26
فَأَيْنَ تَذْهَبُونَ ﴿٢٦﴾

അപ്പോൾ എങ്ങോട്ടാണ് നിങ്ങൾ പോകുന്നത്?

തഫ്സീർ മുഖ്തസ്വർ :

فَأَيُّ طَرِيقٍ تَسْلُكُونَهَا لِإِنْكَارِ أَنَّهُ مِنَ اللَّهِ بَعْدَ هَذِهِ الحُجَجِ؟!

ഈ തെളിവുകളെല്ലാം ദർശിച്ച ശേഷവും അല്ലാഹുവിൽ നിന്ന് അവതരിക്കപ്പെട്ട ഈ ഖുർആനിനെ നിഷേധിക്കാൻ ഏതു വഴിയാണ് ഇനി നിങ്ങൾ സ്വീകരിക്കുന്നത്?

27
إِنْ هُوَ إِلَّا ذِكْرٌ لِّلْعَالَمِينَ ﴿٢٧﴾

ഇത് ലോകർക്ക് വേണ്ടിയുള്ള ഒരു ഉദ്ബോധനമല്ലാതെ മറ്റൊന്നുമല്ല.

തഫ്സീർ മുഖ്തസ്വർ :

لَيْسَ القُرْآنُ إِلَّا تَذْكِيرًا وَمَوْعِظَةً لِلْجِنِّ وَالإِنْسِ.

ഖുർആൻ ജിന്നുകൾക്കും മനുഷ്യർക്കും ഒരു ഓർമ്മപ്പെടുത്തലും ഉപദേശവുമല്ലാതെ മറ്റൊന്നുമല്ല.

28
لِمَن شَاءَ مِنكُمْ أَن يَسْتَقِيمَ ﴿٢٨﴾

അതായത് നിങ്ങളുടെ കൂട്ടത്തിൽ നിന്ന് നേരെ നിലകൊള്ളാൻ ഉദ്ദേശിച്ചവർക്ക് വേണ്ടി.

തഫ്സീർ മുഖ്തസ്വർ :

لِمَنْ شَاءَ مِنْكُمْ أَنْ يَسْتَقِيمَ عَلَى طَرِيقِ الحَقِّ.

നിങ്ങളിൽ നിന്ന് സത്യത്തിൻ്റെ പാതയിൽ ഉറച്ചു നിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക്.

29
وَمَا تَشَاءُونَ إِلَّا أَن يَشَاءَ اللَّـهُ رَبُّ الْعَالَمِينَ ﴿٢٩﴾

ലോകങ്ങളുടെ റബ്ബായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങൾ ഉദ്ദേശിക്കുകയില്ല.

തഫ്സീർ മുഖ്തസ്വർ :

وَمَا تَشَاؤُونَ اسْتِقَامَةً وَلَا غَيْرَهَا إِلَّا أَنْ يَشَاءَ اللَّهُ ذَلِكَ، رَبُّ الخَلَائِقِ كُلِّهَا.

നിങ്ങൾ (സത്യപാതയിൽ) നേരെ നിലകൊള്ളാനോ, അല്ലാതെയാകാനോ ഉദ്ദേശിക്കുകയില്ല; സർവ്വ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹു അപ്രകാരം ഉദ്ദേശിച്ചിട്ടല്ലാതെ.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: