നിര്‍ബന്ധമില്ല. നബി -ﷺ- പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുത്തവരുടെ മേല്‍ ഖുതുബയുടെ കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ട്. അവിടുന്നു നിസ്കാരം കഴിഞ്ഞപ്പോള്‍ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു:

« إِنَّا نَخْطُبُ فَمَنْ أَحَبَّ أَنْ يَجْلِسَ لِلْخُطْبَةِ فَلْيَجْلِسْ وَمَنْ أَحَبَّ أَنْ يَذْهَبَ فَلْيَذْهَبْ »

“നാം ഇപ്പോള്‍ ഖുതുബ പറയും! ആരെങ്കിലും ഖുതുബക്ക് ഇരിക്കാന്‍ ഇഷ്ടപ്പെടുന്നെങ്കില്‍ അവര്‍ ഇരിക്കട്ടെ. ആര്‍ക്കെങ്കിലും പോകണമെങ്കില്‍ അവര്‍ക്ക് പോകാം.” (അബൂദാവൂദ്: 1155)

ഇമാം ഇബ്‌നു ഖുദാമ -رَحِمَهُ اللَّهُ- പറഞ്ഞു: “പെരുന്നാള്‍ ഖുതുബയില്‍ ഇരിക്കല്‍ സുന്നത്താണ്; നിര്‍ബന്ധമില്ല. അത് നിര്‍ബന്ധമല്ല എന്നത് കൊണ്ടായിരിക്കാം നിസ്കാരത്തിന് ശേഷമാക്കപ്പെട്ടത്. എന്നാല്‍ വെള്ളിയാഴ്ച ജുമുഅ കേള്‍ക്കല്‍ ശ്രേഷ്ടകരമായത് കൊണ്ടായിരിക്കാം അത് നിസ്കാരത്തിന് മുന്‍പാക്കിയത്.” (മുഗ്നി: 3/279)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment