അളവിൽ കൃത്രിമം കാണിക്കുന്നവർക്ക് മഹാനാശം.
هَلَاكٌ وَخَسَارٌ لِلْمُطَفِّفِينَ.
അളവിൽ കൃത്രിമം കാണിക്കുന്നവർക്ക് മഹാനാശവും നഷ്ടവും ഉണ്ടാകട്ടെ.
അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കിൽ തികച്ചെടുക്കുന്നവർ;
وَهُمُ الذِّينَ إِذَا اكْتَالُوا مِنْ غَيْرِهِمْ يَسْتَوْفُونَ حَقَّهُمْ كَامِلًا دُونَ نَقْصٍ.
മറ്റുള്ളവരിൽ നിന്ന് അളന്നു വാങ്ങുമ്പോൾ തങ്ങളുടെ അവകാശം ഒട്ടും കുറവ് വരാതെ നേടിയെടുക്കുന്നവരാണ് അവർ.
(മറ്റുള്ളവർക്ക്) അളന്നു കൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കിൽ കുറവ് വരുത്തുകയും ചെയ്യുന്നു അവർ.
وَإِذَا كَالُوا لِلنَّاسِ أَوْ وَزَنُوا لَهُمْ يَنْقُصُونَ الكَيْلَ وَالمِيزَانَ؛ وَكَانَ ذَلِكَ حَالَ أَهْلِ المَدِينَةِ عِنْدَ هِجْرَةِ النَّبِيِّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- إِلَيْهِمْ.
അവർ ജനങ്ങൾക്ക് അളന്നു കൊടുക്കുകയാണെങ്കിൽ തൂക്കത്തിലും അളവിലും കുറവ് വരുത്തുകയും ചെയ്യും. നബി -ﷺ- (മക്കയിൽ നിന്ന്) പലായനം ചെയ്ത് മദീനയിലേക്ക് വന്നപ്പോൾ അവിടെയുള്ളവരുടെ സ്ഥിതി ഇപ്രകാരമായിരുന്നു.
അക്കൂട്ടർ വിചാരിക്കുന്നില്ലേ; തങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരാണെന്ന്?
أَلَا يَتَيَقَّنُ هَؤُلَاءِ الذِّينَ يَفْعَلُونَ هَذَا المُنْكَرَ أَنَّهُمْ مَبْعُوثُونَ إِلَى اللَّهِ؟!
ഈ തിന്മ പ്രവർത്തിക്കുന്നവർ തങ്ങൾ അല്ലാഹുവിലേക്ക് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നതാണ് എന്നതിൽ ഉറച്ചു വിശ്വസിക്കുന്നില്ലേ?
ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്.
لِلْحِسَابِ وَالجَزَاءِ فِي يَوْمٍ عَظِيمٍ لِمَا فِيهِ مِنَ المِحَنِ وَالأَهْوَالِ.
വിചാരണക്കും പ്രതിഫലം നൽകപ്പെടുന്നതിനുമായി പരീക്ഷണവും ഭീകരതയും നിറഞ്ഞു നിൽക്കുന്ന ഭയങ്കരമായ ഒരു ദിവസത്തിൽ (ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്ന്).
അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങൾ എഴുന്നേറ്റ് വരുന്ന ദിവസം.
يَوْمَ يَقُومُ النَّاسُ لِرَبِّ الخَلَائِقِ كُلِّهَا؛ لِلْحِسَابِ.
എല്ലാ സൃഷ്ടികളുടെയും രക്ഷിതാവിങ്കലേക്ക് ജനങ്ങൾ വിചാരണക്കായി എഴുന്നേറ്റ് വരുന്ന ദിവസം.