‘അറുക്കുന്നത് കാരണത്താലല്ലാതെ ആത്മാവ് വേർപിരിഞ്ഞവക്ക്’ അറബിയിൽ മയ്തത് (الميتة) / ശവം എന്ന് പറയാം. [1] എന്നാൽ ഇസ്ലാമിന്റെ ഭാഷയിൽ മയ്തത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ‘ഇസ്ലാം നിർദേശിച്ച രൂപത്തിലല്ലാതെ ചത്തു പോയവയാണ്’. [2]
ചത്തു പോവ ശവങ്ങളെ -അവക്ക് ശുദ്ധിയുണ്ടോ ഇല്ലേ എന്നതിന്റെ അടിസ്ഥാനത്തിൽ- രണ്ടായി വേർതിരിക്കാറുണ്ട്.
ഒന്ന്: ശുദ്ധിയുള്ള മയ്തതുകൾ. മനുഷ്യന്റെ മൃതദേഹവും, ചത്ത മത്സ്യവും ഉദാഹരണങ്ങൾ.
രണ്ട്: നജസായ മയ്തതുകൾ. മുങ്ങിച്ചത്ത മൃഗങ്ങൾ ഉദാഹരണം.
ഓരോ ജീവിയും മരണപ്പെട്ട രൂപത്തിന്റെ അടിസ്ഥാനത്തിൽ ശവങ്ങളെ രണ്ടായി തിരിക്കാം.
ഒന്ന്: മനുഷ്യന്റെ പ്രവൃത്തി കാരണത്താലല്ലാതെ, സ്വാഭാവികമായി മരിച്ചു പോകുന്നവ.
രണ്ട്: ഇസ്ലാമികമായ അറവിന്റെ നിയമങ്ങൾ പാലിക്കാതെ മനുഷ്യർ കൊലപ്പെടുത്തിയവ.
ഈ രണ്ട് ഇനങ്ങളിലും പെട്ടവയെ ഉൾക്കൊള്ളുന്ന ആയത്താണ് സൂറ. മാഇദയിലെ 3 ാമത്തെ ആയത്ത്. അല്ലാഹു പറയുന്നു:
حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّـهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ
“ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരില് അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങള്ക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാല് (ജീവനോടെ) നിങ്ങള് അറുത്തത് ഇതില് നിന്നൊഴിവാകുന്നു.” (മാഇദ: 3)
[1] انظر: تهذيب الأسماء واللغات (4/146).
[2] أحكام القرآن للجصَّاص (1/132)، المصباح المنير للفيومي (2/583)، تفسير البقرة للعثيمين (2/250).