22
وَمَا صَاحِبُكُم بِمَجْنُونٍ ﴿٢٢﴾

നിങ്ങളുടെ കൂട്ടുകാരൻ (മുഹമ്മദ് നബി -ﷺ-) ഒരു ഭ്രാന്തനല്ല തന്നെ.

തഫ്സീർ മുഖ്തസ്വർ :

وَمَا مُحَمَّدٌ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- المُلَازِمُ لَكُمْ الذِّي تَعْرِفُونَ عَقْلَهُ وَأَمَانَتَهُ وَصِدْقَهُ بِمَجْنُونٍ كَمَا تَدَّعُونَ بُهْتَانًا.

നിങ്ങളോടൊപ്പമുള്ള, ബുദ്ധിവൈഭവവും വിശ്വസ്തതയും സത്യസന്ധതയുമുള്ളവനാണ് എന്ന് നിങ്ങൾക്കറിയാവുന്ന മുഹമ്മദ് നബി -ﷺ- നിങ്ങൾ ജൽപ്പിക്കുന്നത് പോലെ ഒരു ഭ്രാന്തനല്ല.

23
وَلَقَدْ رَآهُ بِالْأُفُقِ الْمُبِينِ ﴿٢٣﴾

തീർച്ചയായും അദ്ദേഹത്തെ (ജിബ്‌രീൽ എന്ന ദൂതനെ) പ്രത്യക്ഷമായ മണ്ഡലത്തിൽ വെച്ച് അദ്ദേഹം കണ്ടിട്ടുണ്ട്.

തഫ്സീർ മുഖ്തസ്വർ :

وَلَقَدْ رَأَى صَاحِبُكُمْ جِبْرِيلَ عَلَى صُورَتِهِ التِّي خُلِقَ عَلَيْهَا بِأُفُقِ السَّمَاءِ الوَاضِحِ.

തീർച്ചയായും നിങ്ങളുടെ കൂട്ടുകാരൻ (മുഹമ്മദ് നബി -ﷺ-) പ്രത്യക്ഷമായ ആകാശചക്രവാളത്തിൽ ജിബ്രീലിനെ അദ്ദേഹത്തിൻ്റെ ശരിയായ രൂപത്തിൽ കണ്ടിട്ടുണ്ട്.

24
وَمَا هُوَ عَلَى الْغَيْبِ بِضَنِينٍ ﴿٢٤﴾

അദൃശ്യവാർത്തയുടെ കാര്യത്തിൽ പിശുക്ക് കാണിക്കുന്നവനുമല്ല അദ്ദേഹം.

തഫ്സീർ മുഖ്തസ്വർ :

وَلَيْسَ صَاحِبُكُمْ بِبَخِيلٍ عَلَيْكُمْ يَبْخَلُ أَنْ يُبَلِّغَكُمْ مَا أُمِرَ بِتَبْلِيغِهِ إِلَيْكُمْ، وَلَا يَأْخُذُ أَجْرًا كَمَا يَأْخُذُهُ الكَهَنَةُ.

നിങ്ങളോട് പിശുക്ക് കാണിക്കുന്നവനല്ല നിങ്ങളുടെ കൂട്ടുകാരനായ (മുഹമ്മദ് -ﷺ-); നിങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ട കാര്യം എത്തിക്കുന്നതിൽ യാതൊരു പിശുക്കും അദ്ദേഹത്തിനില്ല. ജോത്സ്യന്മാർ ചെയ്യാറുള്ളത് പോലെ, അദ്ദേഹം (നിങ്ങളിൽ നിന്ന്) പ്രതിഫലം വാങ്ങുന്നുമില്ല.

25
وَمَا هُوَ بِقَوْلِ شَيْطَانٍ رَّجِيمٍ ﴿٢٥﴾

ഇത് (ഖുർആൻ) ആട്ടിയകറ്റപ്പെട്ട ഒരു പിശാചിൻ്റെ വാക്കുമല്ല.

തഫ്സീർ മുഖ്തസ്വർ :

وَلَيْسَ هَذَا القُرْآنُ مِنْ كَلَامِ شَيْطَانٍ مَطْرُودٍ مِنْ رَحْمَةِ اللَّهِ.

ഈ ഖുർആൻ അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ട പിശാചിൻ്റെ വാക്കുമല്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: