ചോദ്യം: മത വിജ്ഞാനം തേടേണ്ടതെങ്ങനെയാണെന്ന് ചുരുക്കി വിശദീകരിക്കാമോ?
ഉത്തരം: ചോദ്യത്തിനുള്ള ഉത്തരം ചില പോയിന്‍റുകളായി പറയാം.
1- അല്ലാഹുവിന്റെ ഖുര്‍ആന്‍ ഹിഫ്ദ് (മനപാഠം) ആക്കാന്‍ പരിശ്രമിക്കുക. ഓരോ ദിവസവും ഖുര്‍ആനില്‍ നിന്ന് ഒരു നിശ്ചിത പങ്ക് നീ ഓതുക. ചിന്തയോടെയും അവഗാഹത്തോടെയുമാകട്ടെ നിന്റെ ഖുര്‍ആന്‍ പാരായണം. ഖുര്‍ആന്‍ വായിക്കുന്നതിനിടയില്‍ എന്തെങ്കിലും ഗുണപാഠം നിനക്ക് ലഭിച്ചാല്‍ അത് നീ എഴുതി സൂക്ഷിക്കുക.
2- നബി -ﷺ- യുടെ സ്വഹീഹായ ഹദീഥുകള്‍ -കഴിയാവുന്നത്- മനപാഠമാക്കുക. ‘ഉംദതുല്‍ അഹ്കാം’ എന്ന ഗ്രന്ഥം മനപാഠമാക്കാന്‍ യോജ്യമായ ഒരു ഗ്രന്ഥമാണ്.
3- പഠനത്തില്‍ നീ ഉറച്ചു നില്‍ക്കുകയും, ശ്രദ്ധയൂന്നുകയും ചെയ്യുക. അവിടെ നിന്നും ഇവിടെ നിന്നും കുറച്ചും കൂടുതലും എടുക്കുന്ന സ്വഭാവം പാടില്ല. കാരണം അത് നിന്റെ സമയം പാഴാക്കുകയും, നിന്റെ ചിന്തയെ ശിഥിലമാക്കുകയും ചെയ്യും.
4- ചെറിയ ഗ്രന്ഥങ്ങളില്‍ നിന്ന് തുടങ്ങുക. അത് നന്നായി മനസ്സിരുത്തി പഠിക്കുക. അവ പഠിച്ചു കഴിഞ്ഞതിന് ശേഷം അടുത്തതിലേക്ക് കടക്കുക. അങ്ങനെ കുറേശ്ശെയായി വിജ്ഞാനം നേടിയെടുക്കുക. ഇപ്രകാരമായാല്‍, നീ പഠിക്കുന്നത് ഉറച്ചു നില്‍ക്കുകയും, നിന്റെ മനസ്സ് ശാന്തമായി നിലകൊള്ളുകയും ചെയ്യും.
5- ഓരോ വിഷയങ്ങളിലുമുള്ള അടിസ്ഥാന നിയമങ്ങളും അടിത്തറകളും പഠിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുക. ഇത്തരം അടിസ്ഥാനങ്ങള്‍ നീ എഴുതിയോ മറ്റോ സൂക്ഷിച്ചു വെക്കുക. ചിലര്‍ പറഞ്ഞതു പോലെ: അടിസ്ഥാനങ്ങള്‍ നേടാത്തവന് വിശദീകരണങ്ങളിലേക്കെത്താനും കഴിയില്ല.
6- വിഷയങ്ങള്‍ നിന്റെ അദ്ധ്യാപകനോടൊത്ത് ചര്‍ച്ച ചെയ്യുക. അല്ലെങ്കില്‍, മത വിജ്ഞാനത്തിന്റെ കാര്യത്തില്‍ നിനക്ക് വിശ്വാസമുള്ള നിന്റെ കൂട്ടുകാരുമായിട്ടാകട്ടെ. ഇനി ഇതൊന്നും സാധ്യമല്ലെങ്കില്‍; നിന്നോട് ഒരാള്‍ ചര്‍ച്ച നടത്തുന്നതായി മനസ്സില്‍ സങ്കല്‍പ്പിച്ച് ചര്‍ച്ച നടത്തുക.
(മജ്മൂഉ ഫതാവ ഇബ്നി ഉഥൈമീന്‍: 26/190)