നിന്റെ സൃഷ്ടാവിനെ കുറിച്ച്…

ശാശ്വത സൌഖ്യവും സമാധാനവും നേടിയെടുക്കണമെങ്കില്‍ മനുഷ്യന്‍ അവനെയും അവന് ചുറ്റുമുള്ള സൃഷ്ടികളെയും മറ്റെല്ലാം ജീവവര്‍ഗങ്ങളെയും സൃഷ്ടിച്ചവനായ അല്ലാഹുവില്‍ വിശ്വസിക്കാതെ മറ്റൊരു വഴിയില്ല.

അല്ലാഹു!

മുസ്‌ലിംകളുടെ മാത്രം സ്രഷ്ടാവോ, അവര്‍ക്ക് മാത്രം പ്രത്യേകമായുള്ള ദൈവമോ അല്ല അവന്‍. മറിച്ച് എല്ലാ മനുഷ്യരുടെയും സൃഷ്ടാവിന്റെ ഏറ്റവും മഹത്തരമായ നാമമാണ് അല്ലാഹു. ഏതെങ്കിലും പ്രത്യേക ദേശക്കാരുടെയോ ഭാഷ സംസാരിക്കുന്നവരുടെയോ നിറമുള്ളവരുടെയോ മാത്രം ‘പ്രാദേശിക’ ദൈവവും ആരാധ്യനുമല്ല അവന്‍. മറിച്ച്, എല്ലാവരുടെയും സൃഷ്ടാവ്; പരിപാലകന്‍; നിയന്താവ്. എല്ലാം അവന്റെതാണ്.

അങ്ങേയറ്റം കാരുണ്യമുള്ളവനും, എല്ലാം അറിയുന്നവനുമായ അവന്റെ മാര്‍ഗദര്‍ശനം പിന്‍പറ്റിയാലല്ലാതെ മനുഷ്യര്‍ക്ക് സൌഭാഗ്യം നേടുക സാധ്യമല്ല. കാരണം അവനാണ് നിന്നെയും നിനക്ക് മുന്‍പുള്ളവരെയും സര്‍വ്വ മനുഷ്യരെയും സൃഷ്ടിച്ചത്. നിനക്ക് ഉപകാരമുള്ളതും ഉപദ്രവമുണ്ടാക്കുന്നതും എന്താണെന്ന് അവനാണ് ഏറ്റവും നന്നായി അറിയുക. നിനക്ക് സൌഭാഗ്യം ലഭിക്കുന്നതും, നീ ദൌര്‍ഭാഗ്യവാനായി തീരുന്നതും എപ്പോഴാണെന്നും അല്ലാഹുവിനേ അറിയൂ.

ദേഹേഛകളിലും വൃത്തികേടുകളിലും മുഖം കുത്തി വീണവനല്ലാത്ത ഏതൊരാള്‍ക്കും മനസ്സിലാക്കാവുന്ന -ഒരിക്കലും നിഷേധിക്കാന്‍ കഴിയാത്ത- ലളിത യാഥാര്‍ത്ഥ്യമാണത്. അല്ലാഹു അവതരിപ്പിച്ച മതത്തിന്റെ ചിട്ടവട്ടങ്ങള്‍ക്കുള്ളില്‍ ജീവിക്കുന്നവര്‍ക്കാണ് യഥാര്‍ത്ഥ സൌഭാഗ്യം നേടിയെടുക്കാന്‍ കഴിയുന്നുള്ളൂ എന്ന യാഥാര്‍ത്ഥ്യം ചിന്തിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകാതെ പോകില്ല.

അല്ലാഹുവിലുള്ള വിശ്വാസമാണ് സൌഭാഗ്യത്തിലേക്കുള്ള വഴിയെങ്കില്‍; എങ്ങനെയാണ് ആ സൌഭാഗ്യത്തിലേക്ക് എത്തിച്ചേരുക?

നമുക്ക് ചുറ്റും ധാരാളം മതങ്ങളുണ്ട്. വിശ്വാസങ്ങളും ചിന്താഗതികളും പ്രത്യയശാസ്ത്രങ്ങളുമുണ്ട്. അവയെ കുറിച്ച് ശ്രദ്ധയോടെ പഠനം നടത്തുന്ന ഏതൊരാള്‍ക്കും അവയെല്ലാം പരസ്പരം അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങളും വിയോജിപ്പുകളും ധാരാളം വെച്ചു പുലര്‍ത്തുന്നവയാണ് എന്ന് എളുപ്പം മനസ്സിലാകും.

ഈ വഴികളില്‍ ഏതാണ് ശരിയുടെ വഴി?

എന്നെയും നിന്നെയും സൃഷ്ടിച്ച അല്ലാഹുവിന് ഇഷ്ടപ്പെട്ട മാര്‍ഗം ഏതാണ്?

ഏതു വഴിയിലൂടെ സഞ്ചരിച്ചാലാണ് നാം തേടിക്കൊണ്ടിരിക്കുന്ന സൌഭാഗ്യത്തിന്റെ തുരുത്ത് കണ്ടെത്താനാവുക?

എവിടെയാണ് നമുക്കൊന്നു സ്വസ്ഥതയോടെ വിശ്രമിക്കാനാവുക?

ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് മുന്‍പ്…

പ്രധാനപ്പെട്ട ഒരു അടിസ്ഥാനം നാം മനസ്സിലാക്കിയേ തീരൂ.

തുടര്‍ന്നു വായിക്കാന്‍ ക്ലിക്ക് ചെയ്യുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

1 Comment

  • بارك الله فيك ونفع بعلمك الاسلام والمسلمين

Leave a Comment