സന്തോഷകരമായ ഒരു ജീവിതം!
-പണ്ഡിതനാകട്ടെ പാമരനാകട്ടെ- ജനങ്ങളില്‍ ഏവരും സുഖകരമായൊരു ജീവിതം നേടിയെടുക്കാനുള്ള ശ്രമങ്ങളിലാണ്. മനസ്സിനെ ബാധിച്ചിരിക്കുന്ന ഇടുക്കത്തിന്റെയും വേദനയുടെയും ദൌര്ഭാഗ്യത്തിന്റെയും ഭാരവും കനവുമൊന്നിറക്കി വെക്കാന്‍ എന്തുണ്ട് വഴികള്‍ എന്നു കണ്ടെത്താനുള്ള നിരന്തര പരിശ്രമങ്ങള്‍!
എന്നാല്‍ ഈ പരിശ്രമങ്ങളുടെയെല്ലാം ഫലം എന്താണെന്ന് നീ ചിന്തിച്ചിട്ടുണ്ടോ?
അവരില്‍ പലരും മുന്നോട്ടു വെക്കുന്ന പരിഹാര മാര്‍ഗങ്ങള്‍ ഒന്നും തന്നെ ലക്ഷ്യത്തിലേക്ക് അവരെ എത്തിക്കുന്നില്ലെന്നതാണ് സത്യം. സാധ്യമായ എല്ലാ വഴികളും അവര്‍ തേടുന്നുണ്ടെങ്കിലും ചില അനുഭൂതികള്‍ക്കും ആസ്വാദനങ്ങള്‍ക്കും അപ്പുറം അവയൊന്നും ഫലം നല്‍കുന്നില്ല എന്നതാണ് സത്യം!
കുറച്ചു നേരം നീണ്ടു നില്ക്കുന്ന ചില സന്തോഷങ്ങള്‍ക്ക് ശേഷം -വളരെ പെട്ടെന്നു തന്നെ- അവരുടെ മനസ്സിന്റെ ആഴങ്ങളില്‍ എന്തോ ഒന്ന് -ഏതോ ഒരു കാര്യം- ജീവിതത്തിന്റെ പരിശുദ്ധിക്ക് കളങ്കമേല്‍പ്പിച്ചു കൊണ്ട് നിലനില്‍ക്കുന്നതായി അവര്‍ക്ക് ബോധ്യപ്പെടുന്നുണ്ട്.
നീ വായിച്ചു കൊണ്ടിരിക്കുന്ന ഈ ചെറുകുറിപ്പ് ചിലപ്പോള്‍ യഥാര്‍ത്ഥ സുഖജീവിതത്തിലേക്ക് -സൌഭാഗ്യത്തിന്റെയും സ്വസ്ഥതയുടെയും വിഹായസ്സിലേക്ക്- നിനക്ക് വാതില്‍ തുറന്നു തന്നേക്കാം. മനസ്സിന്റെ സമാധാനവും പരിപൂര്‍ണ്ണ ശാന്തിയും ലഭിക്കുന്ന വഴികളിലേക്ക് നിന്നെ ഈ ചെറുകുറിപ്പ് നയിച്ചേക്കാം.
ഇനിയും മുന്നോട്ടു പോകുന്നതിന് മുന്‍പ്…
ആദ്യം നീ നിന്റെ മനസ്സിനോടൊപ്പം ഒരു വേള നില്ക്കുക. നിന്റെ ഹൃദയവും ചിന്തയും തുറന്നു വെക്കാന്‍ ശ്രമിക്കുക!
നിന്റെ കൈകളിലുള്ള ഈ കുറിപ്പ് എഴുതിയത് ആരാകട്ടെ; ഇത് നിനക്ക് നല്‍കിയത് ആരുമാകട്ടെ; നീ ഇതില്‍ പറയുന്നതിനെ കുറിച്ച് തുറന്ന മനസ്സോടെ ചിന്തിക്കുക. പറയുന്നതും പ്രചരിപ്പിക്കുന്നതും ആരുമാകട്ടെ; സത്യം എവിടെയാണെങ്കിലും അത് കണ്ടെത്താന്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നവാനാണ് യഥാര്‍ത്ഥ ബുദ്ധിമാന്.
തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക: ലേഖനം മുഴുവനായി ഒരു പേജിൽ വായിക്കാൻ ക്ലിക്ക് ചെയ്യുക:
بارك الله فيك ونفع بعلمك الاسلام والمسلمين