ചോദ്യം: എന്താണ് സലഫിയ്യത്? സലഫിയ്യത് മുറുകെ പിടിക്കല്‍ നിര്‍ബന്ധമാണോ?
ഉത്തരം: സലഫിയ്യത് എന്നാല്‍ സച്ചരിതരായ മുന്‍ഗാമികള്‍ -സലഫുകളുടെ-; സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും ശ്രേഷ്ഠരായ മൂന്ന് തലമുറകളുടെയും മാര്‍ഗം പിന്‍പറ്റലാണ്. അഖീദ (വിശ്വാസം), മതപഠനം, സ്വഭാവം എന്നിങ്ങനെ എല്ലാ മേഖലകളിലും അവരുടെ മാര്‍ഗം മുറുകെ പിടിക്കല്‍ നിര്‍ബന്ധമാണ്.
അല്ലാഹു -تعالى- പറഞ്ഞു:
وَالسَّابِقُونَ الْأَوَّلُونَ مِنَ الْمُهَاجِرِينَ وَالْأَنصَارِ وَالَّذِينَ اتَّبَعُوهُم بِإِحْسَانٍ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ وَأَعَدَّ لَهُمْ جَنَّاتٍ تَجْرِي تَحْتَهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۚ ذَٰلِكَ الْفَوْزُ الْعَظِيمُ ﴿١٠٠﴾
“മുഹാജിറുകളില് നിന്നും അന്സാറുകളില് നിന്നും ആദ്യമായി മുന്നോട്ട് വന്നവരും, നന്മയോടെ അവരെ പിന്തുടര്ന്നവരും ആരോ; അവരെ അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവനെപ്പറ്റി അവരും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന് ഒരുക്കിവെക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ മഹത്തായ ഭാഗ്യം.” (തൗബ: 100)
അല്ലാഹു -تعالى- പറഞ്ഞു:
وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾
“അവരുടെ ശേഷം വന്നവര്‍ക്കും. അവര്‍ പറയും: ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ക്കും ഈമാനോടെ ഞങ്ങള്‍ക്ക് മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുതരേണമേ, ഈമാനം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ. ഞങ്ങളുടെ റബ്ബേ, തീര്‍ച്ചയായും നീ റഊഫും റഹീമും ആകുന്നു.” (ഹശ്ര്: 10)
നബി -ﷺ- പറഞ്ഞു:
«فَعَلَيْكُمْ بِسُنَّتِي وَسُنَّةِ الخُلَفَاءِ الرَّاشِدِينَ، تَمَسَّكُوا بِهَا، وَعَضُّوا عَلَيْهَا بِالنَّوَاجِذِ، وَإِيَّاكُمْ وَمُحْدَثَاتِ الأُمُورِ، فَإِنَّ كُلَّ مُحْدَثَةٍ بِدْعَةٌ، وَكُلَّ بِدْعَةٍ ضَلَالَةٌ»
“നിങ്ങള്‍ എന്റെ സുന്നത്തിനെയും ഖുലഫാഉ റാഷിദുകളുടെ സുന്നത്തിനെയും പിന്‍പറ്റുക. അവ നിങ്ങള്‍ മുറുകെ പിടിക്കുക. നിങ്ങളുടെ അണപ്പല്ലുകള്‍ കൊണ്ടവ കടിച്ചു പിടിക്കുക. എന്നാല്‍ പുത്തനാചാരങ്ങളെ നിങ്ങള്‍ സൂക്ഷിക്കുക. തീര്‍ച്ചയായും എല്ലാ പുത്തനാചാരങ്ങളും ബിദ്അത്തുകളാണ്. എല്ലാ ബിദ്അത്തുകളും വഴികേടുകളാണ്.” (അബൂദാവൂദ്: 4607, തിര്‍മിദി: 2676, ഇബ്നു മാജ: 34)
(അല്‍-അജ്വിബതുല്‍ മുഫീദ അന് അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 62)