സ്വര്‍ണ്ണവും വെള്ളിയും ഒരേ ഇനത്തില്‍ പെട്ടതായത് കൊണ്ട് സ്വര്‍ണ്ണം കൊണ്ടും മുടിയുടെ തൂക്കം കണക്കാക്കാം എന്ന് അഭിപ്രായപ്പെട്ട ചില പണ്ഡിതന്മാരുണ്ട്. സ്വര്‍ണ്ണം അടിസ്ഥാനപ്പെടുത്തി ദാനം ചെയ്താലും അവന്റെ പ്രവൃത്തി ശരിയാകുമെങ്കിലും, അലി -رَضِيَ اللَّهُ عَنْهُ- വിന്റെ ഹദീസില്‍ സ്ഥിരപ്പെട്ടത് പോലെ, വെള്ളി കൊണ്ട് ദാനം ചെയ്യലാണ് കൂടുതല്‍ ഉത്തമവും ശ്രേഷ്ടവും. കാരണം നബി -ﷺ- യുടെ സുന്നത്തിനോട് യോജിക്കുന്നത് അതാണ്‌.

عَنْ عَلِيِّ بْنِ أَبِي طَالِبٍ قَالَ: عَقَّ رَسُولُ اللَّهِ -ﷺ- عَنِ الحَسَنِ بِشَاةٍ، وَقَالَ: «يَا فَاطِمَةُ، احْلِقِي رَأْسَهُ، وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً»، قَالَ: فَوَزَنَتْهُ فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ.

അലി -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: “നബി -ﷺ- ഹസന് വേണ്ടി ഒരു ആടിനെ അഖീഖ അറുത്തു. അവിടുന്നു പറഞ്ഞു: “ഹേ ഫാത്വിമ! നീ അവന്റെ മുടി വടിക്കുകയും, മുടിയുടെ തൂക്കത്തില്‍ വെള്ളി ദാനം നല്‍കുകയും ചെയ്യുക.” അങ്ങനെ ഞങ്ങള്‍ (ഹസന്‍ -رَضِيَ اللَّهُ عَنْهُ- വിന്റെ മുടി) തൂക്കിക്കണക്കാക്കി. അത് ഒരു ദിര്‍ഹമിന്റെയോ കുറച്ച് ദിര്‍ഹമിന്റെയോ തൂക്കമുണ്ടായിരുന്നു.” (തിര്‍മിദി: 1519, ഹാകിം: 7589, അല്‍ബാനി സ്വഹീഹ് എന്നു വിലയിരുത്തി.)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment