മൂത്രവാർച്ച ഒരു രോഗമാണ്. ആർത്തവമോ ജനാബത്തോ പോലുള്ള ഒരു അശുദ്ധിയല്ല. അതിനാൽ രക്തസ്രാവമുള്ള സ്ത്രീകൾക്ക് അനുവദിക്കപ്പെട്ട പോലെ മൂത്രവാർച്ച പോലുള്ള രോഗങ്ങളോ മറ്റോ ബാധിച്ചവർക്കും ഇഅ്തികാഫ് അനുവദനീയമാണ്.
ബദ്രുദ്ദീൻ അൽ-അയ്നി -رَحِمَهُ اللَّهُ- പറയുന്നു: “രക്തസ്രാവം ബാധിച്ച സ്ത്രീകളുടെ കൂട്ടത്തിൽ പെടുത്താവുന്നവരാണ് മൂത്രവാർച്ചയുള്ളവരും, ധാരാളമായി മദ്യ് വരുന്നവരും, വദ്യ് (മൂത്രത്തോടൊപ്പം വരുന്ന വെളുത്ത ദ്രാവകം), രക്തം വരുന്ന മുറിവുകൾ ശരീരത്തിലുള്ളവരുമെല്ലാം. അവർക്കെല്ലാം ഇഅ്തികാഫ് അനുവദനീയമാണ്.” (ഉംദതുൽ ഖാരി: 3/280)