റമദാനിന്റെ രാത്രികളില്‍ ഭാര്യയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അല്ലാഹു -تَعَالَى- അനുവദിച്ചിട്ടുണ്ട്. അല്ലാഹു പറഞ്ഞു:
أُحِلَّ لَكُمْ لَيْلَةَ الصِّيَامِ الرَّفَثُ إِلَىٰ نِسَائِكُمْ ۚ هُنَّ لِبَاسٌ لَّكُمْ وَأَنتُمْ لِبَاسٌ لَّهُنَّ ۗ
“നോമ്പിന്റെ രാത്രിയില്‍ നിങ്ങളുടെ ഭാര്യമാരുമായുള്ള സംസര്‍ഗം നിങ്ങള്‍ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. അവര്‍ നിങ്ങള്‍ക്കൊരു വസ്ത്രമാകുന്നു. നിങ്ങള്‍ അവര്‍ക്കും ഒരു വസ്ത്രമാകുന്നു.” (ബഖറ: 187)
റമദാനിന്റെ രാത്രിയില്‍ മാത്രമേ ലൈംഗികബന്ധം അനുവാദമുള്ളു എന്ന് പറഞ്ഞതില്‍ നിന്ന് റമദാനിലെ പകലുകളില്‍ അത് അനുവദനീയമല്ലെന്ന് മനസ്സിലാക്കാം. മേല്‍ പറഞ്ഞതല്ലാത്ത അനേകം തെളിവുകള്‍ ഈ വിഷയത്തില്‍ വേറെയും വന്നിട്ടുണ്ട്. പണ്ഡിതന്മാര്‍ക്ക് ഇക്കാര്യത്തില്‍ എകാഭിപ്രായവും ഉണ്ട്.
റമദാനിന്റെ പകലിലെ ലൈംഗികബന്ധം:
റമദാനിന്റെ പകലിലെ ലൈംഗികബന്ധം നോമ്പ് മുറിക്കും എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പുരുഷന്‍ തന്റെ ലൈംഗികാവയവം സ്ത്രീയുടെ യോനിയില്‍ പ്രവേശിപ്പിക്കലാണ്. ഈ പ്രവൃത്തി കാരണത്താല്‍ മനിയ്യ് (ഇന്ദ്രിയം) പുറത്തു വന്നാലും ഇല്ലെങ്കിലും അതോടെ നോമ്പ് മുറിയും. ഇക്കാര്യം ഖുര്‍ആന്‍ കൊണ്ടും, ഹദീസ് കൊണ്ടും, ഇജ്മാഅ കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്.
പൂര്‍ണമായ ലൈംഗികബന്ധം എന്നു പ്രത്യേകം പറയാനുള്ള കാരണം കേവല ബാഹ്യകേളികള്‍ കൊണ്ടോ, പരസ്പരം ചുംബിക്കുന്നത് കൊണ്ടോ ഒന്നും നോമ്പ് മുറിയുകയില്ല. മറിച്ച്, മേലെ വിശദീകരിക്കപ്പെട്ട പോലെ ലൈംഗികാവയവങ്ങള്‍ പരസ്പരം സ്പര്‍ശിക്കുമ്പോള്‍ മാത്രമാണ് നോമ്പ് മുറിയുന്നത്.
നിര്‍ബന്ധമോ സുന്നതോ ആകട്ടെ; നോമ്പ് അനുഷ്ഠിക്കുന്ന പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതോടെ അവന്റെ നോമ്പ് മുറിയും. നോമ്പ് മുറിക്കുന്ന കാര്യങ്ങളില്‍ ഏറ്റവും ഗുരുതരമായത് നോമ്പിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടലാണ്. റമദാന്‍ മാസത്തിലാണ് അത് അവന്‍ ചെയ്യുന്നതെങ്കില്‍ ആ മാസത്തിന്റെ പവിത്രതയും പരിശുദ്ധിയും അതിലൂടെ അവന്‍ കളഞ്ഞു കുളിക്കുന്നു. അല്ലാഹു ആദരിച്ചതിനെ അവന്‍ നിന്ദിച്ചിരിക്കുന്നു.
