യാത്രക്കാരന് അല്ലാഹു ധാരാളം ഇളവുകള്‍ നല്‍കിയിട്ടുണ്ട്. അവന്‍ യാത്രക്കിടെ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും പരിഗണിച്ചു കൊണ്ടും, അവന്റെ യാത്രയുടെ ആവശ്യങ്ങള്‍ നിര്‍വ്വഹിക്കാനുള്ള എളുപ്പത്തിനും വേണ്ടിയാണ് അവ നിശ്ചയിച്ചിട്ടുള്ളത്. യാത്രക്കാരന് നല്‍കപ്പെട്ട ഇളവുകള്‍ താഴെ പറയുന്നവയാണ്.

  1. റമദാനില്‍ നോമ്പ് ഒഴിവാക്കാം.
  2. നാല് റക്അതുള്ള നിസ്കാരങ്ങള്‍ രണ്ട്‌ റക്അതായി ചുരുക്കി നിസ്കരിക്കാം. നാല് റക്അത് പൂര്‍ത്തീകരിച്ചു നിസ്കരിക്കണമെന്ന നിര്‍ബന്ധമില്ല.
  3. ദ്വുഹര്‍ അസ്വര്‍ നിസ്കാരങ്ങള്‍ ഒരുമിച്ചും, മഗ്രിബ് ഇശാ നിസ്കാരങ്ങള്‍ ഒരുമിച്ചും നിസ്കരിക്കാം. ഓരോ നിസ്കാരവും അവയുടെ സമയത്തിനുള്ളില്‍ തന്നെ നിര്‍വ്വഹിക്കാതെ അടുത്ത നിസ്കാരത്തിന്റെ സമയത്തിലേക്ക് പിന്തിക്കുകയോ മുന്തിക്കുകയോ ചെയ്യാം.
  4. സുന്നത് നിസ്കാരം വാഹനത്തില്‍ ഇരുന്ന് കൊണ്ട് നിര്‍വ്വഹിക്കാം; ഖിബ്ലയിലേക്ക് തിരിയണമെന്ന നിര്‍ബന്ധമില്ല.
  5. നടന്നു കൊണ്ട് സുന്നത് നിസ്കരിക്കാം; നിന്ന് നിസ്കരിക്കണമെന്ന നിര്‍ബന്ധമില്ല.
  6. വുദുവിന്റെ സന്ദര്‍ഭത്തില്‍ ഖുഫ്ഫയുടെയും തലപ്പാവിന്റെയും മേല്‍ മൂന്ന് പകലും രാത്രിയും തടവാം; അവ ഊരി കഴുകേണ്ടതില്ല.
  7. സുന്നത് നിസ്കാരങ്ങള്‍ ഒഴിവാക്കാം. യാത്രക്കാരനല്ലാത്ത വേളയില്‍ സുന്നത് നിസ്കരിക്കാറുള്ളവനായിരുന്നു എങ്കില്‍ സുന്നതിന്റെ പ്രതിഫലം അവന് ലഭിച്ചു കൊണ്ടിരിക്കും.
  8. സ്ഥിരമായി ചെയ്തു വന്നിരുന്ന സുന്നത്തായ ചില പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കാം. യാത്രയില്‍ അവ ചെയ്തില്ലെങ്കില്‍ കൂടി അവയുടെ പ്രതിഫലം ലഭിക്കും.
നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment