ഇത്ര ദിവസം വരെ നില്‍ക്കും എന്ന കൃത്യമായ ഉറപ്പോടെയാണ് ഒരിടത്ത് യാത്രക്കിടെ താമസിക്കുന്നതെങ്കില്‍ നാല് ദിവസം വരെ യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം. ബഹുഭൂരിപക്ഷം പണ്ടിതന്മാരുടെയും അഭിപ്രായം ഇതാണ്.

എന്നാല്‍ എത്ര ദിവസം താമസിക്കുമെന്ന കൃത്യമായ നിശ്ചയമില്ലാതെയാണ് യാത്രക്കിടെ എവിടെയെങ്കിലും താമസിക്കുന്നതെങ്കില്‍ അതിന് കൃത്യമായ എണ്ണം നിശ്ചയിക്കപ്പെട്ടിട്ടില്ല. മറിച്ച്, എത്ര ദിവസമാണോ അങ്ങനെ അനിശ്ചിതത്വത്തോടെ നില്‍ക്കേണ്ടി വരുന്നത് അത്രയും ദിവസം യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം. ചില പണ്ഡിതന്മാര്‍ പറഞ്ഞതു പോലെ -രണ്ടു വര്‍ഷം വരെ- യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം.

ഉദാഹരണത്തോടെ വ്യക്തമാക്കാം. ഒരാള്‍ കോഴിക്കോട് നിന്ന് ബാംഗ്ലൂര്‍ വരെ യാത്ര ചെയ്തെന്നു കരുതുക. കൃത്യം പത്തു ദിവസം അവിടെ നില്‍ക്കുകയും, ശേഷം തിരിച്ചു വരികയും ചെയ്യുമെന്ന ഉറപ്പ് അദ്ദേഹത്തിനു ഉണ്ടെങ്കില്‍ അതില്‍ ആദ്യത്തെ നാല് ദിവസം മാത്രമേ അദ്ദേഹത്തിന് യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാന്‍ അനുവാദമുള്ളൂ.

ഇനി മറ്റൊരാള്‍ ഇതേ യാത്ര തന്നെ ചെയ്തു. എന്നാല്‍ തന്റെ ആവശ്യങ്ങള്‍ നിറവേറ്റി എന്നാണു അവിടെ നിന്ന് തിരിച്ചു പുറപ്പെടാനാവുക എന്ന കാര്യം അദ്ദേഹത്തിന് അറിയില്ലെങ്കില്‍ എത്ര ദിവസമാണോ അവിടെ നില്‍ക്കുന്നത് അത്രയും ദിവസം അദ്ദേഹത്തിന് യാത്രയുടെ ഇളവുകള്‍ സ്വീകരിക്കാം. പത്തു ദിവസം നില്‍ക്കേണ്ടി വന്നെങ്കില്‍ അങ്ങനെ. ഒരു മാസമെങ്കില്‍ അങ്ങനെ.

മേല്‍ പറഞ്ഞതല്ലാത്ത അഭിപ്രായങ്ങളും ഉണ്ട്. കൂടുതല്‍ ശരിയെന്ന് വ്യക്തിപരമായി മനസ്സിലാകുന്ന അഭിപ്രായമാണ് ഇവിടെ നല്‍കിയത്. വല്ലാഹു അഅലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment