ആര്‍ത്തവത്തിന് ഹയ്ദ്വ് എന്നാണ് അറബിയില്‍ പറയുക. ഓരോ മാസവും പൊതുവേ ഏഴു മുതല്‍ പതിനഞ്ച് ദിവസങ്ങള്‍ വരെ ഇത് കാണപ്പെടാം. ചിലപ്പോള്‍ അതില്‍ കൂടുകയോ കുറയുകയോ ചെയ്തേക്കാം. ആര്‍ത്തവത്തോടൊപ്പം പറയപ്പെടുന്ന കാര്യമാണ് നിഫാസ്. പ്രസവശേഷം കാണപ്പെടുന്ന രക്തമാണത്. പൊതുവേ നാല്‍പ്പത് മുതല്‍ അറുപത് ദിവസങ്ങള്‍ വരെ ഇത് കാണപ്പെടാം.
ഹയ്ദ്വിന്റെയും നിഫാസിന്റെയും വിധി ഒന്നു തന്നെയാണ്. ഇസ്ലാമിക നിയമങ്ങള്‍ രണ്ടു വേളകളിലും ഒന്ന് തന്നെ. ഈ രണ്ടു സന്ദര്‍ഭങ്ങളിലും നിസ്കാരം, നോമ്പ് പോലുള്ള ചില ഇബാദതുകളും മറ്റു ചില വിധികളിലും സ്തീകള്‍ക്ക് ഇളവുകള്‍ നല്കപ്പെട്ടിട്ടുണ്ട്.
ഹയ്ദ്വും നിഫാസും ആരംഭിച്ചാല്‍ അതോടെ സ്ത്രീകളുടെ നോമ്പ് മുറിഞ്ഞു. നോമ്പ് നോല്‍ക്കണമെന്ന ഉദ്ദേശത്തില്‍ നോമ്പിന്റെ സന്ദര്‍ഭത്തില്‍ ആവശ്യമായ കാര്യങ്ങള്‍ പാലിച്ചാലും അവളുടെ നോമ്പ് സ്വീകാര്യമാവില്ല. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാല്‍ അവര്‍ക്ക് നോമ്പ് നോല്ക്കാന് അനുവാദമേ ഇല്ല എന്നതാണ് ശരി. ഇക്കാര്യത്തില്‍ പണ്ഡിതന്മാര്ക്കിടയില് ഏകാഭിപ്രായം ഉണ്ട്. നഷ്ടമായ നോമ്പുകള്‍ മറ്റേതെങ്കിലും ദിവസം നോറ്റു വീട്ടുക എന്നത് അവളുടെ മേല്‍ നിര്‍ബന്ധമാണ്.