അതെ. ചുംബനമോ സ്പർശനമോ ലൈംഗികആസ്വാദനത്തിനായി ആവർത്തിച്ചു നോക്കിയതിനാലോ സ്ഖലനം സംഭവിച്ചുവെങ്കിൽ നോമ്പുകാരന്റെ നോമ്പ് നഷ്ടപ്പെടും. കാരണം ഇത്തരം ദേഹേഛകൾ പിടിച്ചു നിർത്തുക എന്നത് നോമ്പിന്റെ പൂർത്തീകരണത്തിന്റെ ഭാഗമാണ്.

عَنْ أَبِي هُرَيْرَةَ قَالَ: قَالَ رَسُولُ اللهِ -ﷺ-: «كُلُّ عَمَلِ ابْنِ آدَمَ يُضَاعَفُ، الْحَسَنَةُ عَشْرُ أَمْثَالِهَا إِلَى سَبْعمِائَة ضِعْفٍ، قَالَ اللَّهُ عَزَّ وَجَلَّ: إِلَّا الصَّوْمَ، فَإِنَّهُ لِي وَأَنَا أَجْزِي بِهِ، يَدَعُ شَهْوَتَهُ وَطَعَامَهُ مِنْ أَجْلِي»

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: ആദമിന്റെ സന്തതിയുടെ (മനുഷ്യന്റെ) എല്ലാ പ്രവർത്തനങ്ങളും പത്തിരട്ടി മുതൽ എഴുന്നൂറിരട്ടി വരെ വർദ്ധിപ്പിക്കപ്പെടും. അല്ലാഹു പറഞ്ഞിരിക്കുന്നു: ‘നോമ്പൊഴികെ. അത് എനിക്കുള്ളതാണ്. ഞാനാണ് അതിന്റെ പ്രതിഫലം നൽകുക. തന്റെ ദേഹേഛയും ഭക്ഷണവും എനിക്ക് വേണ്ടി അവൻ ഉപേക്ഷിക്കുന്നു.” (ബുഖാരി: 1894, മുസ്‌ലിം: 1151)

ഈ ഹദീഥിൽ നോമ്പിന്റെ ഉദ്ദേശങ്ങളിലൊന്നായി അല്ലാഹു എടുത്തു പറഞ്ഞത് അവന് വേണ്ടി നോമ്പുകാരൻ തന്റെ ദേഹേഛയെ വെടിയുന്നു എന്നതാണ്. എന്നാൽ മേൽ പറഞ്ഞ കാര്യങ്ങൾ പ്രവർത്തിക്കുന്നതിലൂടെ ആരെങ്കിലും സ്ഖലനം സംഭവിപ്പിക്കുന്നെങ്കിൽ -അല്ലെങ്കിൽ അതിലേക്ക് എത്തുന്നത് വരെ അത്തരം കാര്യങ്ങളിൽ തുടർന്നു പോകുന്നെങ്കിൽ- അതവന്റെ നോമ്പിന്റെ അന്തസത്തയെ തകർക്കുകയും, അവന്റെ നോമ്പ് അതിലൂടെ മുറിയുകയും ചെയ്തിരിക്കുന്നു. അവൻ നഷ്ടപ്പെട്ട ഈ നോമ്പിന് പകരമായി, റമദാൻ കഴിഞ്ഞതിന് ശേഷം നോമ്പ് നോൽക്കുകയും, സംഭവിച്ചു പോയ തെറ്റിൽ അല്ലാഹുവിനോട് പശ്ചാത്താപം തേടുകയും വേണം. എന്നാൽ റമദാനിന്റെ പകലിൽ പരിപൂർണ്ണ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടവർ നൽകേണ്ട കടുത്ത കഫാറത് അവൻ നൽകേണ്ടതില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

Leave a Comment