റമദാന്‍ മാസത്തിലെ പകലില്‍ നോമ്പുകാരനായിരിക്കെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അവന്‍ ആ നോമ്പ് നോറ്റു വീട്ടുകയും, അല്ലാഹുവിനോട് പശ്ചാത്താപം തേടുകയും, താന്‍ ചെയ്ത തെറ്റിന്റെ കഫാറത് നിര്‍വ്വഹിക്കുകയും ചെയ്യേണ്ടതുണ്ട്. റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അതിനുള്ള കഫാറത് താഴെ പറയുന്നത് പോലെയാണ്.
- ഒരു മുഅ്മിനായ അടിമയെ മോചിപ്പിക്കുക.
- അടിമയെ മോചിപ്പിക്കാന്‍ കഴിയില്ലെങ്കില്‍ രണ്ട് മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കുക. മതപരമായ ഒഴിവുകഴിവ് ഇല്ലാതെ ഈ രണ്ടു മാസങ്ങള്‍ക്കിടയില്‍ നോമ്പ് ഒഴിവാക്കാന്‍ പാടില്ല.
- രണ്ട് മാസം തുടര്‍ച്ചയായി നോമ്പ് അനുഷ്ഠിക്കാന്‍ കഴിയില്ലെങ്കില്‍ അറുപത് ദരിദ്രര്‍ക്ക് ഭക്ഷണം നല്‍കുക. നാട്ടില്‍ പൊതുവേ ജനങ്ങള്‍ കഴിക്കുന്ന ഭക്ഷണമാണ് നല്‍കേണ്ടത്.
- മേല്‍ പറഞ്ഞ ഒന്നും കഴിയില്ലെങ്കില്‍ അവന്റെ മേല്‍ കഫാറത് ബാധ്യതയില്ല. എന്നാല്‍ അവന്‍ അല്ലാഹുവിനോട് പശ്ചാത്താപം ചോദിക്കുകയും, തന്റെ തെറ്റില്‍ ഖേദിക്കുകയും ചെയ്യേണ്ടതുണ്ട്.
ഈ കഫാറത് റമദാനിന്റെ പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാണ് ബാധകമാവുക. മറ്റു നിര്‍ബന്ധനോമ്പുകള്‍ നോല്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ -ഉദാഹരണത്തിന്; നേര്‍ച്ചയുടെ നോമ്പോ, റമദാനിലെ നഷ്ടപ്പെട്ട നോമ്പുകള്‍ കടം വീട്ടുമ്പോഴോ- ഒക്കെയാണ് പകലില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ മേല്‍ പറഞ്ഞ കഫാറത് നിര്‍ബന്ധമില്ല. അവന്‍ നഷ്ടപ്പെട്ട നോമ്പ് നോറ്റ് വീട്ടുകയും, സംഭവിച്ചു പോയ തെറ്റിന് അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും ചെയ്‌താല്‍ മതി.
ബോധപൂര്‍വ്വം സ്ഖലനം സംഭവിപ്പിക്കല്‍:
സ്വന്തം ഇഛ്പ്രകാരം മനിയ്യ് (ഇന്ദ്രിയം) പുറത്ത് കൊണ്ടു വരുക എന്നതില്‍ പല രൂപങ്ങള്‍ ഉള്‍പ്പെടും. സ്പര്‍ശനത്തിലൂടെയോ, ചുംബനത്തിലൂടെയോ മനിയ്യ് പുറത്ത് പോകുന്നത് ഉദാഹരണം. സ്വയംഭോഗം ചെയ്യുന്നതിലൂടെയും, ആവര്‍ത്തിച്ചുള്ള നോട്ടത്തിലൂടെയും ഇത് സംഭവിക്കാം. ഈ പറഞ്ഞതിലൂടെയെല്ലാം മനിയ്യ് പുറത്തു വരാനും, അതിലൂടെ നോമ്പ് മുറിയാനും സാധ്യതയുണ്ട്.
എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കുക!
മേല്‍ പറഞ്ഞ കാര്യങ്ങളില്‍ ചിലത് നോമ്പുകാരന്‍ ചെയ്യുന്നതേ അനുവദനീയമല്ല. ഉദാഹരണത്തിന്; സ്വയംഭോഗം. നോമ്പുകാരനാകട്ടെ, അല്ലാത്തവരാകട്ടെ; സ്വയംഭോഗം ചെയ്യല്‍ നിഷിദ്ധമാണ്. അത് മനിയ്യ് പുറത്തു വന്നാലും ഇല്ലെങ്കിലും പാടില്ല. -തന്റെ ദേഹേഛകളെ നിയന്ത്രിക്കേണ്ട- നോമ്പുകാരന്‍ എന്തു കൊണ്ടും അത് പ്രവര്‍ത്തിക്കരുത്.
എന്നാല്‍ സ്വയംഭോഗം ചെയ്യുകയും മനിയ്യ് പുറത്ത് വരികയും ചെയ്തിട്ടില്ലെങ്കിലോ?
സ്വയംഭോഗം ആരംഭിക്കുകയും, മനിയ്യ് പുറത്ത് വരുകയും ചെയ്തിട്ടില്ലെങ്കില്‍ അവന്റെ നോമ്പ് മുറിയില്ല. പക്ഷെ അവന്‍ ചെയ്തത് തിന്മയാണ്. അല്ലാഹുവിനോട് പൊറുക്കലിനെ തേടണം.
ചില കാര്യങ്ങള്‍ ചിലര്‍ക്ക് അനുവദനീയവും മറ്റു ചിലര്‍ക്ക് നിഷിദ്ധവുമായിരിക്കും. ഉദാഹരണത്തിന്; തന്റെ ഭാര്യയെ നോക്കുന്നത് ഭര്‍ത്താവിനും, ഭര്‍ത്താവിനെ നോക്കുന്നത് ഭാര്യക്കും അനുവദനീയമാണ്. എന്നാല്‍, അന്യസ്ത്രീകളെ നോക്കുക എന്നതും, അതില്‍ ആസ്വാദനം കണ്ടെത്തുക എന്നതും -നോമ്പുകാര്‍ക്കും അല്ലാത്തവര്‍ക്കും- നിഷിദ്ധമാണ്.
സ്പര്‍ശനവും ചുംബനവുമെല്ലാം മേല്‍ പറഞ്ഞതു പോലെ തന്നെ. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ക്ക് പരസ്പരം അവ അനുവദനീയമാണ്. നോമ്പിന്റെ സന്ദര്‍ഭത്തിലും അല്ലാത്ത വേളകളിലും. അല്ലാത്തവര്‍ക്ക് പാടില്ല.
എന്നാല്‍ കേവല നോട്ടം കൊണ്ടോ, ചുംബനം കൊണ്ടോ നോമ്പ് മുറിയുമോ?!
ഇല്ല. നോമ്പ് മുറിയില്ല. ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ചില സന്ദര്‍ഭങ്ങളില്‍ അപ്രകാരം ചെയ്യല്‍ അനുവദനീയവുമാണ്. നബി -ﷺ- നോമ്പുകാരനായിരിക്കെ തന്റെ ഭാര്യമാരെ ചുംബിക്കുകയും, അവരുമായി ബാഹ്യകേളികളില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ടായിരുന്നു.
എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ പരസ്പരം ചുംബിക്കുന്നതും സ്പര്‍ഷിക്കുന്നതും -എന്തിന്?! ലൈംഗിക തൃഷ്ണയോടെ നോക്കുന്നതു പോലും- ചിലരെ സംബന്ധിച്ചിടത്തോളം നിഷിദ്ധമോ വെറുക്കപ്പെട്ടതോ ആയേക്കാം. എപ്പോഴാണത് അപ്രകാരമാവുക?!
ഇത്തരം നോട്ടങ്ങളും സ്പര്‍ശനങ്ങളും ചുംബനവും ശരിയായ ലൈംഗികബന്ധത്തിലേക്കും, അതിലൂടെ റമദാനിന്റെ പകലില്‍ ഗുരുതരമായ തെറ്റ് ചെയ്യുന്നതിലേക്കും നയിക്കും എന്ന് ഭയപ്പെടുകയുമാണെങ്കിലാണ് ഇവ നിഷിദ്ധമാവുക. കാരണം, ഹറാമിലേക്ക് നയിക്കുന്ന കാര്യങ്ങളും ഹറാം തന്നെ.
ചുരുക്കത്തില്‍, മനിയ്യ് പുറത്തു വരുക എന്നത് സംഭവിക്കില്ലെന്ന ഉറപ്പുണ്ടെങ്കില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ പരസ്പരം സ്പര്‍ശിക്കുകയും ചുംബിക്കുകയും ചെയ്യുന്നതില്‍ തെറ്റില്ല. എന്നാല്‍, തെറ്റിലേക്ക് എത്തുമെന്ന ഭയമോ ഉറപ്പോ ഉണ്ടെങ്കില്‍ അത് ചെയ്യുക എന്നത് അനുവദനീയവുമല്ല.
നോമ്പുകാരനായിരിക്കെ ബാഹ്യകേളികളില്‍ ഏര്‍പ്പെടാമോ എന്ന് ഒരു യുവാവ് ചോദിച്ചപ്പോള്‍ നബി -ﷺ- തടയുകയും, മറ്റൊരു വൃദ്ധന്‍ ചോദിച്ചപ്പോള്‍ അനുവദിക്കുകയും ചെയ്തതായി ഹദീസില്‍ വന്നിട്ടുണ്ട്. നാം മേല്‍ പറഞ്ഞ കാര്യത്തിലേക്ക് ഇതും സൂചന നല്‍കുന്നുണ്ട്. (അബൂദാവൂദ്: 2387)
എന്നാല്‍ ഉറക്കത്തിലോ പാതിമയക്കത്തിലോ സ്വപ്നസ്ഖലനം സംഭവിച്ചാലോ, ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചിന്തിച്ചതിനാല്‍ സ്ഖലനം സംഭവിച്ചാലോ നോമ്പ് മുറിയുകയില്ല. കാരണം അതെല്ലാം ബോധപൂര്‍വ്വമല്ലാതെ സംഭവിക്കുന്ന കാര്യങ്ങളാണ്. അവ അല്ലാഹു -تَعَالَى- ഈ ഉമ്മത്തിന് പൊറുത്തു കൊടുത്തിരിക്കുന്നു എന്ന് ഖുര്‍ആന്‍ കൊണ്ടും ഹദീസ് കൊണ്ടും സ്ഥിരപ്പെട്ട കാര്യമാണ്.
ഇത്രയും പറഞ്ഞതില്‍ നിന്ന് റമദാനിന്റെ പകലില്‍ ബോധപൂര്‍വ്വം സ്ഖലനം സംഭവിപ്പിച്ചാല്‍ നോമ്പ് മുറിയും എന്ന് മനസ്സിലായി കാണുമല്ലോ? എന്നാല്‍, എന്താണ് നഷ്ടപ്പെട്ട നോമ്പിന് പകരമായി അവന്‍ ചെയ്യേണ്ടത്?
പൂര്‍ണ്ണമായ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടവന്‍ ചെയ്യേണ്ടത് പോലെ അവന്‍ കഫാറത് നല്‍കേണ്ടതില്ല. മറിച്ച്, നഷ്ടപ്പെട്ട നോമ്പ് നോറ്റ് വീട്ടുകയും, സംഭവിച്ചു പോയ തെറ്റിന് അല്ലാഹുവിനോട് മഗ്ഫിറത് തേടുകയുമാണ് വേണ്ടത്. കഫാറത് അവന്റെ മേല്‍ ബാധ്യതയില്ല.
തുടര്‍ന്നു വായിക്കുക: ചില ചോദ്യങ്ങളും ഉത്തരങ്ങളും
60 ആളുകൾക്കുള്ള കഫാറത് ഭാര്യയും ഭർത്താവും വേറെ വേറെ നല്കണോ, അത് നൽകേണ്ടത് രണ്ടാളും കൂടി 120 ആളുകൾക്കാണോ എങ്ങനെയാണത്. ഒന്ന് വിശദീകരിക്കാമോ
ഒരാൾ വെള്ളം കുടിച്ചു നോമ്പ് മുറിച്ചു ഭാര്യറുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ (അതിന് വേണ്ടിയാണു അവൻ നോമ്പ് മുറിച്ചത് )പ്രാഷ്ചിത്തം ഉണ്ടാവുമോ?
അതെ. ശരിയാകും. നോമ്പിന് നിയ്യത് വെക്കാൻ ശുദ്ധി വേണ്ടതില്ല.
1.രാത്രി ജനാബത്കരനവുകയും ശുദ്ധിയാവാതെ നിയത്ത് വെച്ചാൽ നോമ്പ് സ്വീകരിക്കുമോ.
ചോദ്യം: തലമുടിയിലും താടിരോമത്തിലും എണ്ണ ഉണ്ടായിരിക്കെ വുളു എടുത്താൽ വുളു ശരിയാകുമോ? ഉത്തരം: വെള്ളം തടുത്തു നിർത്താത്ത രൂപത്തിലുള്ള വെളിച്ചണ്ണയോ മറ്റോ ആണെങ്കിൽ അത് വുദ്വുവിനെ ബാധിക്കുകയില്ല.
ചോദ്യം: ഞാൻ ഗവണ്മെന്റ് ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. അവിടെ അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകളുമായി സംസാരിക്കുന്നതിന്റെയും ഇടപഴകുന്നതിന്റെയും വിധി എന്താണ്? ഉത്തരം: അത്യാവശ്യത്തിന് സ്ത്രീകളുമായി സംസാരിക്കുന്നത് അനുവദനീയമാണ്. എന്നാൽ അനാവശ്യമായുള്ള സംസാരങ്ങളോ, തെറ്റുകളിലേക്ക് നയിക്കുന്നതോ ആയ സംസാരങ്ങൾ പാടില്ല. അന്യസ്ത്രീകളുമായി ഇടപഴകുക എന്നതും ഒഴിവാക്കേണ്ടതാണ്. ഈ വിഷയത്തിൽ അൽ-അസ്വാല വെബ്സൈറ്റിൽ വന്ന ലേഖനങ്ങളും പ്രസംഗങ്ങളും കണ്ടെത്താൻ ശ്രമിക്കുക. വല്ലാഹു അഅ്ലം.
1.തലമുടിയിലും താടിരോമത്തിലും എണ്ണ ഉണ്ടായിരിക്കെ വുളു എടുത്താൽ വുളു
ശരിയാകുമോ?
2.ഞാൻ ഗവണ്മെന്റ് ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. അവിടെ അത്യാവശ്യ ഘട്ടങ്ങളിൽ സ്ത്രീകളുമായി സംസാരിക്കുന്നതിന്റെയും ഇടപഴകുന്നതിന്റെയും വിധി എന്താണ്?
വളരെ ഗുരുതരമായ തെറ്റാണ് അത്. ഇസ്ലാമികമായ വിലക്കുകള്‍ക്ക് പുറമെ അത്തരം കാര്യങ്ങള്‍ പിന്നീട് സ്റ്റോര്‍ ചെയ്യപ്പെടാനും മറ്റും കാരണമാകും എന്നത് കൂടി ഓര്‍ക്കേണ്ടതുണ്ട്.
ഐഎംഒ ,വാട്‌സ് ആപ് പോലെയുള്ള വിഡിയോ ചാറ്റിംഗ് വഴി ഭാര്യയുടെ ലൈന്ഗികത കാണുന്നതിന്റെ ഇസ്ലാമിക വിധി എന്ത്?
അതെ. അന്നത്തെ നോമ്പ് ഉണ്ടായിരിക്കും.
നോമ്പിനു നിയ്യത്ത് വെച്ച് ജനാബത്ത് കാരനായിരിക്കേ ഉറങ്ങിപ്പോയി. പിന്നെ അറിയുന്നത് സുര്യൻ ഉദിച്ച ശേഷമാണ്. അന്നത്തെ നോമ്പുണ്ടാകുമോ