ചോദ്യം: വ്യത്യസ്ത മന്‍ഹജും അഖീദയുമുള്ളവരുമായി ഐക്യം സാധ്യമാണോ?

ഉത്തരം: വ്യത്യസ്ത മന്‍ഹജും അഖീദയുമുള്ളവരുമായി ഐക്യം സാധ്യമല്ല. അതിന് ഏറ്റവും വലിയ തെളിവാണ് നബി -ﷺ- യുടെ നിയോഗത്തിന് മുന്‍പുള്ള അറബികളുടെ അവസ്ഥ. അവര്‍ ഭിന്നിപ്പിലും അകല്‍ച്ചയിലുമായിരുന്നു. എന്നാല്‍ അവര്‍ ഇസ്‌ലാമില്‍ പ്രവേശിക്കുകയും, തൗഹീദിന്റെ കൊടിക്കൂറക്ക് കീഴില്‍ നിലകൊള്ളുകയും ചെയ്തപ്പോള്‍ അവരുടെ അഖീദയും മന്‍ഹജും ഒന്നായി. അതോടെ അവര്‍ക്കിടയില്‍ ഐക്യമുണ്ടായി. അവര്‍ക്ക് ഇസ്‌ലാമിക രാജ്യം പടുത്തുയര്‍ത്താന്‍ കഴിഞ്ഞു.

അല്ലാഹു -تعالى- ഇക്കാര്യം ഖുര്‍ആനില്‍ അവരെ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

وَاذْكُرُوا نِعْمَتَ اللَّـهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا

“നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു.” (ആലു ഇംറാന്‍: 103)

നബി -ﷺ- യോടായി അല്ലാഹു -تعالى- പറഞ്ഞു:

وَأَلَّفَ بَيْنَ قُلُوبِهِمْ ۚ لَوْ أَنفَقْتَ مَا فِي الْأَرْضِ جَمِيعًا مَّا أَلَّفْتَ بَيْنَ قُلُوبِهِمْ

“അവരുടെ (വിശ്വാസികളുടെ) ഹൃദയങ്ങള്‍ തമ്മില്‍ അവന്‍ ഇണക്കിചേര്‍ക്കുകയും ചെയ്തിരിക്കുന്നു. ഭൂമിയിലുള്ളത് മുഴുവന്‍ നീ ചെലവഴിച്ചാല്‍ പോലും അവരുടെ ഹൃദയങ്ങള്‍ തമ്മില്‍ ഇണക്കിചേര്‍ക്കാന്‍ നിനക്ക് സാധിക്കുമായിരുന്നില്ല.” (അന്‍ഫാല്‍: 63)

അല്ലാഹു -تعالى- ഒരിക്കലും കാഫിരീങ്ങളുടെയും മുര്‍തദ്ദുകളുടെയും (മതഭ്രഷ്ടര്‍) വഴിപിഴച്ച കക്ഷികളുടെയും ഹൃദയങ്ങള്‍ക്കിടയില്‍ ഐക്യമുണ്ടാക്കുകയില്ല. തൗഹീദുള്ള മുഅ്മിനീങ്ങള്‍ക്കിടയില്‍ മാത്രമാണ് അവന്‍ ഐക്യമുണ്ടാക്കുക.
ഇസ്‌ലാമിന്റെ മന്‍ഹജിനോടും അഖീദയോടും എതിരായ കാഫിറുകളെയും മുനാഫിഖുകളെയും വിശേഷിപ്പിച്ചു കൊണ്ട് അല്ലാഹു -تعالى- പറഞ്ഞു:

تَحْسَبُهُمْ جَمِيعًا وَقُلُوبُهُمْ شَتَّىٰ ۚ

“അവര്‍ ഒരുമിച്ചാണെന്ന് നീ വിചാരിക്കുന്നു. അവരുടെ ഹൃദയങ്ങള്‍ ഭിന്നിപ്പിലാകുന്നു.” (ഹശ്ര്‍: 14)

ഇവിടെ ‘അല്ലാഹു കാരുണ്യം ചെയ്തവരൊഴികെ’ എന്ന് പറഞ്ഞത് ശരിയായ അഖീദയും മന്‍ഹജും ഉള്ളവരെ കുറിച്ചാണ്. അവരാണ് അഭിപ്രായവ്യത്യാസങ്ങളില്‍ നിന്ന് രക്ഷപ്പെടുക.

എന്നാല്‍ തെറ്റായ അഖീദയും വ്യത്യസ്ത മന്‍ഹജുകളും വെച്ചു പുലര്‍ത്തുന്നവരെ ഒരുമിപ്പിക്കാന്‍ ശ്രമിപ്പിക്കുന്നവര്‍ അസാധ്യമായ കാര്യം നടപ്പിലാക്കാനാണ് പരിശ്രമിക്കുന്നത്. കാരണം രണ്ട് വിപരീത ദിശകള്‍ തമ്മില്‍ യോജിക്കുകയില്ല.

തൗഹീദിന്റെ വചനമല്ലാതെ മറ്റൊന്നും ഹൃദയങ്ങളെ ഒരുമിപ്പിക്കുകയില്ല. അതിന്റെ ആശയം മനസ്സിലാക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്കേ ഒരുമ സാധ്യമാകൂ. കേവലം അത് ഉച്ചരിക്കുകയും, അതനുസരിച്ച് പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവര്‍ തമ്മില്‍ ഒരുമ സാധ്യമല്ല.

(അല്‍-അജ്വിബതുല്‍ മുഫീദ അന്‍ അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 48)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment