അതെ. നോമ്പ് മുറിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ് നോമ്പിന്റെ പകലില്‍ വ്രതം അവസാനിപ്പിക്കാന്‍ ഉറച്ച ഉദ്ദേശം എടുക്കുക എന്നത്. കാരണം നബി -ﷺ- പറഞ്ഞിരിക്കുന്നു:
إِنَّمَا الأَعْمَالُ بِالنِّيَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى
“പ്രവര്‍ത്തനങ്ങള്‍ ഉദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകുന്നു. ഓരോരുത്തര്‍ക്കും അവര്‍ ഉദ്ദേശിച്ചതെന്തോ, അതാണ് ഉണ്ടായിരിക്കുക.” (ബുഖാരി: 1)
ശൈഖ് ഇബ്നു ഉസൈമീന്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “ആരെങ്കിലും നോമ്പ് തുറക്കാന്‍ നിയ്യത്ത് കരുതിയാല്‍ അവന് തന്റെ നോമ്പ് മുറിച്ചു കഴിഞ്ഞിരിക്കുന്നു.” (ലിഖാഉല്‍ ബാബില്‍ മഫ്തൂഹ്: 20/29)