ചോദ്യം: ഞാന്‍ യു പി സ്കൂളില്‍ പഠിക്കുന്ന ഒരു വിദ്യാര്‍ഥിയാണ്. മനുഷ്യര്‍ കുരങ്ങനില്‍ നിന്നാണ് ഉണ്ടായിട്ടുള്ളതെന്നും, കാലക്രമേണ അവന്‍ മനുഷ്യരൂപത്തിലേക്ക് പരിണമിക്കുകയാണ് ഉണ്ടായതെന്നും പഠിപ്പിക്കുന്ന ഒരു പാഠം കഴിഞ്ഞ വര്‍ഷം ചരിത്ര പാഠത്തില്‍ ഞങ്ങള്‍ക്ക് പഠിക്കാനുണ്ടായിരുന്നു. ഈ പറഞ്ഞത് ശരിയാണോ? അതല്ല; ഖുര്‍ആനിലുള്ളതിന് വിരുദ്ധമാണോ ഇത്?


ഉത്തരം: ഈ വാദം ശരിയല്ല. മനുഷ്യന്‍ കുരങ്ങനില്‍ നിന്നാണ് ഉണ്ടായതെന്ന് പറയുന്നത് തെറ്റാണ്. ഇത് പറയുന്നവനാണ് യഥാര്‍ഥത്തില്‍ ബുദ്ധിയും വിവേകവുമില്ലാത്ത കുരങ്ങന്‍. അവനെ കുരങ്ങന്‍ എന്ന് വിളിക്കുന്നതാണ് കൂടുതല്‍ നല്ലത്. അവന്‍ മനുഷ്യനല്ല; അവന് മനുഷ്യക്കോലം ഉണ്ടെങ്കില്‍ കൂടി….

ചുരുക്കത്തില്‍, ഈ പറഞ്ഞ വാദം ശരിയല്ല. മനുഷ്യന്‍ കുരങ്ങനില്‍ നിന്നാണ് ഉണ്ടായതെന്ന് വിശ്വസിക്കുന്നത് ഇസ്‌ലാമില്‍ നിന്ന് പുറത്തു പോകുന്ന കുഫ്റാണ്. കാരണം, അത് ഖുര്‍ആനിനെ നിഷേധിക്കലാണ്.

അല്ലാഹു -تعالى- ഖുര്‍ആനില്‍ വിശദീകരിച്ചത് പോലെ, മനുഷ്യന്‍ മണ്ണില്‍ നിന്നാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. മനുഷ്യരുടെ പിതാവാകട്ടെ, ആദം -عليه السلام- യുമാണ്. പിന്നീട്, അദ്ദേഹത്തില്‍ നിന്നാണ് മനുഷ്യരുടെ സന്താനപരമ്പരകള്‍ ഉണ്ടായത്.

എന്നാല്‍ കുരങ്ങുകളാകട്ടെ, മറ്റു മൃഗങ്ങളെ പോലെ തന്നെയുള്ള ഒരു വിഭാഗമാണ്. കഴുതയും നായയും കുതിരയും ഒട്ടകവും പശുവും ആടും കോഴിയുമൊക്കെ പോലെ അവയും അല്ലാഹുവിന്റെ സൃഷ്ടികളില്‍ പെട്ടതാണ്.

അതിനാല്‍ ഒരാള്‍ക്കും ഇത്തരം വിഷയങ്ങള്‍ സ്കൂളുകളിലെ പാഠ്യവിഷയമാക്കല്‍ അനുവദനീയമല്ല. അല്ല! ഇസ്‌ലാമിലേക്ക് സ്വയം ചേര്‍ത്തിപ്പറയുന്ന ഇസ്‌ലാമിക രാജ്യങ്ങള്‍ക്ക് ഒട്ടും യോജിച്ചതല്ല അക്കാര്യം. ഇത്തരം പാഠ്യവിഷയങ്ങള്‍ സ്കൂളുകളില്‍ നിന്ന് എടുത്തു മാറ്റുക എന്നത് അവരുടെ മേല്‍ നിര്‍ബന്ധമാണ്.

കാരണം, ഇത്തരം കാര്യങ്ങള്‍ ചെറുപ്രായം മുതല്‍ കുട്ടികള്‍ പഠിച്ചു വന്നാല്‍ പിന്നീട് അതില്‍ നിന്ന് അവരെ ശരിയാക്കുക എന്നത് വളരെ പ്രയാസമായിരിക്കും. ഇതൊന്നും സ്കൂളുകളില്‍ പഠിപ്പിക്കുന്നത് അനുവദനീയമേയല്ല.

കാരണം ആദ്യത്തില്‍ ഇത്തരം കാര്യങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞാല്‍ പിന്നെ അതെടുത്തു മാറ്റുക എന്നത് പ്രയാസമാണ്. അതിനാല്‍ ഇത്തരം വിഷയങ്ങള്‍ പൂര്‍ണമായും എടുത്തു മാറ്റുകയാണ് വേണ്ടത്.

അതിനാല്‍, ഇസ്‌ലാമിക രാജ്യങ്ങള്‍ ഈ തങ്ങളുടെ പാഠ്യപദ്ധതികളിലും മറ്റും ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാകണം. അവ ഖുര്‍ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ക്രമപ്പെടുത്തുക എന്നതും അനിവാര്യമാണ്.

അപ്പോള്‍ മാത്രമേ ഇസ്‌ലാമിന് അതിന്റെ പ്രതാവും ശക്തിയും അല്ലാഹു തിരിച്ചു നല്‍കുകയുള്ളൂ. ഇന്ന് അവരെ ബാധിച്ചിരിക്കുന്ന അപമാനത്തിന്റെ ഭാരം അവരില്‍ നിന്ന് എടുത്തു നീക്കപ്പെടണമെങ്കിലും അത് അനിവാര്യമാണ്. വിലാപകാവ്യം എഴുതപ്പെടാവുന്ന സ്ഥിതിയിലേക്ക് മുസ്‌ലിംകള്‍ എത്തിയിരിക്കുന്നു. അല്ല! ഇസ്‌ലാമിന്റെ ശത്രുക്കള്‍ കാരുണ്യം ചൊരിയേണ്ട സ്ഥിതി വിശേഷത്തിലേക്ക് അവര്‍ വീണിരിക്കുന്നു.

അവര്‍ക്കിടയില്‍ പരസ്പരമുള്ള ഭിന്നിപ്പും അപമാനവുമാണ് അതിന് കാരണമായിട്ടുള്ളത്. വര്‍ത്തമാന കാല സ്ഥിതികള്‍ ഞാനീ പറയുന്നതിന് തെളിവാണ്.

ഇതിനെല്ലാം കാരണം ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും സലഫുകളുടെ മാര്‍ഗത്തില്‍ നിന്നും അനേകം പേര്‍ അകന്നു പോയിയെന്നതല്ലാതെ മറ്റൊന്നുമല്ല. ഇമാം മാലിക് പറഞ്ഞതു പോലെ: ‘ഈ ഉമ്മത്തിന്റെ ആദ്യ കാലക്കാര്‍ എന്തൊന്നു കൊണ്ടാണോ നന്നായത് അതു കൊണ്ടല്ലാതെ അവരിലെ അവസാന കാലക്കാരും നന്നാകില്ല.”

(നൂറുന്‍ അലദ്ദര്‍ബ് – ഇബ്‌നു ഉഥൈമീന്‍: 24/2)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment