മനാഫ് എന്ന പേരില്‍ ജാഹിലിയ്യ കാലഘട്ടത്തില്‍ ഒരു വിഗ്രഹം ഉണ്ടായിരുന്നു. ഖുറൈശികള്‍ മനാഫിന്റെ അടിമ എന്ന അര്‍ത്ഥത്തില്‍ അബ്ദു മനാഫ് എന്ന് പേരിടാറുമുണ്ടായിരുന്നു. അല്ലാഹുവല്ലാത്തവരുടെ അടിമ എന്നറിയിക്കുന്ന പേരായതിനാല്‍ ഇപ്രകാരം പേരിടുന്നത് അനുവദനീയമല്ലെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. (മജ്മൂഉ ഫതാവ ഇബ്നി ഉസൈമീന്‍: 10/891) നബി -ﷺ- ക്ക് ഖദീജ -رَضِيَ اللَّهُ عَنْهَا- യില്‍ അബ്ദു മനാഫ് എന്ന പേരില്‍ ഒരു കുട്ടിയുണ്ടായിരുന്നു എന്ന സംഭവം ചിലര്‍ പ്രചരിപ്പിക്കാറുണ്ട്. അതാകട്ടെ കെട്ടിച്ചമച്ച സംഭവമാണെന്ന് ഇമാം ദഹബി -رَحِمَهُ اللَّهُ-, ഹാഫിദ് ഇബ്‌നു ഹജര്‍ -رَحِمَهُ اللَّهُ- തുടങ്ങിയ മഹാപണ്ടിതന്മാര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. (സംത്വുന്നുജൂം: 1/208)
ആരെങ്കിലും ഇത്തരം പേരുകള്‍ ഇട്ടു പോയെങ്കില്‍ മറ്റേതെങ്കിലും പേര് സ്വീകരിക്കണം. ഔദ്യോഗിക രേഖകളില്‍ പേരു മാറ്റുക എന്നത് വലിയ പ്രയാസമുണ്ടാക്കുമെങ്കില്‍ -രേഖകളില്‍ മാറ്റം വരുത്താതെ- പരിചയക്കാര്‍ക്കിടയില്‍ പേര് മാറ്റി വിളിപ്പിക്കാം.
അബദ്ധത്തില്‍ കടന്നു കൂടിയതാണ്. ഇപ്പോള്‍ തിരുത്തിയിട്ടുണ്ട്. ചൂണ്ടിക്കാണിച്ചു തന്നതിന് നന്ദി. ജസാകല്ലാഹു ഖൈറന്‍.
ഇതിൽ ലാസ്റ്റ് എന്താണ് എഴുതിയിരിക്കുന്നത്?
ആരെങ്കിലും ഇത്തരം പേരുകൾ ഇട്ടു പോയെങ്കിൽ അതിന് മുമ്പ് “അബ്ദ് എന്ന് ചേർക്കുകയോ…”
അബ്ദ് മയ്ക്കുകയല്ലേ വേണ്ടത്