ഏതു രോഗവും അല്ലാഹു ഉദ്ദേശിച്ചാല്‍ മാറാത്തതായി ഇല്ല. എന്നാല്‍ മനുഷ്യരുടെ അറിവിന്റെ പരിമിധി കാരണത്താല്‍ ചില രോഗങ്ങള്‍ക്ക് നിലവില്‍ മരുന്നോ ചികിത്സയോ കണ്ടെത്തിയിട്ടില്ലാത്ത അവസ്ഥ ഉണ്ടായേക്കാം. അത്തരം രോഗങ്ങള്‍ ബാധിക്കുകയും, അത് മാറുമെന്ന പ്രതീക്ഷ ഇല്ലാതാവുകയും ചെയ്തെങ്കില്‍, അത്തരക്കാര്‍ നോമ്പ് നോല്‍ക്കേണ്ടതില്ല. കാരണം അല്ലാഹു ഒരാളുടെ മേലും അയാള്‍ക്ക് സാധിക്കാത്തത് നിര്‍ബന്ധമാക്കുകയില്ല. എന്നാല്‍ നഷ്ടപ്പെടുന്ന ഓരോ നോമ്പിനും പകരമായി അയാള്‍ ഫിദ്യ നല്‍കണം.  ഫിദ്യയുടെ കണക്ക് ഇപ്രകാരമാണ്: നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി അയാള്‍ ഒരു ദരിദ്രന് ഭക്ഷണം നല്‍കണം. ഒരാള്‍ക്ക് സ്വാഇന്റെ പകുതി എന്നതാണ് കണക്ക്. ഏതാണ്ട് ഒന്നരക്കിലോ വരുന്ന ഭക്ഷണമാണ് സ്വാഇന്റെ പകുതി എന്നാണു ഇബ്‌നു ബാസിന്റെ അഭിപ്രായം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment