ഭർത്താവ് അടുത്തുണ്ടായിരിക്കെ ഭാര്യ നോമ്പെടുക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഭർത്താവിന്റെ അനുമതി വാങ്ങിയിരിക്കണം. ഭർത്താവിന്റെ അനുമതിയില്ലാതെയാണ് ഭാര്യ നോമ്പെടുത്തിട്ടുള്ളതെങ്കിൽ അവളെ ലൈംഗികബന്ധത്തിന് ക്ഷണിക്കാൻ ഭർത്താവിന് അനുവാദമുണ്ട്. അത് അനുസരിക്കാൻ അവൾ ബാധ്യസ്ഥയുമാണ്.

عَنِ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ -ﷺ-: «لَا تَصُومُ الْمَرْأَةُ وَزَوْجُهَا حَاضِرٌ، إِلَّا بِإِذْنِهِ»

നബി -ﷺ- പറഞ്ഞു: “ഒരു സ്ത്രീയും അവളുടെ ഭർത്താവ് സന്നിഹിതനായിരിക്കെ അയാളുടെ അനുമതിയില്ലാതെ (സുന്നത്ത്) നോമ്പ് എടുക്കരുത്.” (അഹ്മദ്: 9986)

എന്നാൽ ഭർത്താവിന്റെ അനുമതിയോടെയാണ് ഭാര്യ സുന്നത്ത് നോമ്പെടുത്തതെങ്കിൽ അവളുടെ നോമ്പ് മുറിപ്പിക്കാൻ ഭർത്താവിന് അനുവാദമില്ല. എങ്കിലും സുന്നത്ത് നോമ്പെടുക്കാൻ അനുമതി നൽകിയ ശേഷം ഭർത്താവ് അവളെ കിടക്കയിലേക്ക് ക്ഷണിച്ചാൽ അതിനുത്തരം നൽകുന്നതാണ് അവൾക്ക് കൂടുതൽ ഉത്തമമായിട്ടുള്ളത്. കാരണം ഭർത്താവിനെ അനുസരിക്കൽ നിർബന്ധമാണ്. എന്നാൽ സുന്നത്ത് നോമ്പാകട്ടെ, സുന്നത്തും. മാത്രമല്ല, ഭർത്താവ് സ്നേഹത്തോടെ വിളിക്കുമ്പോൾ അവൾ അതിനുത്തരം നൽകിയില്ലെങ്കിൽ അത് അയാളുടെ മനസ്സിൽ അവളോട് ദേഷ്യം ഉണ്ടാകുവാനും, അവരുടെ കുടുംബബന്ധം പിന്നീട് വഷളാകുവാനും കാരണമായേക്കാം. (അവലംബം: മജ്മൂഉ ഫതാവാ ഇബ്നി ഉഥൈമീൻ: 21/174)

.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment