തീർച്ചയായും കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർ (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിച്ചവരെ കളിയാക്കി ചിരിക്കുമായിരുന്നു.
إِنَّ الذِّينَ أَجْرَمُوا بِمَا كَانُوا عَلَيهِ مِنَ الكُفْرِ كَانُوا مِنَ الذِّينَ آمَنُوا يَضْحَكُونَ اسْتِهْزَاءً بِهِمْ.
(അല്ലാഹുവിനെ) നിഷേധിച്ചു കൊണ്ട് അതിക്രമം അഴിച്ചുവിട്ടവർ (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും) വിശ്വസിച്ചിരുന്നവരെ പരിഹസിച്ചു ചിരിക്കുമായിരുന്നു.
അവരുടെ മുമ്പിലൂടെ കടന്നു പോകുമ്പോൾ അവർ (നിഷേധികൾ) പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
وَإِذَا مَرُّوا بِالمُؤْمِنِينَ غَمَزَ بَعْضُهُمْ لِبَعْضٍ سُخْرِيَّةً وَتَنَدُّرًا.
(അല്ലാഹുവിൽ) വിശ്വസിച്ചവരുടെ സമീപം നടന്നു പോകുമ്പോൾ അവർ പരിഹസിച്ചു കൊണ്ടും, (വിശ്വാസികളെ) ഇകഴ്ത്തിക്കൊണ്ടും കണ്ണിട്ടു കാണിക്കുമായിരുന്നു.
അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് മടങ്ങുമ്പോൾ രസിച്ചു കൊണ്ട് അവർ മടങ്ങിവരുമായിരുന്നു.
وَإِذَا رَجَعُوا إِلَى أَهْلِيهِمْ رَجَعُوا فَرِحِينَ بِمَا هُمْ عَلَيْهِ مِنَ الكُفْرِ وَالاسْتِهْزَاءِ بِالمُؤْمِنِينَ.
തങ്ങളുടെ സ്വന്തക്കാരുടെ അടുക്കലേക്ക് മടങ്ങുമ്പോൾ (അല്ലാഹുവിനെ) നിഷേധിച്ചതിലും, (അല്ലാഹുവിലും പരലോകത്തിലും) വിശ്വസിക്കുന്നവരെ പരിഹസിച്ചതിലുമുള്ള ആഹ്ളാദത്തിൽ സന്തോഷവാന്മാരായി അവർ മടങ്ങിപ്പോകുമായിരുന്നു.
അവരെ (മുസ്ലിമീങ്ങളെ) കാണുമ്പോൾ, തീർച്ചയായും ഇക്കൂട്ടർ വഴിപിഴച്ചവർ തന്നെയാണ് എന്ന് ഇവർ (നിഷേധികൾ) പറയുകയും ചെയ്യുമായിരുന്നു.
وَإِذَا شَاهَدُوا المُسْلِمِينَ قَالُوا: إِنَّ هَؤُلَاءِ لَضَالُّونَ عَنْ طَرِيقِ الحَقِّ، حَيْثُ تَرَكُوا دِينَ آبَائِهِمْ.
മുസ്ലിമീങ്ങളെ കണ്ടുകഴിഞ്ഞാൽ അവർ പറയുമായിരുന്നു: തങ്ങളുടെ പിതാക്കന്മാരുടെ മാർഗം ഉപേക്ഷിച്ച ഇക്കൂട്ടർ സത്യപാതയിൽ നിന്ന് വഴി തെറ്റിയവർ തന്നെ.
അവരുടെ (മുസ്ലിമീങ്ങളുടെ) മേൽനോട്ടക്കാരായി ഇവർ നിയോഗിക്കപ്പെട്ടിട്ടില്ല താനും.
وَمَا وَكَّلَهُمُ اللَّهُ عَلَى حِفْظِ أَعْمَالِهِمْ حَتَّى يَقُولُوا قَوْلَهُمْ هَذَا.
ഇങ്ങനെ (വിധി) പറയാൻ അവരുടെ പ്രവർത്തനങ്ങൾ തിട്ടപ്പെടുത്തി വെക്കാൻ ഇവരെ ഏൽപ്പിച്ചിട്ടൊന്നുമില്ല.