നെ പ്രതിഫലമായി നൽകപ്പെട്ടിരിക്കുന്നു; തീർച്ച!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: