മറഞ്ഞിരിക്കുന്നവ കൊണ്ട് ഞാൻ സത്യം ചെയ്തു പറയുന്നു.
أَقْسَمَ اللَّهُ بِالنُّجُومِ الخَفِيَّةِ قَبْلَ بُزُوغِهَا فِي اللَّيْلِ.
രാത്രി തിളക്കത്തോടെ പ്രകാശിക്കുന്നതിന് മുൻപ് മറഞ്ഞിരിക്കുന്ന നക്ഷത്രങ്ങളെ കൊണ്ട് അല്ലാഹു സത്യം ചെയ്യുന്നു.
സഞ്ചരിച്ചു കൊണ്ടിരിക്കുന്നതും, അപ്രത്യക്ഷമായി കൊണ്ടിരിക്കുന്നതുമായ (നക്ഷത്രങ്ങൾ).
الجَارِيَاتُ فِي أَفْلَاكِهَا التِّي تَغِيبُ عِنْدَ بُزُوغِ الصُّبْحِ مِثْلَ الظِّبَاءِ تَدْخُلُ كِنَاسَهَا؛ أَيْ: بَيْتَهَا.
മാൻ മരങ്ങൾക്കിടയിൽ പ്രവേശിക്കുന്നത് പോലെ, പുലരി വിരിയുന്നതോടെ മറഞ്ഞു പോകുന്ന, ഭ്രമണപഥങ്ങളിലൂടെ സഞ്ചരിക്കുന്ന നക്ഷത്രങ്ങൾ.
രാത്രി നീങ്ങുമ്പോൾ അതു (തന്നെ സത്യം).
وَأَقْسَمَ بِأَوَّلِ اللَّيْلِ إِذَا أَقْبَلَ، وَبِآخِرِهِ إِذَا أَدْبَرَ.
രാത്രിയുടെ ആദ്യഭാഗം മുന്നിട്ടു വരുമ്പോൾ അതിനെ കൊണ്ടും, അതിൻ്റെ അവസാനഭാഗം പിന്നിട്ടു പോകുമ്പോൾ അതിനെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
പ്രഭാതം പ്രകാശമാനമാകുമ്പോൾ അതു കൊണ്ടും (ഞാൻ സത്യം ചെയ്തു പറയുന്നു):
وَأَقْسَمَ بِالصُّبْحِ إِذَا بَزَغَ نُورُهُ.
പ്രഭാതം അതിൻ്റെ പ്രകാശം പരത്തുമ്പോൾ ആ സമയത്തെ കൊണ്ടും അല്ലാഹു സത്യം ചെയ്തിരിക്കുന്നു.
തീർച്ചയായും ഇത് മാന്യനായ ഒരു ദൂതൻ്റെ വാക്കാകുന്നു.
إِنَّ القُرْآنَ المُنَزَّلَ عَلَى مُحَمَّدٍ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- لَكَلَامُ اللَّهِ بَلَّغَهُ مَلَكٌ أَمِينٌ، وَهُوَ جِبْرِيلُ عَلَيْهِ السَّلَامُ، ائْتَمَنَهُ اللَّهُ عَلَيْهِ.
തീർച്ചയായും മുഹമ്മദ് നബി-ﷺ-യുടെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആൻ, വിശ്വസ്തനായ ഒരു മലക് അവിടുത്തേക്ക് എത്തിച്ചു കൊടുത്ത അല്ലാഹുവിൻ്റെ സംസാരം തന്നെയാകുന്നു. ഈ ദൗത്യം അല്ലാഹു വിശ്വസിച്ചേൽപ്പിച്ച ജിബ്‌രീൽ എന്ന മലക്കാകുന്നു വിശ്വസ്തനായ ആ ദൂതൻ.
ശക്തിയുള്ളവനും, സിംഹാസനസ്ഥനായ അല്ലാഹുവിങ്കൽ ഉയർന്ന സ്ഥാനമുള്ളവനുമായ (മലകിൻ്റെ).
صَاحِبِ قُوَّةٍ، ذِي مَنْزِلَةٍ عَظِيمَةٍ عِنْدَ رَبِّ العَرْشِ سُبْحَانَهُ.
ശക്തവാനും, സിംഹാസനത്തിൻ്റെ രക്ഷിതാവായ അല്ലാഹുവിങ്കൽ മഹത്തരമായ സ്ഥാനവും ഉള്ള (ജിബ്‌രീലിൻ്റെ).