സ്ത്രീകള്‍ക്ക് പെരുന്നാള്‍ ദിവസം മുസ്വല്ലകളിലേക്ക് വരുന്നതാണ് കൂടുതല്‍ ശ്രേഷ്ഠം. നബി -ﷺ- സ്ത്രീകളോട് അതിന് കല്‍പ്പിച്ചതായി പ്രത്യേകം സ്ഥിരപ്പെട്ടിട്ടുണ്ട്. (മജ്മൂഉ ഫതാവാ ഇബ്നി ഉസൈമീന്‍: 16/210)
عَنْ أُمِّ عَطِيَّةَ رَضِيَ اللَّهُ عَنْها قَالَتْ: أَمَرَنَا رَسُولُ اللَّهِ –ﷺ- أَنْ نُخْرِجَهُنَّ فِي الْفِطْرِ وَالأَضْحَى الْعَوَاتِقَ وَالْحُيَّضَ وَذَوَاتِ الْخُدُورِ.
ഉമ്മു അത്വിയ്യ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- ഈദുല്‍ ഫിത്വറിലും ഈദുല്‍ അദ്വ്-ഹയിലും വിവാഹപ്രായമെത്തിയ കന്യകകളെയും കൗമാരക്കാരായ പെണ്‍കുട്ടികളെയും (മുസ്വല്ലയിലേക്ക്) കൊണ്ട് വരാന്‍ ഞങ്ങളോട് കല്പ്പിച്ചു.” (ബുഖാരി: 324, മുസ്ലിം: 890)
മേലെ നല്കിയ ഹദീസിലും അല്ലാത്തവയിലും സ്ത്രീകള്‍ പെരുന്നാള്‍ മുസ്വല്ലകളിലേക്ക് പോകുന്നത് നബി -ﷺ- വളരെ പ്രോത്സാഹിപിച്ച കാര്യമാണെന്ന് വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ വന്ന ഹദീസുകളിലെ ശക്തമായ വാക്കുകള്‍ കാരണത്താല്‍ ചില പണ്ഡിതന്മാര് സ്ത്രീകള്‍ മുസ്വല്ലയിലേക്ക് പുറപ്പെടല്‍ നിര്‍ബന്ധമാണ് എന്നു വരെ അഭിപ്രായപ്പെട്ടിട്ടുണ്ട്. (അവലംബം: ഫതാവ ശൈഖ് ഫര്‍കൂസ്)
ഹാഫിദ് ഇബ്നു ഹജര്‍ -رَحِمَهُ اللَّهُ- പറഞ്ഞു: “രണ്ടു പെരുന്നാളുകള്‍ക്കും സ്ത്രീകള്‍ മുസ്വല്ലയിലേക്ക് വരുന്നത് സുന്നത്താണെന്ന് ഈ ഹദീസില്‍ ഉണ്ട്.”