ചോദ്യം: ആരാണ് അഹ്ലുസ്സുന്ന വല്‍ ജമാഅഃ?

ഉത്തരം: നബി -ﷺ- യുടെ സുന്നത്ത് മുറുകെ പിടിക്കുകയും, അതില്‍ ഒരുമിക്കുകയും ചെയ്തവരാണ് അഹ്ലുസ്സുന്ന വല്‍ ജമാഅഃ. വിശ്വാസപരമായ കാര്യങ്ങളിലാകട്ടെ, കര്‍മ്മശാസ്ത്രപരമായ വിഷയങ്ങളിലാകട്ടെ, സുന്നത്തിന് പുറമെയുള്ളതൊന്നും അവര്‍ പരിഗണിച്ചിട്ടില്ല.

ഇതു കൊണ്ടാണ് സുന്നത്തിന്റെ അഹ്ലുകാര്‍ എന്ന് അവര്‍ക്ക് പേര് ലഭിച്ചത്. ആ മാര്‍ഗത്തില്‍ അവര്‍ ഒരുമിച്ചതു കൊണ്ടാണ് അഹ്ലുല്‍ ജമാഅഃ എന്ന് അവര്‍ വിശേഷിപ്പിക്കപ്പെട്ടത്.

എന്നാല്‍ ബിദ്അത്തുകാരാകട്ടെ; അവരുടെ വിശ്വാസങ്ങളിലും പ്രവര്‍ത്തനങ്ങളിലും അഭിപ്രായവ്യത്യാസത്തിലുള്ളവരായി അവരെ നിനക്ക് കണ്ടെത്താനാകും. അവരുടെ ബിദ്അത്തുകളുടെ തോതനുസരിച്ച് അവര്‍ സുന്നത്തുകളില്‍ നിന്ന് അകന്നു പോയിരിക്കുകയാണ്.

(ഫതാവാ അര്‍കാനില്‍ ഇസ്‌ലാം: 4)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment